ആദ്യമായ് ചേക്കേറുവാന്‍ വന്ന നാള്‍ ...
ചില്ലമേല്‍ ഏല്‍പിച്ച നഖക്ഷതങ്ങള്‍... എത്ര സുഖമുള്ള നോവ് ഞാനറിഞ്ഞു...
നിറ നിലാവില്‍ നീ സ്വപ്നം കണ്ടുറങ്ങുമ്പോള്‍..
സ്വപ്ന ഭംഗം വരാതെ ചെറു ചില്ലകള്‍ പൊതിഞ്ഞു ..
നനുത്ത രാവില്‍ ഹൃദയ രക്തത്തില്‍ നിന്നെ ചേര്‍ത്ത് വെച്ചു..
മഞ്ഞു തുള്ളിയില്‍ പ്രിയനൊത്തു പാറിയകലുംപോള്‍..
എരിവേനലില്‍ നീ തളരാതിരിക്കട്ടെ...
ഇട നെഞ്ചകം ഞാന്‍ ഒരുക്കിവെക്കാം..
മൂവന്തിയില്‍ നിന്‍ നഖഷതങ്ങള്‍ക്കായ്......

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ