|
ക്ഷേത്രങ്ങളുടെ രാഷ്ട്രീയ മാനങ്ങള്‍
ക്ഷേത്രങ്ങളുടെ രാഷ്ട്രീയസ്വാധീനം മനസ്സിലാകണമെങ്കില്‍ അവയും ഭരണകൂടവും തമ്മിലുള്ള ബന്ധം പരിശോധിയ്ക്കേണ്ടതുണ്ട്. കേരളത്തിലെ പ്രഥമ ഭരണകൂടം മഹോദയപുര ത്തെ പെരുമാള്വാഴ്ചക്കാലത്താണ് രൂപംകൊള്ളുന്നത്. പെരുമാളും അദ്ദേഹത്തെ സഹായിച്ചി രുന്ന 'നാലു തളി' എന്ന ബ്രാഹ്മണ കൌണ്‍സിലുമാണ് തലസ്ഥാനത്തിരുന്ന് ഭരണം നിര്‍വ്വഹിച്ചിരുന്നത്. നാലുതളിയും ക്ഷേത്രങ്ങളും രാജാവിന്റെ പരമാധികാരത്തിനു വിഘാതമായി എപ്രകാരം നിലകൊണ്ടുവെന്ന കാര്യം വഴിയെ വിവരിയ്ക്കുന്നുണ്ട്.
കേരളോല്‍പ്പത്തിയില്‍ വിവരിച്ചിട്ടുള്ള 32 ബ്രാഹ്മണ ഗ്രാമങ്ങളിലും പില്ക്കാലത്ത് സ്ഥാപിതമായ ഉപഗ്രാമങ്ങളിലുമായി കേരളത്തില്‍ ധാരാളം ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്തിരുന്നു. ഈ 32 ഗ്രാമങ്ങളുടേയും പ്രതിനിധീകരിച്ച് മൂഴിക്കളം, ഐരാണിക്കളം, ഇരിങ്ങാടിക്കൂടല്‍ (ഇരിഞ്ഞാലക്കുട), പറവൂര്‍ എന്നീ നാലു ഗ്രാമക്കാരാണ് പെരുമാളുടെ കൌണ്സിലില് പങ്കെടുത്തിരുന്നത്. ഇപ്രകാരമാണ് നാലു തളി എന്ന ഭരണസമിതിയുടെ ഉല്‍ഭവം. ഈ പ്രതിനിധികള്‍ക്ക് പ്രത്യേക ഇരിപ്പിടം മഹോദയപുരത്തുള്ള വ്യത്യസ്ത ക്ഷേത്രങ്ങളില്‍ ഉണ്ടായിരുന്നു.61 മൂഴിക്കളം ഗ്രാമത്തിലെ പ്രതിനിധികള്‍ മേല്ത്തളിയിലും ഐരാണിക്കളത്തിന്റെ പ്രതിനിധികള്‍ കീഴ്ത്തളിയിലും പറവൂരിന്റേത് നെടിയ തളിയിലും ഇരിഞ്ഞാലക്കുട ഗ്രാമപ്രതിനിധികള്‍ ചിങ്ങപുരം തളിയിലുമാണ് ഇരുന്നിരുന്നത്. ഇവയില്‍ കീഴ്ത്തളിയും ചിങ്ങപുരം തളിയും അതേ പേരില്‍ ഇന്നും അറിയപ്പെടുന്നു. കീഴ് എന്ന വാക്കിന് കിഴക്കെന്നും മേല്‍ എന്ന വാക്കിന് പടിഞ്ഞാറെന്നും അര്‍ത്ഥമുള്ളതിനാല്‍ മേല്‍ത്തളി ഇന്നത്തെ കീഴ്ത്തളി ക്ഷേത്രത്തിന് പടിഞ്ഞാറായിരിയ്ക്കാമെന്നും അങ്ങനെയെങ്കില്‍ അത് തൃക്കുലശേഖരപുരം വിഷ്ണു ക്ഷേത്രമായിരിയ്ക്കാമെന്നും എം.ജി.എസ്. ചൂണ്ടിക്കാണിയ്ക്കു ന്നുണ്ട്.62 നെടിയ തളി എന്നാല്‍ വലിയ ക്ഷേത്രമെന്നും അതിനാല്‍ അത് കേരളത്തിന്റെ പ്രാചീന തലസ്ഥാന നഗരത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ തിരുവഞ്ചിക്കുളം ക്ഷേത്രമാണെന്നും അദ്ദേഹം സമര്‍ത്ഥിയ്ക്കുന്നുണ്ട്.
തളി എന്ന വാക്കിന് അക്ഷരാര്‍ത്ഥത്തില്‍ ക്ഷേത്രം എന്നാണ് അര്‍ത്ഥമെങ്കിലും മദ്ധ്യകാല കേരളചരിത്രസന്ദര്ഭത്തില് അതിന് രാഷ്ട്രീയവും നിയമപരവുമായ മറ്റു മാനങ്ങള്‍ ഉണ്ട്. പെരുമാളിനെ ഭരണകാര്യങ്ങളില്‍ ഉപദേശിയ്ക്കുകയും നിയന്ത്രിയ്ക്കുകയും ചെയ്തിരുന്ന ഒരു കൌണ്‍സിലായിരുന്നു 'നാലുതളി'യെന്ന് എം.ജി.എസ്. വ്യക്തമാക്കിയിട്ടുണ്ട്. 'നാലുതളി' യെന്ന് വ്യക്തിപരമായ അര്‍ത്ഥത്തിലാണ് പറയുന്നതെങ്കില്‍ അത് തലസ്ഥാനത്തുള്ള തളി ക്ഷേത്രങ്ങളിലെ പ്രതിനിധികളെയാണ് സൂചിപ്പിയ്ക്കുന്നത്. ഇവരെയാണ് പുരാലിഖിത ങ്ങളില്‍ 'തളിയാതിരിമാര്‍' എന്നും 'തളി അധികാരികള്‍' എന്നും പരാമര്‍ശിച്ചു കാണുന്നത്. തളിയാതിരിസ്ഥാനം പരമ്പരാഗ തമായി നിക്ഷിപ്തമായിരുന്ന കുടുംബങ്ങളുടെ പേരുകള്‍ കേരളോല്‍പ്പത്തിയില്‍ കൊടുത്തിട്ടുണ്ട്. മുത്തില്‍, കോതമംഗ ലം കുടുംബങ്ങള്‍ മൂഴിക്കളത്തിനെയും കരിങ്ങമ്പള്ളി ഐരാണിക്കളത്തിനെയും ഇളംതുരുത്തി, കടമ്പനാട് എന്നിവ പറവൂരിനെയും പ്രതിനിധീകരിച്ചിരുന്നതായി കാണാം. ഇരിഞ്ഞാലക്കുട ഗ്രാമത്തെ പ്രതിനിധീകരിച്ചിരുന്ന കുടുംബങ്ങളുടെ പേരുകള്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ വിട്ടുപോകുകയോ ചെയ്തിട്ടുണ്ട്.63കേരളോല്‍പ്പത്തിയില്‍ അല്‍പ്പം അതിശയോക്തി ഉണ്ടാകാ മെങ്കില്‍ തന്നെയും ഈ കൌണ്‍സില്‍ രാജാവിന്റെ അധികാരത്തിന് കടിഞ്ഞാണിട്ടിരുന്നുവെന്ന് പുരാലിഖിതങ്ങള്‍ നല്കുന്ന തെളിവുകള്‍വെച്ച് പറയുവാന്‍ കഴിയും.
എങ്ങനെയാണ് നാലുതളി രാജാധികാരത്തെ ബ്രാഹ്മണരുടെ താല്പ്പര്യത്തി നനുസരിച്ച് നിയന്ത്രിച്ചുനിര്ത്തിയതെന്നുകൂടി അറിയേണ്ടതുണ്ട്. പെരുമാള്‍ പ്രധാന തീരുമാന ങ്ങള് കൌണ്‍സിലുമായി ചര്‍ച്ചചെയ്തതിനു ശേഷമാണ് എടുക്കാറുള്ളതെന്ന് ഈ കാലഘട്ടത്തിലെ ലിഖിതങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. രാജാവിന്റെ ഭരണപരവും ധനപരവുമായ തീരുമാനങ്ങളെ കൌണ്‍സില്‍ നിയന്ത്രിച്ചിരുന്നതായുള്ള സൂചനകളും ലിഖിതങ്ങളില്‍നിന്ന് ലഭിയ്ക്കുന്നുണ്ട്. സ്ഥാനാരോഹണത്തിനു മുന്‍പായി പെരുമാളെക്കൊണ്ട് നാലു തളിയോട് സ്വാഭാവിക വിധേയത്വം പ്രകടിപ്പിച്ചുകൊണ്ടുള്ള ശപഥം ചെയ്യിക്കാറുണ്ടെന്നും രാജാവിനെ സിംഹാസനത്തില്‍ ഇരുത്തുന്നതിന് യഥാര്‍ത്ഥത്തില്‍ ഉത്തരവാദി നാലുതളിയാണെന്നും കേരളോല്‍പ്പത്തിയില്‍ നിന്നനുമാനിയ്ക്കാം. പതിനഞ്ചാം നൂറ്റാണ്ടിലെ കൃതിയായ ശുക സന്ദേശത്തില്‍ നാലുതളിയെക്കുറിച്ചും ബ്രാഹ്മണര്‍ക്ക് മഹോദയപുരത്തുണ്ടായിരുന്ന പ്രൌഢിയെക്കുറിച്ചും അധികാരത്തെക്കുറിച്ചും വര്‍ണ്ണനയുണ്ട്. 64 ഗ്രാമങ്ങളിലെ നേതാക്കന്മാര്ക്ക് ആയുധങ്ങളിലും ശാസ്ത്രങ്ങളിലും ഭൃഗുവിനോളം കരുത്തുണ്ടെന്നും അവരുടെ അനുജ്ഞ കൊണ്ടാണ് രാജാവ് ഭൂമിയുടെ അധിപനായിട്ടുള്ളതെന്നും അതില്‍ ഒരു പദ്യത്തിലുണ്ട്.64 കൊല്ലം ജില്ലയിലെ രാമേശ്വരസ്വാമി ക്ഷേത്രത്തില്‍നിന്നുള്ള ലിഖിതത്തില്‍ 'ആര്യരോട് (ബ്രാഹ്മണര്‍) വന്ന വിരോധത്തിന്' അവസാനത്തെ പെരുമാളായ രാമവര്‍മ്മ കുലശേഖരനെക്കൊണ്ട് പ്രായശ്ചിത്തം ചെയ്യിക്കുന്നതായി പറയുന്നുണ്ട്.65 ഇതു നടക്കുന്ന സമയത്ത് നാലു തളിയും സാമന്തന്മാരും അടങ്ങുന്ന ഒരു വലിയ സഭ പെരുമാളുടെ യുദ്ധകാല തലസ്ഥാന മായിരുന്ന കൊല്ലത്ത് സന്നിഹിതമായിരുന്നുവെന്നുള്ളത് കേരളോല്‍പ്പത്തിയില്‍ പറയുന്ന കാര്യങ്ങളെ ശരിവെയ്ക്കുന്ന തരത്തിലുള്ളതാണ്.
ഭരണകൂടത്തെ സാധൂകരിയ്ക്കുന്നതിനൊപ്പം തന്നെ ക്ഷേത്രങ്ങള്‍ അതിന്റെ പങ്കാളി യാകുന്നതും കാണാം. ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രങ്ങള്‍ക്ക് നല്കപ്പെടു കയോ അഥവാ ക്ഷേത്രങ്ങള്‍ കൈവശപ്പെടുത്തുകയോ ചെയ്തതിനുള്ള ഏറ്റവും ഉത്തമ ദൃഷ്ടാന്തം തിരുവല്ലാ ചെമ്പട്ടയം തന്നേയാണ്. പതിനെട്ട് നികുതികളോടു കൂടി കുടവൂര്‍ ഗ്രാമം വെമ്പൊലനാട്ടിലെ നാടുവാഴി തിരുവല്ലാ ക്ഷേത്രത്തിന് നല്കിയ കാര്യം മുന്‍പ് പ്രതിപാദിച്ചിട്ടുണ്ട്. പ്രസ്തുത നാടുവാഴിയില് നിന്ന് 360 പറ നെല്ല് ഭൂനികുതിയായി (രക്ഷാഭോഗം) ക്ഷേത്രസമിതിയുടെ മാനേജര്‍ക്ക് പിരിയ്ക്കാമെന്നും എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ നാടുവാഴി കൊടുക്കുവാനുള്ള നികുതി മുഴുവനും തുല്ല്യമായ തുകയ്ക്കുള്ള സ്വര്‍ണ്ണമായി (പതിനെട്ട് കഴഞ്ച്) നല്‍കണമെന്നും ഇതില്‍ വ്യവസ്ഥയുണ്ട്. രാജാവിന്റെയോ ഏതെങ്കിലും സാമന്തന്റെയോ കോപത്തില്‍നിന്ന് പ്രസ്തുത ഗ്രാമത്തെ സംര്രക്ഷിയ്ക്കുന്നതിനുള്ള അധികാരവും ക്ഷേത്രത്തിനുണ്ടായിരുന്നു. പെരുന്ന ക്ഷേത്രത്തിലെ ഒരു ലിഖിത ത്തില്‍ പെരുമാളും കൌണ്‍സിലും നെടിയ തളിയില്‍ (തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍) ചേര്‍ന്ന് പെരുനെയ്തല്‍ (പെരുന്ന) ഗ്രാമത്തിന്റെ വാര്‍ഷിക ഭൂനികുതി (ആട്ടൈക്കോള്) റദ്ദുചെയ്യു ന്നതിനുള്ള കല്‍പ്പന ഇറക്കിയതായി കാണാം. നികുതി ഭരണത്തിലെന്നപോലെ നീതിന്യായ നിര്വ്വഹണരംഗത്തും ക്ഷേത്രങ്ങള്‍ ഭരണകൂടത്തിന്റെ പല അധികാരങ്ങളും പ്രയോഗിച്ചിരുന്നു. ഉദാഹരണമായി കുമാരനെല്ലൂര്‍ ക്ഷേത്രലിഖിതമെടുക്കാം. കുമാരനെല്ലൂര്‍ ക്ഷേത്രസന്നിധിയില്‍ ഊരാളര് ഏകകണ്ഠമായി ചെയ്ത വ്യവസ്ഥയാണിതിലുള്ളത്. ക്ഷേത്ര ത്തിനകത്ത് കൂട്ടംകൂടുകയോ ചൂതുകളിയ്ക്കുകയോ പാടില്ല. പുരയിടത്തില്ച്ചെന്ന് അന്യായം ചെയ്യുന്നവര്‍ക്കും ന്യായമില്ലാതെ ഭൂമിവില്ക്കുന്നവര്ക്കും അവര്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കും ദാനവും പരിഷത്തിലെ അംഗത്വവും നഷ്ടമാകും. ഊരിനകത്ത് താമസിയ്ക്കുന്ന ശൂദ്രന്മാര് ബ്രാഹ്മണരോട് മോശമായി സംസാരിച്ചാല്‍ പന്ത്രണ്ട് കാണം പൊന്ന് പിഴയൊടുക്കണം. ശരംകൊണ്ട് ദണ്ഡിച്ചാല്‍ ഇരുപത്തിനാല് കാണാം പൊന്ന് പിഴകൊടുക്കണം. ശൂദ്രന് ശൂദ്രന് നഷ്ടം വരുത്തിയാല്‍ ആറു കഴഞ്ച് പൊന്നും ശൂദ്രന് ശൂദ്രനെ കൊന്നാല്‍ പന്ത്രണ്ടു കഴഞ്ചുമാണ് പിഴ. ഈ സ്വര്‍ണ്ണമെല്ലാം ക്ഷേത്രത്തിലെ ദേവിയ്ക്കുള്ളതാണ്. വെണ്‍പൊലി നാടുവാഴികളുടെ ഊരിനകത്ത് നന്മതിന്മ ചെയ്തതിനുള്ള ശിക്ഷ നല്കുമ്പോള് ഊരാളര് രണ്ട് അഭിപ്രായം പറയാന്‍ പാടില്ല. ഈ വ്യവസ്ഥകള്‍ ലംഘിയ്ക്കുന്നവര്‍ക്ക് മൂഴിക്കളം കച്ചം ലംഘിച്ചവര്‍ക്കുള്ള പിഴ ബാധകമായിരിയ്ക്കും. ഈ വ്യവസ്ഥ ലംഘിച്ചവര്‍ക്ക് കൂട്ടു നിന്നവര്‍ ഓരോരുത്തരും പെരുമാനടികള്ക്കു നൂറു കഴഞ്ചു വീതം സ്വര്‍ണ്ണം പിഴ നല്‍കണം. ഇപ്രകാരം ഭരണകൂടത്തിന്റെ നീതിനിര്‍വ്വഹണ അധികാരങ്ങള്‍ ക്ഷേത്രം കയ്യടക്കുന്ന കാഴ്ചയാണ് ഈ ലിഖിതത്തിലുള്ളത്. ഭരണപരമായ കാര്യങ്ങള്‍ - വിശേഷിച്ചും നികുതിപിരിവ്, നീതിന്യായനിര്‍വ്വഹണം, എന്നിവ - ഭരണകൂടത്തിന്റെ ചുമതലയില്‍ നിന്ന് അടര്‍ത്തിമാറ്റി പ്രാദേശികമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളുടെയോ വ്യക്തികളുടെതന്നെയോ ചുതലയില്‍ വരുന്ന ഫ്യൂഡല്‍ പ്രവണതയാണ് ഇവിടെ കാണുന്നത്. വ്യക്തികളും സ്ഥാപനങ്ങളും ഭരണകൂടം തന്നെയാവുന്ന ഏര്‍പ്പാടാണിത്. ഇതിന് ഫ്യൂഡല്‍ കാലഘട്ടത്തില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ തിരുവല്ലാ ചെപ്പേടുകളിലും കാണാം. ഉദാഹരണത്തിന് ക്ഷേത്രത്തിലേയ്ക്ക് എണ്ണ നല്കാന് ചുമതലയുള്ള ആള്ക്കാര് അതിനു വീഴ്ച്ച വരുത്തുകയാണെങ്കില്‍ 50 കഴഞ്ച് സ്വര്‍ണ്ണം പെരുമാള്‍ക്കും, 25 കഴഞ്ച് ക്ഷേത്ര സഭയ്ക്കും (അസംബ്ലി) 10 കഴഞ്ച് നാടുവാഴിയ്ക്കും പിഴയൊടുക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. അധികാര ശ്രേണിയുടെ ഒരു ചിത്രവും - രാജാവ്, ക്ഷേത്രം, നാടുവാഴി എന്ന ക്രമത്തില്‍ - ഇതുവെച്ച് നിര്‍മ്മിയ്ക്കുവാന്‍ കഴിയും.66 ഇതില്‍നിന്ന് രാജാവിന്റെ അധികാരത്തെക്കുറിച്ച് സംശയമുണ്ടാവേണ്ടതില്ല. ഭരണകൂടവും മതപരമായ സ്ഥാപനങ്ങളും തമ്മില്‍ ഉരസല്‍ ഉണ്ടാവുമ്പോള്‍ പലപ്പോഴും മതസ്ഥാപനങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടുന്നത് സാധാരണമാണല്ലോ. മദ്ധ്യകാലയൂറോപ്പില് വിശുദ്ധറോമാ ചക്രവര്‍ത്തിയും തിരുസഭയും തമ്മില്‍ നടന്ന വഴക്കുകളും പലപ്പോഴും ചക്രവര്‍ത്തി മാര്‍പാപ്പയുടെ മുന്പില് തോറ്റുപോയതും ഇവിടെ ഓര്‍മ്മിക്കാം.

പ്രാദേശികതലത്തില്‍ ഗ്രാമക്ഷേത്രങ്ങളും അധികാരവിനിയോഗ ത്തിലൂടെ ഭരണകൂടത്തെ നിയന്ത്രിച്ചിരുന്നതായി കാണാം. ഗ്രാമക്ഷേത്രങ്ങളിലെ സഭകള്‍ നാടുവാഴിയുടെ സാന്നിദ്ധ്യ ത്തില്‍ യോഗം ചേര്‍ന്ന് രാജകല്പ്പനകള്ക്ക് സമാനമായ കല്‍പ്പനകള്‍ ഇറക്കിയിരുന്നു. പ്രമാണങ്ങളില്‍ അവര്‍ പെരുമാളുടെ ഭരണവര്‍ഷമാണ് ഉപയോഗിച്ചിരുന്നത്. ഗ്രാമസഭാ തീരുമാനങ്ങള്‍ക്ക് രാജാവിന്റെ അംഗീകാരം ആവശ്യമില്ലായിരുന്നു.67 പിഴ ശിക്ഷ വിധി യ്ക്കുന്നതുമുതല് ജാതിയില്‍നിന്നുള്ള പുറത്താക്കല്‍ ഉള്‍പ്പെടേയുള്ള കാര്യങ്ങളില്‍ ഇവരുടെ തീരുമാനം അന്തിമമായിരുന്നു. ശക്തവും സുബന്ധിതവുമായ പ്രാദേശിക ഭരണം കെട്ടിപ്പടുക്കുന്നതിനായി നിയമം നിര്മ്മിയ്ക്കുന്നതിനും ക്ഷേത്രസഭകള്ക്ക് അധികാരം ഉണ്ടായിരുന്നു. അങ്ങനെയാണ് പ്രാദേശിക തലത്തിലുള്ള പെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ടാകുന്നത്. സുപ്രസിദ്ധമായ മൂഴിക്കളം കച്ചം നിലവില്‍ വരുന്നതിനു മുന്‍പ് തന്നെ ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ നടന്നുവന്നിരുന്നതായി പെരുമാള്‍വാഴ്ചക്കാലത്തെ ശാസനങ്ങളില്‍ കാണാം. കൃഷി തടസ്സപ്പെടുത്തുകയോ, കൃഷിഭൂമി കൊള്ളയടിയ്ക്കുകയോ, ക്ഷേത്രകര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തുകയോ ചെയ്തവരെ പാപികളായി കണക്കാക്കിയിരുന്നുവെന്ന് മാത്രമല്ല അവര്‍ക്ക് പ്രത്യേക തരത്തിലുള്ള ശിക്ഷകള്‍ വിധിച്ചിരുന്നതായും ശാസനങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഇത്തര ത്തിലുള്ള കുറ്റങ്ങള്‍ ചെയ്തവരെ സ്വന്തം അമ്മയെ വിവാഹംചെയ്തവരെപ്പോലെ കണക്കാക്കണ മെന്നാണ് രാജശേഖരപ്പെരുമാളുടെ വാഴപ്പള്ളി ചെമ്പട്ടയത്തില്‍ (ഏകദേശം ഒന്‍പതാം നൂറ്റാണ്ടിന്റെ നാലാം ദശകത്തിലുള്ളത്) നിഷ്കര്‍ഷിച്ചിട്ടുള്ളത്. 68കൂടല്‍മാണിക്യം ക്ഷേത്രത്തി ലുള്ള സ്ഥാണുരവിയുടെ പതിനൊന്നാം ഭരണവര്‍ഷത്തെ ലിഖിതത്തില്‍ ഇത്തരം ലംഘനങ്ങള്‍ നടത്തിയവരെ മാതൃഹത്യ നടത്തിയതിനു തുല്യമായ കുറ്റംചെയ്തവരായി കണക്കാക്കണമെന്നും അവരുടെ അനുയായികള്‍ക്കും അതേ ദോഷം ചുമത്തണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 69 ഇത്തരം കുറ്റക്കാരെ സ്വന്തം അച്ഛനെ കൊന്ന് അമ്മയെ വിവാഹം കഴിച്ച കുറ്റം ചെയ്തതായി കണക്കാക്കി അവരുടെ ഭൂമിയും വീടുകളും കണ്ടുകെട്ടുമെന്നാണ് തിരുവല്ലാചെപ്പേടുകളില് പറയുന്നത്. ഐരാണിക്കളം ക്ഷേത്രത്തിലുള്ള ഒരു രേഖയില്‍ (ഏകദേശം ഒന്‍പതാം നൂറ്റാണ്ടിന്റെ പൂര്വ്വാര്ദ്ധത്തിലുള്ളത്) ഇത്തരക്കാരെ സ്വന്തം അച്ഛനേയും ഗുരുവിനേയും (വേദങ്ങളിലേക്ക് പ്രവേശിപ്പിച്ചയാള്‍) കൊന്ന് അമ്മയെ വിവാഹം ചെയ്ത കുറ്റം ചെയ്തതായി കണക്കാക്കുമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.70 ഇരിഞ്ഞാലക്കുടയ്ക്കടുത്ത് താഴേക്കാട്ടുള്ള ലിഖിതത്തില്‍ കച്ചവടസ്ഥലങ്ങളില്‍ തടസം ചെയ്യുന്ന ഊരാളര്ക്കും ഇതേ പാപം ചുമത്തിക്കാണുന്നുണ്ട്. 71
പെരുമാറ്റച്ചട്ടങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ മൂഴിക്കളം കച്ചം കേരളത്തില്‍ വ്യാപകമായി നിലവിലിരുന്ന ഒന്നാണെന്ന് ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന പുരാലിഖിതങ്ങളുടെ വ്യാപ്തിയില്നിന്ന് - വടക്ക് കോലത്തുനാട് മുതല്‍ തെക്ക് ആയ്നാടു വരെ - മനസ്സിലാക്കാം.72 പെരുമാളുടെ അദ്ധ്യക്ഷതയില്‍ മൂഴിക്കളം ക്ഷേത്രത്തില്‍ കൂടിയ സഭാ യോഗത്തില്‍ എല്ലാ ക്ഷേത്രങ്ങളുടേയും പ്രതിനിധികള്‍ പങ്കെടുത്തിരുന്നുവെന്നും അവര്‍ തമ്മില്‍ എത്തിച്ചേര്‍ന്ന ഒരു വിശാല കരാറായിരിയ്ക്കാം മൂഴിക്കളം കച്ചമെന്നുമുള്ള വാദഗതിയെ തെളിവുകളുടെ അഭാവത്തില്‍ എം.ജി.എസ്. നാരായണന് തള്ളിക്കളയുന്നുണ്ട്. മൂഴിക്കളം കച്ചം അടങ്ങുന്ന ലിഖിതം ലഭിച്ചിട്ടില്ല. എന്നിരുന്നാലും മൂഴിക്കളം ഗ്രാമക്ഷേത്രത്തിലുള്ള ഭാസ്കരരവിയുടെ 48-ാം ഭരണവര്‍ഷത്തെ (ഏ.ഡി. 1010) ലിഖിതത്തില്‍ പ്രസ്തുത കച്ചത്തിന്റെ ഒരു മാതൃകയെ ഉദ്ധരിയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ അസ്സല് കച്ചത്തിന്റെ ഉള്ളടക്കം മറ്റുക്ഷേത്രങ്ങളിലുള്ള പുരാലിഖിതങ്ങളുടെ സഹായത്തോടെ കണ്ടെത്താവുന്നതാണ്. തൃശ്ശൂര്‍ ജില്ലയിലെ ഊരകം, തൃപ്രയാര്‍ എന്നീ ക്ഷേത്രങ്ങളില്‍ നിന്നും മൂഴിക്കളം കച്ചത്തെ പ്രതിപാദിയ്ക്കുന്ന പുരാലിഖിതങ്ങള്‍ ലഭിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളുടെ ദൈനംദിന ചിലവുകള്‍ക്കായി നല്കപ്പെട്ടിട്ടുള്ള ഭൂമിയിലെ കാര്‍ഷികവൃത്തി തടസ്സപ്പെടുത്തുകയോ, കാര്‍ഷികവിളകള്‍ കൊള്ളയടിക്കുകയോ ചെയ്താലുള്ള ശിക്ഷയാണ് ഇതിലെ മുഖ്യ പ്രതിപാദ്യം. ചില ശാസനങ്ങളില്‍ ബ്രഹ്മസ്വം ഭൂമിയെപ്പറ്റിയും പറയുന്നുണ്ട്. പ്രാദേശികാടിസ്ഥാനത്തില്‍ നിലനിന്നിരുന്ന മറ്റ് കച്ചങ്ങളില്‍ തൃശ്ശൂരുമായി ബന്ധമുള്ളത് കൊട്ടുവായിരവേലി കച്ചത്തിനാണ്. വടക്കുന്നാഥക്ഷേത്രത്തില്‍ നിന്നുള്ള രണ്ട് ശിലാ ശാസനങ്ങളിലാണ് ഇതിനെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. തേവര്‍മാടം ഏഴുപടിയ്ക്ക് അകത്തും പുറത്തും കയറാന്‍ പാടില്ലായെന്നും പ്രവേശിച്ച് ആദായം തടയാനോ അപഹരിയ്ക്കാനോ പാടില്ലയെന്നുമാണ് ഇതില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. അങ്ങനെ ചെയ്താല്‍ കോട്ടുവായിരവേലി കച്ചത്തിലെ വ്യവസ്ഥ അനുസരിച്ച് ലംഘനം നടത്തിയ ആള്ക്കാര് അച്ചനെ കൊന്ന് അമ്മയെ ഭാര്യയാക്കിയവരായിരിയ്ക്കും.73 ഇത്തരത്തിലുള്ള ഒരു 'ഈഡിപ്പസ്' ഭൂതത്തെ മുന്‍പ് പരാമര്‍ശിച്ച ചില ശാസനങ്ങളിലും കാണാവുന്നതാണ്. ദേവദാസിമാരെ പറ്റി പറയുന്ന മറ്റൊരു ലിഖിതത്തിലും ഇതേ കച്ചം പ്രത്യക്ഷപ്പെടുന്നുണ്ട്.74 ധാര്‍മ്മികതയ്ക്ക പ്പുറത്തുള്ള സാമൂഹ്യ അര്‍ത്ഥം കൂടി ഈ ശാസനകള്ക്കുണ്ട്. അക്കാലത്ത് രൂപപ്പെട്ടുകൊണ്ടിരുന്ന ജാതിസമൂഹത്തിന്റെ പശ്ചാത്തലത്തില്‍ നിന്നു നോക്കിയാലേ അതു മനസ്സിലാകൂ. വ്യവസ്ഥകള്‍ ലംഘിച്ച് ജാതി നഷ്ടപ്പെടുന്നവര്‍ക്ക് ജാതിയ്ക്കൊപ്പം അവരുടെ ഉപജീവനം തന്നേയാണ് നഷ്ടപ്പെട്ടിരുന്നത്. അതുകൊണ്ടാണ് ഇത്തരം ശാസനകള്‍ മദ്ധ്യകാലഘട്ടത്തിലെ ഏറ്റവും ഭീകരമായ ശിക്ഷകളിലൊന്നായിത്തീര്ന്നത്.സങ്കേതങ്ങള്‍
പന്ത്രണ്ടാംനൂറ്റാണ്ടില്‍ പെരുമാള്‍വാഴ്ച അവസാനിച്ചതോടുകൂടി കേരളം അടക്കിവാണ ആദ്യത്തെ ഭരണകൂടം അപ്രത്യക്ഷമാവുകയും നാടുവാഴിസ്വരൂപങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത കാര്യം മുന്‍പ് പ്രതിപാദിച്ചിട്ടുണ്ട്. അതേ സമയം ക്ഷേത്രങ്ങള്‍ക്കോ അതുമായി ബന്ധപ്പെട്ട സാമ്പത്തിക ബന്ധങ്ങള്‍ക്കോ കാര്യമായ തകരാറുകള്‍ ഉണ്ടായതുമില്ല. ക്ഷേത്രങ്ങളുടെ ശക്തി യഥാര്‍ത്ഥത്തില്‍ വര്ദ്ധിയ്ക്കുകയാണുണ്ടായത്; അതിനൊപ്പം അവയെ നിയന്ത്രിച്ചിരുന്ന ബ്രാഹ്മണീയഗ്രാമങ്ങളുടേയും. ഏതാണ്ടിതിനു സമാന്തരമായി ക്ഷേത്ര സങ്കേതങ്ങളും ശക്തിയാര്‍ജ്ജിച്ചു. രാജാക്കന്മാരെന്ന് നടിയ്ക്കുകയോ അവകാശപ്പെടുകയോ ചെയ്തിരുന്ന നാടുവാഴികള്‍/സ്വരൂപികള്‍ ആണ് ഇക്കാലത്തെ പ്രമാണങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇവരെല്ലാം തന്നെ ക്ഷേത്രസങ്കേതങ്ങളുടെ നിയന്ത്രണങ്ങള്‍ക്കും ശിക്ഷകള്ക്കുപോലും വിധേയരായിരുന്നുവെന്നുള്ളത് വഴിയേ വിവരിയ്ക്കുന്നുണ്ട്.
ക്ഷേത്രസങ്കേതങ്ങളും അവയുടെ അധികാരങ്ങളും കൂടി പരിശോധിച്ചാല്‍ മാത്രമേ മദ്ധ്യകാല ഭരണകൂടത്തിന്റെ അധികാരപരിമിതികള് വ്യക്തമാകൂ. ആദ്യം ഒരു സങ്കേതമെന്നാല് എന്താണെന്ന കെ.പി. പദ്മനാഭമേനോന്റെ വാക്കുകള്‍ ശ്രദ്ധിക്കാം:
സങ്കേതം എന്നാല്‍ ഒരു രാജാവിന്നും രാജ്യാധികാരം നടത്തുവാന്‍ അവകാശമില്ലാത്തതായ ഒരു ക്ലിപ്തപ്പെട്ട അതിര്‍ത്തിക്കകത്തുള്ള പ്രദേശമാകുന്നു. രണ്ടുതരത്തിലുള്ള സങ്കേതങ്ങള്‍ ഉണ്ടായിരുന്നു. ബ്രാഹ്മണരുടെ ആധിപത്യകലത്ത് അവരാല്‍ ഏര്‍പ്പെടുത്തപ്പെട്ടിരുന്നതും അതില്പിന്നെ രാജാക്കന്മാര് തങ്ങള്‍ക്കു ദേവന്മാരോടും ബ്രാഹ്മണരോടും ഉള്ള ഭക്തിവിശ്വാസത്തെക്കാണിപ്പാന്വേണ്ടി ബ്രാഹ്മണയോഗങ്ങള്ക്കും ദേവസ്വങ്ങള്‍ക്കും വിട്ടുകൊടുത്തിട്ടുള്ള പ്രദേശങ്ങളും ഇങ്ങനെയാണ് രണ്ടുതരത്തില്‍ സങ്കേതങ്ങള്‍ ഉണ്ടായിരുന്നത്. സങ്കേതപ്രദേശം ഏതു രാജ്യ അതിര്‍ക്കകത്ത് ഉള്‍പ്പെട്ടിരുന്നാലും ആ സംഗ തികൊണ്ട് ആ രാജ്യത്തെ രാജാവിന്നു സങ്കേതത്തിനുള്ളില്‍ യാതൊരധികാരവും ഉണ്ടാവുന്നതല്ല. സകല അധികാരങ്ങളും സങ്കേതത്തിലെ അധികാരികളും രക്ഷകസ്ഥാനത്തേയ്ക്കു തിരഞ്ഞ് എടുത്തിട്ടുള്ള രാജാവും കൂടി നടത്തിവന്നിരുന്നു... ചുരുക്കത്തില്‍ പറയുന്നതായാല്‍ ഒരു സങ്കേതം എന്നുവെച്ചാല്‍, സര്വ്വസ്വാതന്ത്ര്യത്തോടുകൂടി ബ്രാഹ്മണയോഗത്തിലെയോ ദേവസ്വത്തിലെയോ അംഗ ങ്ങളാല്‍ തിരഞ്ഞ് എടുക്കപ്പെട്ട അധികാരികളോടും രക്ഷകനോടും കൂടി ഭരിച്ചുവന്ന ഒരു പ്രദേശമാകുന്നു... 75
ബ്രാഹ്മണ യോഗത്തിലേയും (യോഗക്കാര്) ദേവസ്വത്തിലേയും പ്രതിനിധികളായിരുന്നു സങ്കേതത്തിലെ അംഗങ്ങള്‍. കോയ്മസ്ഥാനം രാജാവിനായിരുന്നു. പക്ഷേ പ്രസ്തുത സ്ഥാന ത്തേയ്ക്ക് ഒരു രാജാവിനെ തെരഞ്ഞെടുക്കുന്നത് സങ്കേതത്തിലെ അംഗ ങ്ങളാണ്. മൂന്ന് തരം കോയ്മകള്‍ ഉണ്ടായിരുന്നു: അകക്കോയ്മ, പുറക്കോയ്മ, മേല്‍ക്കോയ്മ. ക്ഷേത്രത്തിലെ നിത്യനിദാന ചടങ്ങുകള്‍ നടത്തിയ്ക്കുന്നതിനുള്ള ചുമതലയാണ് അകക്കോയ്മയ്ക്കുള്ളത്. ദേവസ്വം വസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ച ഭരണചുമതലയാണ് പുറക്കോയ്മയ്ക്കുള്ളത്. മേല്ക്കോയ്മയ്ക്കാണെങ്കില് അകത്തും പുറത്തും ഉള്ള എല്ലാ അധികാരങ്ങളും ഉണ്ടായിരുന്നു. സാധാരണയായി സങ്കേതങ്ങളില്‍ ഏതെങ്കിലും ഒരു കോയ്മയെ ഉണ്ടാകാറുള്ളു. ഒന്നിലധികം കോയ്മകളുള്ള സ്ഥലങ്ങളില്‍ അത് വെവ്വേറെ രാജാക്കന്മാര്ക്കാണ് നല്‍കാറുള്ളത്. സങ്കേതത്തില്‍ യഥാര്‍ത്ഥ അധികാരം കയ്യാളിയിരുന്നത് യോഗക്കാര് എന്ന് അറിയപ്പെട്ടിരുന്ന ബ്രാഹ്മണ പ്രതിനിധികളാണ്. സങ്കേതത്തില്‍ രാജാവിനുണ്ടായിരുന്നത് രക്ഷകസ്ഥാനമാണ്. ഈ രക്ഷകസ്ഥാനം തന്നെ യോഗക്കാരുടെ താല്‍പ്പര്യമനുസരിച്ച് ഏതു രാജാവിനും നല്‍കാമായിരുന്നു. 76 ഉദാഹരണത്തിന് തിരുവിതാംകൂറിലെ ചില ക്ഷേത്രങ്ങളില്‍ കോയ്മസ്ഥാനം കൊച്ചിരാജാവിനും കൊച്ചിരാജ്യത്തെ ചില ക്ഷേത്രങ്ങളിലെ കോയ്മ തിരുവിതാംകൂറിനും നല്കി വന്നിരുന്നതായികാണാം (പെരുവനം, തിരുവല്ല എന്നിവ ഉദാഹരണങ്ങള്‍). സാമൂതിരിയ്ക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ അകക്കോയ്മ സ്ഥാനമുണ്ടായിരുന്നതായി കൊച്ചിരാജ്യചരിത്രത്തില്‍ പ്രതിപാദ്യമുണ്ട്. 77കോയ്മസ്ഥാനങ്ങള് രാജ്യാതിര്‍ത്തി കള്ക്കധീതമായാണ് നിര്ണ്ണയിയ്ക്കപ്പെട്ടിരുന്നതെന്ന് ഇതോടെ വ്യക്തമായല്ലോ.
എളംകുന്നപ്പുഴ ക്ഷേത്രത്തിലെ കൊ.വ. 958-ലെ (ഏ.ഡി. 1783) ചട്ടവരിയോലയില് സങ്കേതത്തിന്റെ അധികാരങ്ങള്‍ വിശദമായി വിവരിച്ചിട്ടുണ്ട്.78 ഇതില്‍ കെ എന്ന് അടയാളപ്പെടുത്തിയിട്ടുള്ള വരിയോലയില്‍ സങ്കേതത്തിന്റെ ഘടനയും അധികാരങ്ങളും കൊടുത്തി രിയ്ക്കുന്നു. 'യോഗം' എന്നാല്‍ ഊരായ്മക്കാരും അകക്കോയ്മയും കൂടുന്ന സംഘമാണെന്നും ഇവരാണ് ദേവസ്വത്തിലെ പരമാധികാരികള്‍ എന്നും 7 മുതല്‍ 13 വരെയുള്ള വകുപ്പുകളിലായി കൊടുത്തിട്ടുണ്ട്. യോഗത്തില്‍ അദ്ധ്യക്ഷത വഹിയ്ക്കുന്നതിനുള്ള അധികാരം അകക്കോയ്മയ്ക്കാണെന്ന് വിവിധ വകുപ്പുകളില്‍ (2, 7 മുതല്‍ 13 വരെ, 14, 29, 31, 34 എന്നി വകുപ്പു കള്‍) രേഖപ്പെടുത്തിയിട്ടുണ്ട്. ദേശക്കോയ്മമാരെ (രാജാക്കന്മാരുടെ ദേശപ്രതിനിധികള്) നിയമി യ്ക്കുന്നതിന് അകക്കോയ്മയ്ക്ക് പ്രത്യേക അധികാരങ്ങളുണ്ടായിരുന്നുവെന്ന് മാത്രമല്ല ദേശങ്ങളില്‍നിന്ന് ഇരട്ടി അവകാശം കിട്ടിയിരുന്നതായും കാണാം. സങ്കേതത്തിനകത്തുള്ള ദേശങ്ങളില്‍ നടക്കുന്ന കുറ്റങ്ങള്‍ക്കുള്ള ശിക്ഷാവിധികളാണ് 5, 13, 16 മുതല്‍ 20 വരേയും, 35-ാം വകുപ്പുകളിലുമുള്ളത്. കൊലക്കുറ്റം ചെയ്തവര്‍ക്ക് വധശിക്ഷ നല്കാന് വ്യവസ്ഥ ചെയ്തിരുന്നു. ദേശങ്ങളില്‍ നിന്നും നികുതി പിരിച്ചെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍ 8, 24, 25, 26, 32, 33, 39, 40 വകുപ്പുകളില്‍ ഉണ്ട്. ഇതില്‍ കുടിയാന്മാര് പിഴവ് വരുത്തിയാല്‍ 'കോയ്മയും പതികളും' കൂടി അത്തരക്കാരുടെ പുരകള്‍ വെട്ടിപ്പൊളിക്കേണ്ടുന്ന വിധവും 5, 16, 17 വകുപ്പുകളില്‍ കാണാം. ഇത്തരമൊരു ശിക്ഷാരീതി തൃശ്ശൂര്‍ വടക്കുന്നാഥന് ഗ്രന്ഥവരിയിലും പരാമര്‍ശിച്ചു കാണുന്നുണ്ട്. 79 ചില ജാതിക്കാരുടെ കുടികള്‍ക്കു പുരപ്പണം പതിച്ച് പിരിച്ചെടുക്കുന്നതിനായി കോയ്മയെ അധികാരപ്പെടുത്തിയിട്ടുള്ളതായി 9-ാം വകുപ്പില്‍ കാണാം. 10-ാം വകുപ്പില്‍ പുറമേയുള്ള പുലയര്‍ക്ക് തൊഴില്‍ നികുതിയും 15-ാം വകുപ്പില്‍ എണ്ണ ആട്ടുന്ന ചക്കുകള്‍ക്ക് നികുതിയും നിശ്ചയിച്ചിരിയ്ക്കുന്നതു കാണാം. സ്ഥാവര വസ്തുക്കള്‍ സംബന്ധിച്ച് എഴുതപ്പെടുന്ന ആധാരങ്ങള്‍ ദേവസ്വം കണക്കില്‍ പതിപ്പിച്ച് മുദ്ര വെയ്ക്കേണ്ടതും അതിന് നിശ്ചിത ഫീസ് അടയ്ക്കേണ്ടതും ആണെന്ന കാര്യങ്ങളാണ് 11, 12 മുതല്‍ 23 വരെയുള്ള വകുപ്പുകളില്‍ പ്രതിപാദിച്ചിട്ടുള്ളത്.
സങ്കേതാധികാരികള് നടത്തിയിരുന്ന അധികാര വിനിയോഗത്തെക്കുറിച്ചുള്ള ചില ഉദാഹരണങ്ങളെങ്കിലും വൈക്കം ഗ്രന്ഥവരിയില്‍ കാണാം. ഗ്രാമത്തിനകത്ത് ആരെങ്കിലും ക്രമമല്ലാത്ത പ്രവര്‍ത്തി ചെയ്താല്‍ കുറ്റംചെയ്തവരെ സഭായോഗം ആളയച്ചു വരുത്തി ശിക്ഷിച്ചിരുന്നു. കൊടിയേറ്റത്തിനുമുന്പ് 'കൊല്ലും കുലയും' നടത്തിയവരെ ശിക്ഷിച്ചു വന്നിരുന്നതായും 977-ാം മാണ്ട് (ഏ.ഡി. 1802) മുതല്‍ ആ പ്രവര്‍ത്തി നിര്‍ത്തിവെച്ചതായും ഇതില്‍ പരാമര്‍ശമുണ്ട്. 80 സങ്കേതാതിര്ത്തിയ്ക്കുള്ളില് രാജാവോ സ്വരൂപികളോ എന്തെങ്കിലും ഉപദ്രവങ്ങള്‍ ചെയ്താല്‍ അവരും ശിക്ഷയ്ക്ക് വിധേയരായിരുന്നു. സങ്കേതത്തിലെ ജനങ്ങള്‍ക്കോ ഉദ്യോഗസ്ഥന്മാര്ക്കോ ഉപദ്രവകരമായ പ്രവര്‍ത്തികള്‍ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ കുറ്റം ചെയ്ത ആള് പിഴയടയ്ക്കുകയോ മറ്റു നിയമാനുസൃത പരിഹാരം ചെയ്യുകയോ വേണമായിരുന്നു. രക്ഷാധികാരം നടത്തുന്ന രാജാവിനും ഈ ശിക്ഷാവിധി ബാധകമാണ്. അങ്ങനെ പരിഹാരം നടത്താത്ത പക്ഷം സങ്കേതം 'അഴിഞ്ഞതായി' പ്രഖ്യാപിയ്ക്കും. രാജാവ് പ്രായശ്ചിത്തം ചെയ്യുകയോ രാജാവിനെകൊണ്ട് പ്രായശ്ചിത്തം ചെയ്യിക്കുകയോ ചെയ്യുന്നതുവരെ സങ്കേതം നിശ്ചലമായി നിലകൊള്ളും. രാജാവ് വഴങ്ങാതെവന്നാല്‍ സങ്കേത നിര്‍ദ്ദേശപ്രകാരം ബ്രാഹ്മണര്‍ 'പട്ടിണി' (നിരാഹാരം) അനുഷ്ഠിച്ചിരുന്നു. രാജാക്കന്മാരേയും സ്വരൂപികളേയും ശിക്ഷിച്ചിട്ടുള്ള നിരവധി സംഭവങ്ങള്‍ പ്രമാണങ്ങളിലുണ്ട്. ഏ.ഡി. 1522 ലെ ഇളംകുന്നപ്പുഴ ക്ഷേത്രരേഖയിലെ ഒരു സംഭവം കാണുക.81 പ്രസ്തുത ക്ഷേത്രത്തിലെ പുറക്കോയ്മയായിരുന്ന തെക്കുംകൂര്‍ രാജാവ് പെരുമ്പറയന് എന്ന ഒരാളെ സങ്കേതാതിര്ത്തിയില്വെച്ച് കൊലപ്പെടുത്തി. തെക്കുംകൂര്‍ രാജാവ് ശിക്ഷാവിധികള്‍ പാലിയ്ക്കാഞ്ഞതിനാല് അന്ന് സങ്കേതം അഴിഞ്ഞു. പിന്നീട് തെക്കുംകൂര്‍ കോയ്മസ്ഥാനം ഒഴിഞ്ഞു. ഈ പ്രതിസന്ധിയ്ക്കു പരിഹാരമായി പ്രസ്തുത ക്ഷേത്രത്തിലെ മേല്ക്കോയ്മയായിരുന്ന (പെരുമ്പടപ്പ്) കൊച്ചി രാജാവ് തെക്കുംകൂറിനു വേണ്ടി ആനയെ നടയിരുത്തി, തോട്ടിയും വളരും വെച്ച് പ്രശ്നം പരിഹരിച്ചതായി കാണാം. ശ്രീപദ്മനാഭസ്വാമി ദേവസ്വസങ്കേതത്തില് വെച്ച് ഏറ്റങ്ങള്‍ ചെയ്ത വകയില്‍ തിരുവിതാംകൂര്‍ രാജാക്കന്മാരെക്കൊണ്ട് പിഴചെയ്യിപ്പിച്ചതായി കാണാം. ഇതില്‍ ആദ്യത്തേത് കൊ.വ 500 മിഥുന മാസത്തിലുള്ളതാണ്. ദേശികളെ വെട്ടിക്കൊന്നതിന് ശ്രീവീര കേരളവര്‍മ്മന്‍ തിരുവടികളെക്കൊണ്ട്, കൃഷി ഭൂമി വിട്ടുകൊടുപ്പിച്ചതിനു പുറമേ, 30,000 പണം കെട്ടിവെപ്പിച്ചതായി പറയുന്നുണ്ട്.82 വടക്കുന്നാഥക്ഷേത്ര ഗ ന്ഥവരിയില് 945-ാം മാണ്ട് (ഏ.ഡി. 1770) മേടമാസത്തിലുണ്ടായ കലശത്തിനു മുന്‍പ് അയ്നിക്കൂറ്റില് നമ്പിടി ചെയ്ത നരഹത്യയ്ക്ക് പിഴചെയ്യിച്ചതായും പ്രസ്തുത ശിക്ഷ നടപ്പിലാക്കാന്‍ വൈകിയതിന് കൊച്ചി രാജാവിനെക്കൊണ്ട് ആനയെ നടയിരുത്തിച്ചതായും പ്രതിപാദ്യമുണ്ട്.83
സങ്കേതങ്ങള്‍ അഭയകേന്ദ്രങ്ങളായിരുന്നുവെന്ന് പ്രമാണങ്ങളില്‍ നിന്ന് മനസ്സിലാക്കാം. രാജ്യത്തിനകത്ത് കുറ്റകൃത്യങ്ങള്‍ ചെയ്തതിനുശേഷം കുറ്റവാളി സങ്കേതാതിര്ത്തിയില് പ്രവേശിച്ച് ശിക്ഷയില്‍നിന്ന് രക്ഷപ്പെടുന്ന സംഭവങ്ങള്‍ പ്രമാണങ്ങളിലുണ്ട്. ഒരു സങ്കേതത്തിനകത്ത് കുറ്റം ചുമത്തപ്പെട്ട ആള്‍ക്ക് മറ്റൊരു ക്ഷേത്രസങ്കേതത്തിലേയ്ക്ക് മാറാന്‍ കഴിഞ്ഞാലും ശിക്ഷയില്‍നിന്ന് രക്ഷപ്പെടാമായിരുന്നു. സങ്കേതത്തിനുള്ളില്‍ അഭയം പ്രാപിച്ചു കഴിഞ്ഞാല്‍ രാജാവിനോ മറ്റു ശത്രുക്കള്‍ക്കോ അഭയാര്‍ത്ഥിയെ ഒന്നും ചെയîാന് കഴിയില്ലാ യിരുന്നു. പോര്‍ച്ചുഗീസ് കാലഘട്ടം മുതല്‍ ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള വൈദേശിക വിവരണങ്ങള്‍ ലഭ്യമാണ്. 1504-ല്‍ എടപ്പള്ളിയില്‍ വെച്ച് സാമൂതിരിയോട് പരാജയപ്പെട്ട കൊച്ചി രാജാവ് വൈപ്പിന്‍ സങ്കേതത്തിലേയ്ക്ക് പിന്‍വാങ്ങിയെന്നും സാമൂതിരിയ്ക്ക് പിന്തുടര്ന്ന് കയറുവാന്‍ പാടില്ലാത്തവിധത്തിലുള്ള ഒരു പരിശുദ്ധ സ്ഥലമായിരുന്നു അതെന്നും വൈറ്റ്വെ രേഖപ്പെടുത്തിയിട്ടുണ്ട്.84 എടപ്പള്ളി നഗരത്തിനകത്ത് പ്രവേശിയ്ക്കുന്ന കടക്കാര്, കുറ്റക്കാര്‍ എന്നിവര്‍ക്ക് രക്ഷ കിട്ടിയിരുന്നുവെന്നും അവിടെ കടന്ന് അവരെ പിടിച്ചു കൊണ്ടുപോരുവാന്‍ പാടില്ലായിരുന്നുവെന്നും ഡച്ച് ഗവര്‍ണറായിരുന്ന മൂണ്‍സ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. എടപ്പള്ളി സങ്കേതത്തെക്കുറിച്ചുള്ള മറ്റൊരു വിദേശ വിവരണം അഡ്രിയാന്‍ വാന്മീലിന്റേതാണ്. 'എടപ്പള്ളി രാജ്യം ഒരു സങ്കേതമാകുന്നു. അവിടെ ആര്‍ക്കും അഭയം പ്രാപിയ്ക്കാം. ഏതു രാജാവും പ്രഭുവും മാടമ്പിയും സൈന്യവും അഭയാര്‍ത്ഥികളെ അങ്ങോട്ടു പിന്തുടരുകയില്ല. അവിടെ എത്തിക്കിട്ടിയാല്‍ ജയിച്ചു...'. 85അതുപോലെ ചെങ്ങന്നൂര്‍ രാജ്യം ഒരു ക്ഷേത്രം വകയായിരുന്നുവെന്നും ക്ഷേത്ര ഉടമസ്ഥരായ ബ്രാഹ്മണര്‍ രാജ്യഭാരം നടത്തി വന്നിരുന്നുവെന്നും ഗാവിയ പറയുന്നു. 86 കിടങ്ങൂര്‍ കോയ്മയുടെ രക്ഷയില്‍ ബ്രാഹ്മണര്‍ സ്വതന്ത്രരായി ഭരിച്ചുവരുന്ന അനേകം ക്ഷേത്രസങ്കേതങ്ങള്‍ ഉണ്ടായിരുന്നതായി വാര്‍ഡും കോണറും രേഖപ്പെടുത്തിക്കാണുന്നു. 'അമ്പലരാജ്യ'ങ്ങളെന്നാണ് അവര്‍ സങ്കേതങ്ങളെ വിശേഷിപ്പിയ്ക്കുന്നതു തന്നെ. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ എഴുതിയ ഇവരുടെ റിപ്പോര്‍ട്ടാണ് സങ്കേതത്തെക്കുറിച്ച് അവസാനമായി ലഭിച്ചിട്ടുള്ള വിദേശവിവരണം.
മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള എളംകുന്നപ്പുഴ ഗ്രന്ഥവരിയില്‍ പിഴകള്‍ വസൂലാക്കുന്നതിന്റെ നടപടിക്രമം വിവരിച്ചിട്ടുണ്ട്. '...പിഴ വസൂലാക്കുമ്പോള്‍ കന്നിരാശികൊണ്ട് പഴേടത്തു പണിയ്ക്കര് നില്ക്കും. നമ്പൂതിരിപ്പാട് മണ്ഡപത്തില്‍ ഇരിക്കും. തേവാരിയും യോഗക്കാരും വെലിക്കപ്പുരയില് കൂടും. യോഗക്കാര് ചോദിക്കും, "പിഴകല്പിച്ചതു സമ്മതമായോ?" "ഉവ്വെ"ന്നു പറഞ്ഞാല്‍ പിഴ കെട്ടും.87 മന്നത്തു മൂത്തത് അതെടുത്തു വെയ്ക്കും...'. ക്ഷേത്രത്തിലെ ഉത്സവം കൊടികയറുന്നതിനു മുന്‍പ് കുറ്റങ്ങള്‍ക്ക് പിഴചെയ്യിച്ചി രുന്നുവെന്ന് ഇതേ രേഖയില്‍ നിന്ന് മനസ്സിലാക്കാം. കൊല്ലവര്‍ഷം 697 (ഏ.ഡി.1522) കുംഭമാസം 10-ാം തിയ്യതിയിലെ രേഖയുടെ പ്രസക്ത ഭാഗം കാണുക: 'യോഗം തികഞ്ഞ് മണ്ഡപത്തിന്റെ കിഴക്കെ നടക്കല്‍ ചെന്നുനിന്നു നമ്പൂരിപ്പാട്ടിലോട് യോഗ ത്തിങ്കന്നു കൊടിയേറ്റ അനുവാദമൊ എന്നു ചോദിച്ചാല്‍ സ്വരൂപങ്ങള്‍ പിഴച്ചിട്ടുണ്ടെങ്കില്‍ പിഴ ചെയ്യിപ്പിച്ച'തിനു ശേഷം എന്നാണ് കൊടുത്തിട്ടുള്ളത്.88 സങ്കേതഭരണം നടന്നിരുന്ന ക്ഷേത്രങ്ങളില്‍ കൊടിയേറ്റസമത്ത് സങ്കടക്കാരെ കേള്‍ക്കുന്ന പതിവ് ഉണ്ടായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ പെരുവനം, തൃപ്രയാര്‍ തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഉത്സവാരംഭസമയത്ത് മേല്‍ശാന്തി പുറത്ത് വന്ന് സങ്കടക്കാരാരെങ്കിലും ഉണ്ടോ എന്ന് ചോദിക്കുന്ന പതിവ് ഇപ്പോഴും തുടര്‍ന്നു വരുന്നു. "ആരുമില്ല, എഴുന്നള്ളിക്കാം" എന്ന് ജനക്കൂട്ടത്തില്‍നിന്ന് ഒരാള്‍ വിളിച്ചുപറയുന്നതോടുകൂടിയാണ് ഉത്സവം ആരംഭിയ്ക്കുന്നത്. 89 എതാണ്ട് ഏ.ഡി. പത്താം നൂറ്റാണ്ടില്‍ സ്ഥാപിതമായ ഈ ക്ഷേത്രങ്ങളില്‍ പ്രസ്തുത ആചാരം ഇന്നും തുടര്‍ന്നുവരുന്നുവെന്നത് സങ്കേതാധികാരത്തിന്റെ പ്രതീകാത്മകമായ ഒരാവിഷ്ക്കാരമായി വേണം കരുതാന്‍.
സങ്കേതങ്ങളുടെ ഘടനയെക്കുറിച്ചും പരമാധികാരത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു. സങ്കേതമെന്നാല് ഒരു ക്ഷേത്രത്തിനു കീഴില്‍ അതിന്റെ അനുഷ്ഠാനപരമായ ആവശ്യങ്ങള്‍ക്കായി മാറ്റിവെയ്ക്കപ്പെട്ട സുനിര്വ്വചിതമായ അതിര്‍ത്തികളോടു കൂടിയ ഭൂമിയെന്നേ അര്‍ത്ഥമുള്ളുവെന്നും ഏതു രാജ്യാതിര്ത്തിയ്ക്കുള്ളിലാണോ ആ ഭൂപ്രദേശം സ്ഥിതിചെയ്യു ന്നത് അവിടത്തെ ഭരണാധിപന്റെ പരാമാധികാരം മറ്റു പ്രദേശങ്ങളി ലെന്നപോലെ സങ്കേതഭൂമിയിലും ബാധകമാണെന്നുമാണ് ഒരു വാദം.90 അതേസമയം സങ്കേതമെന്നത് ഒരു രാജാവിന്റേയും പരമാധികാരത്തിനു വിധേയമല്ലാത്ത വിശാല ക്ഷേത്രഭൂമി യാണെന്നും അവിടത്തെ സിവിലും ക്രിമിനലുമായ അധികാരങ്ങള്‍ പ്രസ്തുത സങ്കേതം തിരഞ്ഞെടുക്കുന്ന ഒരു സമിതിയിലാണ് നിക്ഷിപ്തമായിട്ടുള്ളതെന്നും അതിനാല്‍ സങ്കേതം ഒരു സ്വയംഭരണസ്ഥാപനമാണെന്നുന്നുമാണ് മറ്റൊരു വാദം. 91ആദ്യത്തെ വാദഗ തിക്കാര്‍ രാജാവിന്റെ പരമാധികാരത്തെ അംഗീകരിയ്ക്കുന്നുവെങ്കില് രണ്ടാമത്തവര് അതു നിരാകരിയ്ക്കുക യാണ് ചെയ്യു ന്നത്. ഇരുകൂട്ടരും ക്ഷേത്രങ്ങള്‍ വന്‍തോതില്‍ ഭൂമി കൈവശംവെച്ചിരുന്നുവെന്ന കാര്യത്തില്‍ സമാഭിപ്രായക്കാരാണ്. ഇതില്‍ സങ്കീര്‍ണ്ണമായ നിരവധി പ്രശ്നങ്ങള്‍ അടങ്ങിയിരിയ്ക്കുന്നു. ഇവയെ സൌകര്യാര്‍ത്ഥം രണ്ടായി തിരിയ്ക്കാം- ഭൂഘടന, രാഷ്ട്രീയഘടന എന്നിങ്ങനെ.
ഭൂഘടനയെ സംബന്ധിച്ച കാര്യങ്ങളില്‍ ഏറ്റവും പ്രധാനം സങ്കേത ഭൂമിയ്ക്ക് അനുസ്യൂതമായ തുടര്‍ച്ച അവകാശപ്പെടാന്‍ കഴിയുമോ എന്നതാണ്. ഇതിനുപുറമെ വിവിധ ക്ഷേത്രസങ്കേത ഭൂപ്രദേശങ്ങള്‍ തന്നെ പരസ്പരം അതിലംഘിച്ച് കിടന്നിരുന്നതായി കാണാം. തൃശ്ശൂര്‍ ജില്ലയില്‍ സങ്കേതവാഴ്ചയുണ്ടായിരുന്ന ക്ഷേത്രങ്ങള്‍ പെരുവനം, തൃശ്ശിവപേരൂര്‍ (വടക്കുന്നാഥന്), ഇരിഞ്ഞാലക്കുട (കൂടല്‍മാണിക്യം), ഊരകം, തൃപ്രയാര്‍, തിരുവില്വാമല, അന്നമനട എന്നിവയാണ്. 92 ഇതില്‍ പെരുവനം സങ്കേതത്തിന് വടക്ക് അകമല ശാസ്താവും (വടക്കാഞ്ചേരിയ്ക്കടുത്ത്), തെക്ക് ഊഴത്ത് ശാസ്താവും (കൊടുങ്ങല്ലൂരിനടുത്ത്), കിഴ്ക്ക് കുതിരാന്മല ശാസ്താവും പടിഞ്ഞാറ് എടതിരിഞ്ഞി ശാസ്താവും (തൃപ്രയാറിനടുത്ത്) ആയിരുന്നു അതിരുകള്‍. 93 അതായാത് തൃശ്ശൂര്‍ ജില്ലയിലെ തെക്കുകിഴക്കന്‍ പ്രദേശങ്ങളൊഴികെയുള്ള മിക്ക സ്ഥലങ്ങളും പെരുവനംസങ്കേതം വകയെന്നു സാരം. പെരുവനം ഗ്രന്ഥവരിയില്‍ കൊടുത്തിട്ടുള്ള വിപുലമായ സ്ഥലവിവരണത്തില്‍ നിന്നും സങ്കേതത്തിന്റെ വ്യാപ്തി ശരിയാണെന്നനുമാനിയ്ക്കാം. ഇരിഞ്ഞാലക്കുട ക്ഷേത്രസങ്കേതത്തിന്റെ അതിരുകള്‍ 'വെള്ളാങ്കല്ലൂരിന്നു വടക്കോട്ടും കുറുമാലിപ്പുഴയില്നിന്നു തെക്കോട്ടും കാക്കത്തുരുത്തിപ്പുഴയ്ക്കല് നിന്നു കിഴക്കോട്ടും ചാലക്കുടിപ്പുഴക്കല് നിന്നു പടിഞ്ഞാട്ടും' 94 എന്നാണ് ഗ്രന്ഥവരിയിയില് കൊടുത്തിട്ടുള്ളത്. തൃശ്ശിവപേരൂര്‍ സങ്കേതത്തിന് കാല്‍നാട്ടുകര, അരനാട്ടുകര, മുക്കാല്നാട്ടുകര, പുറനാട്ടുകര എന്നീ നാലുഗ ഗ്രാമങ്ങളാണുണ്ടായിരുന്നത്.95 അന്നമനട സങ്കേതത്തിന് 13 വില്ലേജുകള്‍ ഉണ്ടായിരുന്നതായി ഒരു പഠനത്തില്‍ കൊടുത്തിട്ടുണ്ട്. 96 ഊരകം, തൃപ്രയാര്‍ തിരുവില്വാമല എന്നീ സങ്കേതങ്ങളില്പ്പെട്ട സ്ഥലങ്ങളേതൊക്കെയെന്ന് വ്യക്തമല്ല. ഇതില്‍നിന്നും പെരുവനം സങ്കേതാതിര്ത്തിയ്ക്കുള്ളില് തന്നെ തൃശ്ശിവപേരൂര്‍, ഇരിഞ്ഞാലക്കുട, തൃപ്രയാര്‍, ഊരകം തുടങ്ങിയ ക്ഷേത്രങ്ങളുടെ സങ്കേതഭൂമി സ്ഥിതിചെയ്തിരുന്നതായി കാണാം. സങ്കേതാതിര്ത്തി നിര്‍ണ്ണയത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി ക്കൊണ്ട് ഇവയ്ക്കിടയില്‍ ബ്രഹ്മസ്വം ഭൂമിയും രാജാക്കന്മാരുടെ നിയന്ത്രണത്തിലുള്ള ചേരിക്കല്‍ ഭൂമിയും നിലകൊണ്ടു. എന്തായാലും സങ്കേതഭൂമിയെന്നത് തുടര്‍ച്ചയായ ഭൂപ്രദേശമായിരിയ്ക്കാനിടയില്ലെന്നു ഇതോടെ വ്യക്തമായല്ലോ.
അങ്ങനെയെങ്കില്‍ ഒരു രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ തുടര്‍ച്ചയ്ക്കും ഇതേ പ്രശ്ന ങ്ങളുണ്ടായിരിയ്ക്കാമല്ലോ. ഒരു രാജ്യാതിര്‍ത്തിയ്ക്കുള്ളില്‍ വിവിധ സങ്കേതഭൂമികള് വേറിട്ട തുരുത്തുകള്‍ പോലെയായിരിയ്ക്കാം മദ്ധ്യകാലഘട്ടത്തില്‍ നിലനിന്നത്. എന്തായാലും രാജാക്കന്മാര്ക്ക് സങ്കേത ഭൂമിയ്ക്കുമേല് യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്. ക്ഷേത്രങ്ങളിലെ കോയ്മസ്ഥാനം പലപ്പോഴും പുറത്തുള്ള രാജാക്കന്മാര്ക്കാണ് നല്‍കിയിരുന്നത്. സങ്കേതയോഗ സമയത്ത് നാടുവാഴുന്ന രാജാക്കന്മാരെ വിളിച്ചുവരുത്തി ശാസിയ്ക്കുകയും പിഴചെയ്യിയ്ക്കുകയും ചെയ്ത സംഭവങ്ങള്‍ പ്രമാണങ്ങളിലുണ്ട്. ഇതില്‍നിന്നും രാജാക്കന്മാര്ക്കു മേല്‍ ക്ഷേത്രസങ്കേതം അതിന്റെ പരമാധികാരം നടപ്പാക്കിയിരുന്നുവെന്ന് കാണാം. രാജാവിന്റെ രാഷ്ട്രീയവും നിയമപരവും സൈനികവുമായ അധികാരങ്ങള്‍ സങ്കേതാതിര്ത്തി യ്ക്കുള്ളിലുള്ള പ്രദേശങ്ങളില്‍ പ്രയോഗിയ്ക്കാന്‍ അനുവദിച്ചിരുന്നുമില്ല. സങ്കേതങ്ങള്‍ക്ക് സ്വന്തം സൈന്യമുണ്ടായിരുന്നില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ അവ തൊട്ടടുത്ത നാടുവാഴികളുടെ സഹായം ആവശ്യപ്പെട്ടിരിയ്ക്കാം.97 സങ്കേതവും നാടുവാഴികളും തമ്മില്‍ സംഘര്‍ഷങ്ങളില്ലാതെ മുന്നോട്ടുപോയിരുന്നത് ക്ഷേത്രങ്ങളുടെ ആത്മീയ അധികാരത്തിന്റെ മികവിലാണെന്നു വേണം കരുതാന്‍. നാടുവാഴികള്‍ അവരുടെ അധികാര സാധൂകാരണം സാധിച്ചെടുത്തിരുന്നത് ക്ഷേത്രങ്ങളുടെ സഹായത്തോടെയാണെന്ന കാര്യം മുന്‍പ് വ്യക്തമാക്കിയിട്ടുണ്ടല്ലോ.
തിരുവിതാംകൂര്‍ കൊച്ചി ഭരണകൂടങ്ങള്‍ പ്രായപൂര്‍ത്തി കൈവരിച്ചതോടെ സങ്കേതങ്ങള്‍ രാജ്യാന്തര സംഘര്‍ഷങ്ങള്‍ക്കും വഴിയൊരുക്കി. ഇന്നത്തെ തൃശ്ശൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും സാമൂതിരിയെ തുരത്തുന്നതിനായി 1761-ല്‍ കൊച്ചി തിരുവിതാംകൂറു മായി സന്ധിയുണ്ടാക്കുകയും അതിലെ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ പറവൂര്‍, ആലങ്ങാട് എന്നീ പ്രദേശങ്ങള്‍ തിരുവിതാംകൂറിനു നല്‍കുകയും ചെയ്ത കാര്യം മറ്റൊരിടത്ത് പറഞ്ഞിട്ടുണ്ട്. അന്നമനട, പെരുവനം ക്ഷേത്രങ്ങളുടെ സമുദായസ്ഥാനം തിരുവിതാംകൂറിനു ലഭിച്ചതാണ് ഈ സന്ധിയുടെ മറ്റൊരു ഫലം. (പ്രസ്തുത ക്ഷേത്രങ്ങളുടെ സമുദായസ്ഥാനം പറവൂരിലെ നമ്പൂതിരി നാടുവാഴിയ്ക്കാണുണ്ടായിരുന്നത്). സമുദായസ്ഥാനം ലഭിച്ചതോടെ തിരുവിതാംകൂര്‍ ഈ ക്ഷേത്രങ്ങളുടെ കാര്യങ്ങളില്‍ നേരിട്ടിടപെടാന്‍ തുടങ്ങിയെന്നു മാത്രമല്ല സങ്കേതഭൂമിയില് തങ്ങള്‍ക്ക് പരമാധികാരമുള്ളതായി ഭാവിയ്ക്കാനും തുടങ്ങി. ഇത് അന്നമനട യിലും പെരുമനത്തും കൊച്ചി തിരുവിതാംകൂര്‍ ഭരണകൂടങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ക്കും നിയമയുദ്ധങ്ങള്ക്കുമിടയാക്കി.
അന്നമനട ഗ്രാമത്തിലെ പരമാധികാരം ആര്ക്കാണെന്നുള്ളതായിരുന്നു തര്‍ക്കങ്ങളുടെ മൂലകാരണം. 1773 മുതല്‍ തിരുവിതാംകൂറും കൊച്ചിയും തമ്മില്‍ ക്ഷേത്രഭൂമിയിലെ നികുതി പിരിവിനെച്ചൊല്ലി തര്ക്കമാരംഭിച്ചിരുന്നു. 1792-ല്‍ അന്നമനട ഗ്രാമത്തില്‍നിന്നും തിരുവിതാംകൂറിന്റെ ഏജന്റുമാര്‍ ഭൂനികുതി പിരിയ്ക്കുന്നതിനെ കൊച്ചി എതിര്‍ത്തു. അന്നമനട ഗ്രാാമത്തി ന്റെ ചില പ്രദേശങ്ങളില്‍നിന്നും കൊച്ചി കുരുമുളകു ശേഖരിയ്ക്കുന്നതിനെ തിരുവിതാംകൂറും എതിര്‍ത്തു. 1812-ല്‍ തിരുവിതാംകൂര്‍ തങ്ങളുടെ മേല്‍നോട്ടത്തിലുള്ള എല്ലാ ക്ഷേത്രങ്ങളേയും സര്‍ക്കാര്‍ ക്ഷേത്രങ്ങളായി പ്രഖ്യാപിയ്ക്കുകയും അവയില്‍നിന്നുള്ള വരുമാനം ധനകാര്യ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തു. ഇത് അന്നമനട ക്ഷേത്രത്തിനും ബാധകമായതോടെ കൊച്ചിയില്‍നിന്നും കടുത്ത എതിര്‍പ്പുണ്ടായി. ഇതിനുപുറമെ സങ്കേതഭൂമിയില് സര്‍വ്വേ നടത്തുന്നതിനെക്കുറിച്ചും ഈ പ്രദേശങ്ങളിലെ കുരുമുളകു വ്യാപാരക്കുത്തക സംബന്ധിച്ചും തര്‍ക്കങ്ങളുണ്ടായി. രണ്ടു ഭരണകൂടങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒടുവില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച തര്‍ക്കപരിഹാര കോടതിയുടെ മുന്നിലെത്തി.98
1861-ലെ സന്ധിയനുസരിച്ച് അന്നമനട ഗ്രാമത്തിനുമേല്‍ തങ്ങള്‍ക്ക് പരമാധികാരം ലഭിച്ചുവെന്നും അതിനാല്‍ ആ പ്രദേശത്ത് നികുതിപിരിവുള്പ്പെടെ ഒരു ഭരണകൂടത്തിന്റെ എല്ലാ ചുമതലകളും നിര്വ്വഹിയ്ക്കാന് തങ്ങള്‍ക്ക് അവകാശമുണ്ടെന്നും തിരുവിതാംകൂര്‍ തര്‍ക്കപരിഹാര കോടതിയില്‍ വാദിച്ചു. 1761-ലെ സന്ധിപ്രകാരം പരമാധികാരമല്ല, മറിച്ച് ക്ഷേത്രകാര്യങ്ങളുടെ മേല്‍നോട്ടച്ചുമതല മാത്രമാണ് തിരുവിതാംകൂറിനു ലഭിച്ചതെന്നായിരുന്നു കൊച്ചിയുടെ എതിര്‍വാദം. രാജാവിന്റെ പരമാധികാരം സങ്കേതഭൂമിയില് നടപ്പില്ലെന്ന പരമ്പരാഗ ത വാദമാണ് തിരുവിതാംകൂര്‍ കോടതി മുമ്പാകെ അവതരിപ്പിച്ചത്. എന്നാല്‍ സങ്കേതഭൂമിയ്ക്ക് രാജാവിന്റെ പരമാധികാരം ബാധകമാണെന്ന് കൊച്ചിയും വാദിച്ചു. രണ്ടു ഭരണകൂടങ്ങളും വിഷയത്തിന്റെ അക്കാദമികമായ മേന്മയേക്കാള്‍ അവരവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. ഒടുവില്‍ 1882 ജനുവരിയില്‍ ഈ തര്‍ക്കം കൊച്ചിയ്ക്കനുകൂലമായി തീര്‍പ്പാക്കി. 1761-ല്‍ ഒപ്പിട്ടതും 1765-ല്‍ ഭേദഗ തി വരുത്തിയതുമായ കൊച്ചി-തിരുവിതാംകൂര്‍ സന്ധി പരമാധികരവുമായി ബന്ധപ്പെട്ടതല്ലെന്നും അതിലുള്ളത് ക്ഷേത്രകാര്യങ്ങളുടെ നടത്തിപ്പു സംബന്ധിച്ച കാര്യങ്ങളാണെന്നും അതിനാല്‍ അഡൂര്‍ ഗ്രാമത്തിന്മേലോ അന്നമനട ദേവസ്വത്തിന്മേലോ തിരുവിതാംകൂറിന് പരമാധികാരമില്ലെന്നു മായിരുന്നു ജെ.സി. ഹാനിങ്ങ്ടണ് പ്രസ്താവിച്ച വിധിയുടെ രത്നച്ചുരുക്കം.99
പതിനാറാം നൂറ്റാണ്ടില്‍ കൊളോണിയല്‍ ശക്തികളുടെ വരവും അത് സൃഷ്ടിച്ച സാമ്പത്തിക മത്സരവും രാഷ്ട്രീയ വൈരവും കേരളത്തിന്റെ രാഷ്ട്രീയ സാമ്പത്തിക സമവാക്യങ്ങളെ മാറ്റിമറിച്ചു. ഇത് സ്വരൂപ/നാടുവാഴി വ്യവസ്ഥയെ തകര്‍ത്തുവെന്നു മാത്രമല്ല പുതിയ ഭരണകൂടങ്ങള്‍ നിലവില്‍വരുന്നതിനും കാരണമായി. താരതമ്യേന ദുര്‍ബല സ്വരൂപ മായിരുന്ന പെരുമ്പടപ്പ്/കൊച്ചി ഒരു ഭരണകൂടമെന്ന നിലയില്‍ ശക്തി പ്രാപിയ്ക്കുന്നത് ഈ കാലഘട്ടത്തില്‍ പോര്‍ച്ചുഗീസ്, ഡച്ച് ശക്തികളുടെ സഹായത്തോടെയാണ്. തെക്ക് തിരുവിതാം കൂറും വടക്ക് കോഴിക്കോടും ഇതിനകം കൂടുതല്‍ കരുത്തുറ്റ ഭരണകൂടങ്ങളായിക്കഴിഞ്ഞിരുന്നു. പുതിയ ഭരണകൂടങ്ങള്‍ നാടുവാഴികളെ തങ്ങളുടെ നിയന്ത്രണത്തിലാക്കി. വ്യാപാര താല്‍പ്പര്യ ങ്ങളാല്‍ കൊളോണിയല്‍ ശക്തികളും ഇതിന്റെ ഭാഗഭാക്കായി; പ്രത്യേകിച്ചും കൊച്ചിയില്‍. ഇപ്രകാരം ശക്തിപ്രാപിച്ച രാജാക്കന്മാര് അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ക്ഷേത്രങ്ങളെ നിയന്ത്രിയ്ക്കുകയും സങ്കേതാധികാരങ്ങള് ഇല്ലാതാക്കുകയും ചെയ്തു. തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ്മയും കൊച്ചിയില്‍ ശക്തന് തമ്പുരാനുമാണ് ക്ഷേത്രങ്ങളെ ഭരണകൂടത്തിന്റെ ഫലപ്രദമായ നിയന്ത്രണത്തില്‍ കൊണ്ടുവന്നത്.കുറിപ്പുകള്‍
[1] M.G.S. Narayanan and Kesavan Veluthat, ‘The Bhakti Movement in South India’ in S.C. Malik, (ed.). Indian Movements: Some Aspects of Dissent and Protest, Simla, 1978, pp. 33-66. Also see, Kesavan Veluthat, The Early Medieval in South India, Oxford, 2009, pp. 63-64.
[2] TAS, vol. II, part III, Government of Kerala, 1992, pp. 131-207.
[3] Rajan Gurukkal, The Kerala Temple and the Early Medieval Agrarian System, Vallathol Vidhyapeetham, 1992, p. 32.
[4] M.G.S. Narayanan, Perumals of Kerala, Calicut, 1996, p. 144.
[5] പെരുവനം ഗ്രന്ഥവരി, പെരുവനം മഹാദേവക്ഷേത്രം നവീകരണ കലശോപഹാരം, 1979, പു. 115-19.
[6] കെ.വി. ഗോപാലന് കിടാവ്, കേരളത്തിലെ ക്ഷേത്രവാദ്യകലകള്‍, മാതൃഭൂമി ബുക്സ്, 2009, പു. 104.
[7] Narayanan, Perumals…, pp. 1920. ; 'കേരളോല്പത്തി: ഒരു പുനര്‍വായന' എന്ന ലേഖനം കൂടി കാണുക. തപസ്യ
[8] For a discussion on ‘Keralolpatti’ as a narrative of history, see Veluthat, The Early Medieval…, pp. 129-146.
[9] സ്കറിയ സക്കറിയ, കേരളോല്പ്പത്തിയും മറ്റും, 1843-നും 1904-നുമിടയില്‍ ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് പ്രസിദ്ധീകരിച്ച എട്ട് കൃതികള്‍, ഡി.സി. ബുക്സ്, കോട്ടയം, 1992, പു. 179.
[10] ഭൂമിയ്ക്കു മേലുള്ള പരമാധികാരത്തേയാണ് 'അട്ടിപ്പേര്', 'ജന്മം' എന്നീ പദങ്ങള്‍ അര്‍ത്ഥമാക്കുന്നത്. 'പേറ്' എന്ന പദത്തിന്റെ അക്ഷരാര്‍ത്ഥം ജന്മം എന്നാണെന്നും അതിനാല്‍ 'ജന്മം' എന്നത് 'പേറ്' എന്ന പദത്തിന്റെ സംസ്കൃത പരിഭാഷയായിരിയ്ക്കാനാണ് എല്ലാ സാദ്ധ്യതയെന്നും കേശവന് വെളുത്താട്ട് വാദിയ്ക്കുന്നു. For details, see his ‘Landlordism in Medieval Kerala’ in The Early Medieval…p. 285.
11] കോതരവിയുടെ ഐരാണിക്കുളം ശാസനം(ഏ.ഡി. 896)
1. സ്വസ്തി ശ്രീ. കൊക്കോതൈ ഇരവിക്കുച്ചെല്ലാനിന്റയാണ്ടു പതിന്മൂന്റു. അവ്വാണ്ടു (ശ്രീപരമേശ്വര...?)...രൂന്‍ തളി
2. അതികാരരളപപാനുഞ്ചേനാപതിയുമ് കുടക്കൈയുമ് ഇരപപ... (വ)രൈയുമ് ഇരുപത്തൊരുവര് കഴിയു(മ്) (ആമതു)...(തവൈ) കോയിലുമ് ഉലകു
3. മ് ഓണനെയ്യുമുരമംപൊന്നുമ് അതികാരപെപട്ട പുലയരളുമ് മറ്റുമ് ഇവ്വിരണ്ടൂര്കു അടുത്ത കാടുങ്കരൈയുമ് കഴിയുമ് മതിലുങ്
4. കീഴ്വായനുമ് മേല്വായനുമ് മറ്റുമ് ഇവു ഇരണ്ട്യൂറ്കുകുമ് അടുത്ത തെവ്കൈപ്പട്ടതുമ്മ്മുള്ളു മുയറുമ് മൂക് കന്പാമ്പു
5. കല്ലുമ് കരിടുമ് കാഞ്ഞിരക്കുറ്റിയുമ് ഇത്തനൈയുമ് ഉള്ളൊടുങ്കപ്പടാരരുമ് അതികാരികളുമിവൈയ് അമ ച്ചൂള്ളുറുത്ത
6. അതികാരര്‍ ഇവ്വിരണ്ടൂരിലുമ് ഒള്ള പതിയൈയുമ് ഉള് വെച്ചു മാവറക്കുടുത്തു മുതലറ അട്ടുവിച്ചു കൊണ്ടാര്‍ അമ
7. ച്ചുളളുറുത്ത അതികാരരുമ് ഇപ്പരിയെ കോയില്ക് കൊള്ള ഇടൈയീടുങ്കൂട ഇളൈയ ഇരവി ഇരവിയിതട്ടിച്ചു അട്ടി
8. ക്കുടുത്താര്... ഡോ. നടുവട്ടം •ഗോപാലകൃഷ്ണന്റെ കേരളചരിത്രധാരകള്‍ എന്ന ഗ്രന്ഥത്തിലുള്ളത്. മളുബന് പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം, 2003, പു. 65.
[12] 'കല്ലുങ്കരിടും കാഞ്ഞിരക്കുറ്റിയു മുള്ളു മു(യിറു)മാക വമൈയും' എന്ന ഇന്തുക്കോതയുടെ പതിനാറാം ഭരണവര്‍ഷത്തിലെ തൃക്കാക്കര ശാസനത്തിലെ പരാമര്‍ശം കാണുക. TAS, vol. III, pp. 166-68.
[13] R.S. Sharma, Indian Feudalism, Macmillan, Second Edition, (reprint), 1998, pp. 1-62.
4 അവിട്ടത്തൂര്‍ ശാസനം -കാലം. ഏ.ഡി. 903.
1. സ്വസ്തിശ്രീ. കൊ ക്കൊതൈ ഇരവിക്കു ച്ചെല്ലാനിന്റയാണ്ടു ഇരുവതു. ഇവ്വാണ്ടു
2. കന്നിയില വിയാഴന്നിര്ക വിരുച്ചികഞ്ഞായറു ആവട്ടിപുത്തൂരായിരവരും ഇരുപ
3. ത്തെഴുവരും ഇരണ്ടു കുടിപ്പൊതുവാളും അവിരൊതത്താറ് കൂടിത്തിരുക്കൈക്കീഴ് ഇരുന്തു ചെയ്
4. തകച്ചമാവിതു. ചെരമാന്‍ മാതെവിയരുടൈയ ചെരിക്കല്‍ (ആവട്ടിപ്പുത്തൂര്ക്കു) കീഴീടു ചെയ്തു
5. ഇതിനുക്കു ഇലക്കാപോകമാകക്കുടുപ്പാന (മൈഞ്ചി)താവിതുമ ആവട്ടിപുത്തൂര്പ്പെരുന്തിരുå
6. ക്കോയിലിറ് ച(ാ)ന്തി അടികട്ക്കു നിയ(മപ്പടി) ---നാഴി(യാ)ല ഇരുനാഴിച്ചെയ്തരിചിക്കു മുട്ടാ
7. (ണ്ടു) കൊടുപ്പാന്‍ അമൈഞ്ച നെല (ഇടങ്ക)ഴിയാ(ല)---നാഴി--- ഇന്നെല അച്ചങ്കിരാന്തിതൊ
8. റുന്തി(ങ്കള്‍ ഒവാതിയാറ്) കൊടുക്ക അതു കൊളെവതു കടു---
എം.ജി.എസ്സിന്റെ പാഠം.
[15] ഭാസ്കരരവിയുടെ തൃക്കാക്കര ശാസനത്തിന്റെ പ്രസക്തഭാഗം:
1.'...തിരുക്കാര്കരൈപ്പട്ടാരകരുടൈയ ഉള്പ്പാടനും പെരുമുതിയനുങ്കയ്യാല് ച്ചിറുമററപ്പുഴൈ കൊതൈകെരളന് അമൈച്ച അക്കിരപ്പൊന്‍ നാ[ര്‍]പതു പഴങ്കാചിനൊടു കൂട പൊന്‍ നൂററിരുപതിന് കഴഞ്ചു പൊന്‍....... അരൈക്കാല്.......
2.മനൈ ഉടൈയ തെവനാരായണനുന്തെവന്തുപ്പിരമണിയനു തെവഞ്ചുവാകരനു[ന്] തെവന്ഞ്ചെന്നനു മിപ്പൊന് നൂററിരുപതിന് കഴഞ്ചും [പത്തു] അരൈ പൊലിയാല്‍ (ആ)ട്ടും പന്തിരുകല നെല്‍ കൊണ്ടുവന്നു ചിറുമററപ്പുഴൈത്തെവരിടങ്കഴിയാല്
ക്കുടുക്കകടവര്[.] ഇപ്പൊന്നിനു പണൈയം ഇളങ്കുളത്തു തങ്ങനാല്വര്ക്കുമുള്ള മിളിയപ്പഴം വിളാങ്കാടും ഉതരൈക്കഴിയും മറ്റു...' TAS, vol. III, p. 180-81.
തൃക്കാക്കര ക്ഷേത്രത്തില്‍ ചെറുമറ്റപ്പുഴ കോതകേരളന് അഗ്രത്തിന്നായി നാല്‍പ്പത് പഴംകാശിന്റെ കൂടെ 120 കഴഞ്ച് പൊന്ന് പെരുമുതിയനേയും ഉള്പ്പാടനേയും ഏല്‍പ്പിച്ചു. [ഇളംകുളത്തു] മനയിലെ തേവനാരായണനും തേവന് തുപ്പിരമണിയനും തേവന് ചുവാകരനും തേവന് ചേന്നനും ഈ പൊന്ന് പത്തരപ്പലിശയ്ക്കെടുത്ത് ആണ്ടുതോറും പന്ത്രണ്ടുകലം നെല്ല് കൊണ്ടുവന്ന് ചെറുമറ്റപ്പുഴ തേവരുടെ ഇടങ്ങഴിയ്ക്ക് അളന്നു കൊടുക്കണം. ഈ പൊന്നിന് പണയം ഇളംകുളത്ത് മനയില്‍ തങ്ങള്‍ നാല്വര്ക്കുമുള്ള മിളിയപ്പഴംവിളാങ്കാടും ഉതരൈക്കുഴിയും മറ്റുമാണ്.
[16] ശാസനം (തൃക്കാക്കര) ഭാസ്കരരവിയുടെ മുപ്പത്തിഒന്നാം ഭരണവര്ഷത്തിലേത്. ചെറുമറ്റപ്പുഴ കോതനാരായണനില് നിന്ന് അറുപതു കഴഞ്ച് മാറ്റുള്ള പൊന്ന് മാക്കണ്ണപ്പള്ളി കണ്ടനാരായണന് ഏറ്റുവാങ്ങിയപ്പോള്‍ ചെയ്ത വ്യവസ്ഥയിലുള്ളത്. TAS, vol. III, pp. 182-83.
[17] '................ഇപ്പൂമി നാടുവാഴുമവ(ര്‍)കള്‍ പയരപ്പെറാര്. പയരുമവനൈ അമച്ചുള്ളുമറ്റ കൊയിലതികാരികള്ക്കു (നൂ)റ(റു) കഴഞ്ചു പൊന്റണ്ടമ് പടക്കടവിയര്.' ക്ഷേത്രത്തിലേയ്ക്ക് അട്ടിപ്പേറായി ലഭിച്ച ഭൂമിയില്‍ നാടുവാഴുന്നവര്‍ കൃഷി ചെയ്യാനോ പാട്ടം എടുക്കാനോ പാടില്ല. അപ്രകാരം ചെയ്താല്‍ നൂറ് കഴഞ്ച് പൊന്ന് ഓരോ കുറ്റത്തിനും പിഴ ഒടുക്കണം. ഇന്തുക്കോതയുടെ പതിനാറാം ഭരണവര്‍ഷത്തിലുള്ള തൃക്കാക്കര ശാസനം. TAS, vol. III, pp. 166-68.
[18] ഭാസ്കരരവിവര്‍മ്മന്റെ പതിനാലാം ഭരണവര്‍ഷത്തിലെ തിരുക്കടിത്താനം ലിഖിതം. TAS, vol.V, pp. 177-178.
[19] പന്റിത്തുരുത്തി യക്കന്‍ കുന്റപ്പോഴന്‍ നാടുവാഴിയായിരിയ്ക്കെ തൃക്കാക്കര ക്ഷേത്രത്തില്‍ നടപ്പാക്കിയ തീരുമാനമാണിതിലുള്ളത്. പൂജാരികള്‍ കടമായി പണം സ്വീകരിയ്ക്കാന്‍ പാടില്ല. കടം സ്വീകരിച്ചാല്‍ അവര്‍ ദേവന് നൂറു കഴഞ്ച് സ്വര്‍ണ്ണം പിഴയൊടുക്കണം. പണം കടം കൊടുക്കുന്നവര്‍ക്കും ഇതേ പിഴ ബാധകം. TAS, vol. III, p. 175
[20] ഇന്തുക്കോതയുടെ പതിനാറാം ഭരണവര്‍ഷത്തിലെ തൃക്കാക്കര ശാസനം
1. '[സ്വസ്തിശ്രീകൊവി]ന്തുകൊതൈവന്മര് തിരുവടിക്കു ച്ചെല്ലാനിന്റയാണ്ടു പതിനൊരാമാണ്ടൈക്കെതിര് അയ്യാമാണ്ടു ചിങ്കത്തുള് വിയാഴന്നിര്ക ച്ചെയ്ത കരുമമാവതു[.] തിരുക്കാല്‍ക്കരൈ ഉള്പാടനും പെരുമുതിയനുങ്കയ്യാല് പൊന്‍കൊണ്ടു കാല്ക്കരൈനാടുടൈയ കണ്ണമ്പുറൈയന് വായ്ക്കാല്ച്ചിറൈക്കു മെല്‍ ഇടൈച്ചിറൈക്കു കിഴും വെട്ടിക്കരിക്കാട്ടുക്കൊള്ള പൂമിയും[പുനൈ]വ[രെ]യും കൂട തിരുക്കാല്‍ക്കരൈ പട്ടാരകര് തിരുവടിക്കു അട്ടിക്കുടുത്താന് കാല്ക്കരൈനാടുടൈയ കണ്ണംപു
2.[റൈയന്] ...'. TAS, vol. III, pp. 166-68.
രാജാവ് ഇന്ദുക്കോതവര്മത്തിരുവടിയ്ക്ക് നടപ്പുവര്‍ഷം പതിനാറ് നില്‍ക്കെ ചെയ്ത വ്യവസ്ഥ. തൃക്കാക്കര ഉള്പ്പാടന്റെയും (ശ്രീകോവില്‍ സൂക്ഷിപ്പുകാരന്) പെരുമുതിയന്റെയും (സെക്രട്ടറി) കയ്യില്‍നിന്ന് പൊന്ന് വാങ്ങിക്കൊണ്ട് കാല്ക്കരൈനാട്ടിലെ നാടുവാഴി കണ്ണന്പുറയന് വായ്ക്കാല്ച്ചിറയ്ക്ക് പടിഞ്ഞാറ് ഇടച്ചിറയ്ക്ക് കിഴക്ക് വെട്ടിക്കരിക്കാട്ടിനുള്ള ഭൂമിയും പുനൈവരെയും (പുലയരെയും) കൂടി തൃക്കാക്കര ദേവര്‍ തിരുവടിക്ക് അട്ടിപ്പേര് നല്കി എന്നാണിതിന്റെ ചുരുക്കം.
[21] For details, see Gurukkal, The Kerala Temple…, p. 44. കടം വാങ്ങിയ സ്വര്‍ണ്ണത്തിന്റെ തൂക്കം നല്കി യിട്ടില്ലെങ്കിലും പലിശ 290 പറ നെല്ലാണെന്ന് രേഖപ്പെടുത്തിയിരിയ്ക്കുന്നു. അഞ്ച് ശതമാനം പലിശ കണക്കാക്കിയാല്‍ കടം വാങ്ങിയ സ്വര്‍ണ്ണം 70 കഴഞ്ച് 5 കാണം ആയിരിയ്ക്കുമെന്ന് രാജന് •ുരുക്കള് കണക്കുകൂട്ടിയിരിയ്ക്കുന്നു. പു. 44 കുറിപ്പ്, 4.
[22] ഏ.ഡി. 993-ലെ ഭാസ്കരരവിയുടെ മുപ്പത്തിഒന്നാം ഭരണവര്‍ഷത്തിലെ തൃക്കാക്കര ലിഖിതം.
11...കണ്ടനാരായണന് പൊന്‍ കൊണ്ടുവരുകില്
12. തിലപഴാരമാനിടമു [ങ്ക ]ണ്ടനാരായണനു ങ്കൊതൈനാര[യണ]നുമ് കൂടി പൂമി മെലിടക്കടവര്. For the full text, see TAS. vol. III, P. 183.
മാക്കണ്ണപ്പള്ളി കണ്ട നാരായണന് ക്ഷേത്രത്തില്‍നിന്ന് കടംവാങ്ങിയ 60 കഴഞ്ച് സ്വര്‍ണ്ണം തിരികെ നല്കുമ്പോള് അത് ഭൂമിയില്‍ നിക്ഷേപിയ്ക്കണമെന്നന്നാണ് ഈ രേഖയിലുള്ളത്.
[23] കൈമാറ്റത്തില്‍ നാണയത്തിന്റെ അഭാവമാണിതു കാണിയ്ക്കുന്നത്. വാണിജ്യം ശോഷിയ്ക്കുകയും സമ്പദ്വ്യവസ്ഥ ചെറിയ മാത്രകളിലേയ്ക്ക് ഒതുങ്ങുകയും ചെയ്യുന്ന ഈ അവസ്ഥ ഫ്യൂഡല്‍ സമൂഹത്തിന്റെ ഒരു പൊതുസ്വഭാവമാണ്. ഇന്ത്യയുടെ സന്ദര്‍ഭത്തില്‍ ആര്.എസ്. ശര്‍മ്മയുടേയും യൂറോപ്പ്യന്‍ സന്ദര്‍ഭത്തില്‍ ഹെന്റി പിറേന്റേയും (Henry Pirenne, Economic and Social History of Mediaeval Europe, London, 1961)പഠനങ്ങള്‍ ഇവിടെ പ്രസക്തമാണ്.
[24] For a useful discussion on the role of the temple see, Kesavan Veluthat, ‘The Temple in Medieval South India’ in The Early Medieval…, pp. 61-82. Also see his paper ‘The Temple and the State: Religion and Politics in Early Medieval South India’, in R. Champakalakshmi, Kesavan Veluthat, T.R. Venugopalan (eds.), The State and Society in Premodern South India, Cosmobooks, Thrissur, 2002, pp. 96-110.
[25] ആയുധപരിശീലനം ലഭിച്ച ബ്രാഹ്മണ യുവാക്കളെക്കുറിച്ച് കേരളോല്‍പ്പത്തിയിലും മദ്ധ്യകാല ലിഖിതങ്ങളിലും പരാമര്‍ശമുണ്ട്. ആയുധധാരികളായ ബ്രാഹ്മണ സംഘങ്ങളെ 'ശസ്ത്രബ്രാഹ്മണര്' അഥവാ 'ചാത്തിരര്' എന്നാണ് അറിയപ്പെട്ടിരുന്നത്. വിവിധ ഗ്രാമങ്ങളില്നിന്നയി 36,000 ബ്രാഹ്മണര്‍ക്ക് 'ശസ്ത്രഭിക്ഷാ' - ആയുധമേന്തു ന്നതിനുള്ള അവകാശം - പദവി നല്കി താന്‍ സൃഷ്ടിച്ച നാടിന്റെ സംരക്ഷണം പരശുരാമന് ഉറപ്പു വരുത്തി എന്നാണ് വിശ്വാസം. കേരളത്തില്‍ ക്ഷത്രിയരുടെ അഭാവത്തില്‍ ബ്രാഹ്മണര്‍ തന്നെ ക്ഷത്രിയരുടെ ജോലി ഏറ്റെടുത്തു നടത്തുന്ന 'ബ്രഹ്മക്ഷത്ര' സംവിധാനം ഏര്‍പ്പെടുത്തിയതും പരശുരാമന് ആണെന്ന് കേരളോല്‍പ്പത്തിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. For more details, see M.G.S. Narayanan, Aspects of Aryanisation in Kerala, Trivandrum, 1973. There is a useful discussion on Kealolpatti in Veluthat, The Early Medieval .... See the chapter on ‘The Keralolpatti as History’, p. 136-37. Also see his paper on ‘The Cattas and Bhattas: A New Interpretation’ in Brahman Settlements in Kerala: Historical Studies, Sandhya Publications, Calicut, 1978, Appendix II, pp. 102-15.
[26] ഭസ്കരരവിയുടെ പതിമൂന്നാം ഭരണവര്‍ഷത്തിലെ തിരുക്കടിത്താനം ക്ഷേത്രരേഖ:
വരി-2 '...ഊരാളരും പരടൈയാരും ഇച്ചെലവ് ചെലുത്തവും പാട്ടമാളവും ചാന്തിക്കു മാപാരിതത്തിനുങ്കൈക്കൂലി കൊള്ളപെറാര്[.] ചാന്തിചെയ്യുമവരളൈ മൂവാണ്ടില്മിക വൈക്കപെറാര്..For the full text, see TAS, vol. II, pp. 36-37. ശാന്തിക്കാരേയും മഹാഭാരതം വായിയ്ക്കുന്നവരേയും വെയ്ക്കുമ്പോള്‍ ഊരാളരും പരടൈയും കൈക്കൂലി വാങ്ങ രുതെന്നും ശാന്തിക്കാര്‍ക്ക് മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി നല്‍കരുതെന്നുമാണ് ഇതില്‍ പറഞ്ഞിട്ടുള്ളത് [27] Gurukkal, The Kerala Temple…, p. 53.
[28]
1 സ്വസ്തിശ്രി കര്‍ക്കടകത്തില്‍ വ്യാഴന്നിന്റ കര്ക്കടകഞായറ്റില് തിരുചുവപെരൂര്‍ മുക്കാല്വട്ടത്തിരുന്നു ഊരു
2 ം ചമഞ്ചിതരുഞ്ചോകിയാര്തിരുവടിയും പൊതുവാണ്മാരും കൂടി അവിരൊതത്താല് നാട--മ തെവരിന് പെണ്‍കുലം--കൊട്
3 ടുവായിരവെലിക്കച്ചത്തൊടൊക്കുങ്...TAS, vol.VI, Part. II, p. 194.
[29]
1. സ്വസ്തിശ്രീ. തിരുപ്പുറൈയാര്‍ ഊരുമ് പൊതുവാളുങ്്കൂടി മുരു
2. കനാട്ടു ചങ്കരങ്കുന്റപ്പൊഴന് ചമൈഞ്്ചിത്ത തി
3. [രിനെയ്വെതക്] കച്ചമാവത്... BRVRI, vol. IX, p. 137.
[30] This partly damaged inscription in Tamil vattezhuththu, roughly 10th century by character, records the arrangement made by an assembly (of the temple) consisting of the urar and the poduval of Muduvarai regarding the provision for worship. Given in A.S.I. Annual Report 1970-71. n. 72.
[31] A.S.I. Annual Report 1975-76, n.152.
[32] For details, see Gurukkal, The Kerala Temple…, p. 54.
[33] Ibid., p. 55.
[34] Narayanan, Aspects…, p. 52.
[35] വടക്കുന്നാഥന് ലിഖിതത്തിന്റെ പൂര്‍ണ്ണ പാഠം എട്ടാമദ്ധ്യായത്തില്‍ കൊടുത്തിട്ടുള്ളത് കാണുക.
[36] തിരുക്കടിത്താനം ക്ഷേത്രത്തിലെ 'തിരുക്കോയില്‍ ഉടൈയര്‍' 'കൊട്ടികളു'ടെ (കൊട്ടുകാര്) ഭൂമി പണയമായോ കൃഷിയ്ക്കായോ എടുക്കാന്‍ പാടില്ല. ഊരാളര്, ഇടൈയീടര്, പൊതുവാള് എന്നിവരും ആ ഭൂമി പണയത്തിനെടുക്കാന്‍ പാടില്ല. അപ്രകാരം ചെയ്യുന്ന ഊരാളന്മാരും ഇടൈയീടന്മാരും 24 കഴഞ്ചുവീതം സ്വര്‍ണ്ണം ഗവര്‍ണര്‍ക്കും 12 കഴഞ്ചു വീതം സ്വര്‍ണ്ണം ഗ്രാമത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനും പിഴ നല്കാന് ബാധ്യസ്ഥരായിരിയ്ക്കും. അതിക്രമങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നവര്‍ക്കും ഇതേ പിഴ ബാധക¢. For the full text of the inscription see, TAS, vol. V, Part. II, P. 179.
[37] ശമ്പളത്തിന്റെ സ്ഥാനത്ത് ഭൂമിയും അതില്‍നിന്നുള്ള വരുമാനവും അവകാശങ്ങളും വിട്ടുകൊടുക്കുന്നത് ഫ്യൂഡലിസ ത്തിന്റെ പൊതു സ്വഭാവമാണ്. മാര്‍ക്ക് ബ്ലോക്കിന്റെ പഠനങ്ങളും ആര്. എസ്. ശര്‍മ്മയുടെ പഠനങ്ങളും ഇത് വ്യക്തമാക്കുന്നു. See, R.S. Sharma, Indian Feudalism, and Marc Bloch , Feudal Society, (1939) English translation, Routledge & Kegan Paul Ltd., 1961.
[38] തൃക്കാക്കരയിലെ കേരളകേസരി ലിഖിതത്തിന്റെ പ്രസക്ത ഭാഗം :
വരി 7.'...പെരുമുതിയന്മാര്ക്കു പത്തുകാണം ആരാതിക്കുമവന്നു പത്തുകാണം വിറകിടുവാന്നു പത്തുകാണം അരികുത്തുവാനും എച്ചിലടിപ്പാനുന്തളി
8 കൈ ആയുവാനുമഞ്ചുകാണം അക്കിരമടുവാനും പത്തുകാണം[.] നിയിതമിവൈ എല്ലാം[.] ഇച്ചെലവു മുട്ടാമൈച്െചെലു[ത്]തക്കടവര് അതികാരികള്[.] മുട്ടുകില്‍ മുട്ടിരട്ടി ചെലു[ത്]തക്കടവര്[.] അഞ്ചുനാ
9. ള്‍ അടുത്തുമുട്ടുകില് പടാരര്ക്കു പന്തിരുകഴൈഞ്ചു പൊന്റണ്ടമു[മ്]പട്ടു മുട്ടിരട്ടിയൊടു ചെലുവുഞ്ചെലുത്തക്കടവര് അതികാരികള്[.] ഇച്ചെലവിന്നുടല്പ്പൊരുമാറു പൂമികൊണ്ടപ്പൊണ്വിട ക്കടവര്തെ.' TAS, vol. III, p. 187.
പെരുമുതിയന്മാര്ക്ക് (അളവ് സ്വര്‍ണ്ണത്തില്‍)പത്തുകാണം, ശാന്തിചെയ്യുന്നവന് പത്തുകാണം, വിറകിടുന്നവന് പത്തുകാണം, അരികുത്തുന്നവന്, എച്ചിലെടുക്കുന്നവന്, പാത്രം കഴുകുന്നവന് എന്നിവര്‍ക്ക് അഞ്ചുകാണം വീതം. പാചകക്കാരന് പത്തുകാണം. അധികാരികള്‍ ഇവയെല്ലാം മുടങ്ങാതെ കൊടുക്കണം. മുടക്കിയാല്‍ മുടങ്ങിയതിന്റെ ഇരട്ടി ചെലവിടണം. അഞ്ചുനാള്‍ തുടരെ മുടക്കിയാല്‍ ദേവന് പന്ത്രണ്ടുകഴഞ്ചു പൊന്ന് പിഴ ഒടുക്കി മുടങ്ങിയതിന്റെ ഇരട്ടി അധികാരി ചെലവിടണം. TAS, vol. IV, pp. 46-65.
[39] കൊല്ലൂര്‍മഠം ചെപ്പേടുകള്‍ കാണുക
[40] Gurukkal, The Kerala Temple…, pp. 60-61.
[41]. വിശദാംശങ്ങള്‍ക്ക് 11, 20 എന്നീ കുറിപ്പുകള്‍ കാണുക
[42] ഏ.ഡി. 1168-ലെ കിളിമാനൂര്‍ ചെപ്പേടുകളില് വേണാട് രാജാവ് വീര ആദിത്യവര്‍മ്മ തിരുവടി തൃപ്പാല്‍ക്കടല്‍ ക്ഷേത്രത്തിനുനല്കിയ കിളിമാനൂരിലെ ഭൂമി വിവരിയ്ക്കുന്നിടത്ത് പ്രസ്തുത ക്ഷേത്രത്തിലെ കാര്യങ്ങള്‍ നടത്തുന്നതിനായി നിയോ•ിയ്ക്കപ്പെട്ട പത്തുപേരുടെ വിവരമാണ് ആദ്യം കൊടുത്തിരിയ്ക്കുന്നത്. തുടര്‍ന്ന്, അവര്‍ക്ക് കൊടുത്ത സ്വത്തിന്റെ വിവരണത്തിലാണ് 'ആള്' ജോലിക്കാരെ പരാമര്‍ശിച്ചിട്ടുള്ളത്. '...പേരൊന്നിന് നിലം ആറുകലവും ... പേരൊന്നിന് ആണാളൊന്നും പെണ്ണാളൊന്നും...' എന്നിങ്ങനെയാണ് വിവരണം. ഇതില്‍ പരാമര്‍ശിച്ചിട്ടുള്ള ഊരായ്മക്കാരുടെ പേരുകളില്‍ വാവുകാട് ചേന്നന് ദേവന് (അയിരാണിക്കളം), വാരണക്കോട്ടത്ത് ദേവനാരായണന് (ഇരിഞ്ഞാലക്കുട), കുളണ്ണാടു ദേവന് കോവന് (പെരുവനം) എന്നിവര്‍ തൃശ്ശൂര്‍ ജില്ലയിലെ ബ്രാഹ്മണ ഗ്രാമങ്ങളുമായി ബന്ധപ്പെട്ടവരാണ്. വിശദാംശങ്ങള്‍ക്ക് കാണുക, TAS, vol. V, Part. I, pp. 63-85.
[43] Veluthat, The Early Medieval…, p. 256.
[44] TAS, vol. IV, pp. 46-65. Kollur matham plates; Also see, Gurukkal, The Kerala Temple…, pp. 57-58.
[45] തരിസാപ്പള്ളി ചെപ്പേട്-നമ്പര്‍ 1
5. .....ക്കുരക്കേണിക്കൊല്ലത്തു എശോദാ തപിരായി ചെ
6 യ്വിത്ത തരുസാപ്പള്ളിക്കു ഐയ്യനടികടിരുവടി കുടുത്ത വിടുപേറാവതു. നാ
7. ലുകുടി ഈഴവരുമ് മക് കുടിക് കേറുമ്മീഴകൈയരെണ്മരുമ്മിവകള് പന്നിരുവ
8. രുമ്മൊരു വണ്ണാര്ക്കുടിയുമ്മിവ്വനൈവര്ക്കുന്തളൈക്കാണമു മ്മേണിക്കാണമുമ്മ
9. നൈ മേയ്പ്പാന്‍ കൊള്ളുമിറൈയുഞ്ചാന്റാന് മാട്ടു മേനിപ്പൊന്നുമ് പൊലിപ്പൊന്നു
10മ്മിരവു ചോറുങ്കുടനാഴിയുമ്മിവ്വനൈത്തുങ്കൊള്ളപ്പെറാര്...
തരിസാപ്പള്ളി ചെപ്പേട്-നമ്പര്‍ 2.
1. ഇരണ്ടു കുടി-- വിയരുമ് ഒരു കുടി തച്ചരുമളടൈയ പൂമിയ്ക്കു കാരാ
2. ഴര്‍ നാലു കുടി വെള്ളാളരുമ് ഇവ്വനൈവരു തേവര്‍ക്കു നടുവന ന
3. ട്ടു ഇടുവന ഇട്ടു പള്ളിക്കു എണ്ണൈക്കുമ് മററുമ് വേ
4. ണ്ടുമ് കട്ങ്കുറവു വരാതെയ് ചെയ്യക്കടവരാക ചമൈച്ചു ഇ
5. ന്നകരമ് കണ്ടു നീരേററ മരുവാന്‍ സപീരീശൊ ചെയ്വിച്ചു തരി
6. സ്സാപ്പള്ളിക്കു കുടുത്ത പൂമിയാവതുഹ്ള എം.ജി.എസ്സിന്റെ പാഠം.
തരിസാപ്പള്ളിചെപ്പേടിന്റെ പൂര്ണ്ണപാഠത്തിന് എം.ജി.എസ്. നാരായണന്റെ കള്‍ച്ചറല്‍ സിംബയോസിസ് ഇന്‍ കേരള കാണുക. തിരുവനന്തപുരം, 1972, പു. 86-91.
[46] 'വാണിയരും ഐങ്കമ്മാളരെയും അടിമകുടുത്തോം.' വീരരാഘവപ്പട്ടയം, പ്രസക്ത ഭാഗം, ഇളംകുളത്തിന്റെ പാഠം. ഡോ. എന്‍. സാം (എഡി.), ഇളംകുളം കുഞ്ഞന്‍പിള്ളയുടെ തിരഞ്ഞെടുത്ത കൃതികള്‍, കേരള സര്‍വ്വകലാശാല, 2005, പു. 748 സ്സാപ്പള്ളിക്കു കുടുത്ത പൂമിയാവതുഹ്ള എം.ജി.എസ്സിന്റെ പാഠം.

[46] 'വാണിയരും ഐങ്കമ്മാളരെയും അടിമകുടുത്തോം.' വീരരാഘവപ്പട്ടയം, പ്രസക്ത ഭാ•ം, ഇളംകുളത്തിന്റെ പാഠം. ഡോ. എന്‍. സാം (എഡി.), ഇളംകുളം കുഞ്ഞന്‍പിള്ളയുടെ തിരഞ്ഞെടുത്ത കൃതികള്‍, കേരള സര്‍വ്വകലാശാല, 2005, പു. 748.
[47] കേരളകേസരി ലിഖിതം കാണുക.. TAS, vol. III, P. 187.
[48. സിറിയന്ചെമ്പട്ടയത്തിന്റെ പ്രസക്തഭാ•ം, 'ഇവകള്‍ കൊള്ളുമ് അടിമൈക്കു ആള്ക്കാചു കൊള്ളപ്പെറാരാകവുമ്ഹ്ള' എം.ജി.എസ്സിന്റെ പാഠം. കള്‍ച്ചറല്‍ സിംബയോസിസ് ..., പു. 89
[49] Paiva’s Report, quoted in The Cochin Synagogue, Quarter Centenary Souvenir, Cochin, 1968, p. 39.
50] സി.കെ. കരീം, ഫ്രാന്‍സിസ് ബുക്കാനന്റെ കേരളം, കേരള ഭാഷാ ഇസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1981, പു. 63.
[51] സ്ഥാണുരവിയുടെ പതിനേഴാം ഭരണവര്‍ഷത്തിലെ തിരുവാറ്റുവായ് ചെപ്പേടിന്റെ പ്രസക്ത ഭാഗം
2.'.....പുന്ചൈ പ്പടകാരത്തു ചേന്തഞ്ചങ്കരന് ആവണിയോണമടുവാന്‍ കൊടുത്ത [പൂ]മി. ചേന്നഞ്ചെന്നനാര്കരി പതിന്കലമമ് കാടെറു
3. ഐന്നൂററുനാഴിയും[.] ഇവൈകൊണ്ടു ഊര്മറൈയാ[ല്‍]ഓണമടക്കട[വ]ര്‍[.] ഊട്ടം മുട്ടികുവരാര് ഐംപത്തു [നാലു] കാണന്‍ പൊന്‍ പഴങ്കായുനൊടു
4. ഒപ്പതു....' TAS, vol. II, pp. 85-86. പുഞ്ചപ്പടകാരത്ത് ചേന്നന് ചങ്കരന് ആവണിയോണത്തിനു ദാനം ചെയ്ത ഭൂമി: ചേന്നന് ചേന്നനാര്‍കരി പത്തുകലവും കാടേറ്-അഞ്ഞൂറുനാഴിയും. ഇവകൊണ്ട് ഊരിലെ വൈദിക ബ്രാഹ്മണര്‍ ഓണം ആഘോഷിയ്ക്കണം. ഊട്ടു മുടക്കുന്നവര്‍ 54 കാണം പൊന്‍ കാശിനോട് തുല്യമായ പിഴയൊടുക്കണം.
[52] ഭാസ്കരരവിയുടെ 47-ാം ഭരണവര്‍ഷത്തില്‍ ചെയ്ത വ്യവസ്ഥപ്രകാരം '..കുവലായിനി • ഗോവിന്ദന് കുന്റപ്പോഴന്റെ നാല്പതു കഴഞ്ചു പൊന്നുകൊണ്ട് നേടിയ മാനാടും ആലക്കാടും അവയൊടു ചേര്‍ന്ന മലയും കരയും കൊണ്ട് തൃക്കാക്കര ദേവര്‍ക്ക് പണി പൂരാടം തുടങ്ങി ഓണം വരെ മൂന്നാനാഴിയാല് നൂറുനാഴിവീതം അരിയും മൂന്നാനാഴിയാല് ഇരുനാഴി വീതം നെയ്യുംകൊണ്ട് അകത്ത് പന്തീരടിയ്ക്കു മുന്‍പേ വന്ന് തിരുവമൃത് ചെയ്യാമെന്നേറ്റിരിയ്ക്കുന്നു. TAS, vol. II, p. 47.
[53] Gurukkal, The Kerala Temple…, p. 64.
[54] ഭാസ്കരരവിയുടെ 2-ാം ഭരണവര്‍ഷത്തില്‍ തിരുക്കടിത്താനത്ത് മേടവിഷുവിന് ഇയ്ക്കന് കോവിന്നന്‍ ഏര്‍പ്പെടുത്തിയ ദാനവ്യവസ്ഥ: മേടവിഷുവിന് ഒരു നന്താവിളക്കു എരിയ്ക്കണം. പന്ത്രണ്ടു പേര്‍ക്ക് ഭോജനം. അമാവാസി ദിവസം പന്ത്രണ്ടു നാഴി നിവേദ്യം... ഇതിലേയ്ക്കു വേണ്ട നാലായിരത്തെണ്ണൂറു പറ നെല്ല് ആദായം കിട്ടാവുന്ന നാനൂറു കലം നിലവും ചേര്‍ന്ന തറയും തിരുക്കടിത്താനം ദേവര്‍ക്ക് ദാനം ചെയ്തു... TAS, vol.V, Part II, p. 190.
[55] ഊരകം ക്ഷേത്രലിഖിതം
1.സ്വസ്തിശ്രീ അരിയനൂര മുക്കാല്വട്ടത്
2.തുക്കൂടിയൂരാര അവിരൊതത്താല് ചെയ്
3.ത കച്ചമാവതു പടാരിയാരുടൈയ നിച്ച
4.നടൈയായുള്ളതു പടൈയുമ് മറുനിരു
5.മാലിയമുമ് നന്താവിളകകുമ് ഒഴുക്ക്
6.മു - ന്നാള്പങ്കുമ് പാരതമുമുങ്കൂത്തു
7.മ് പലിയുന്ത്ച്ചുമിവൈ ഒന്പതുമ്
8.വിലക്കപ്പെറാര് വിലക്കുവോര്
9.മൂഴിക്കളത്-തൊഴുക്കമിച്ചവ
10.ത്തൈ പിഴൈച്ചോരാവത.
ഊരകത്തമ്മത്തിരുവടി ക്ഷേത്രത്തിലെ 11-ാം നൂറ്റാണ്ടിലെ വട്ടെഴുത്തു ലിഖിതം. പ്രൊഫ. എം.ജി.എസ്സിന്റെ വായന. നാലാംവരിയിലെ 'പടൈയും' എന്ന ഭാഗം കേശവന് വെളുത്താട്ട് വായിച്ചതാണ്.
ക്ഷേത്രത്തില്‍ ദിവസേന നടത്തേണ്ട ഒന്പതിനങ്ങളെ സംബന്ധിച്ച് അരിയന്നൂര്‍ മുക്കാല്വട്ടത്തിലിരുന്ന് ഊരാളന്മാര് ഏകകണ്ഠമായി ഏടുത്ത തീരുമാനങ്ങളാണ് ഇതിലുള്ളത്. 1. നിവേദ്യം (പടൈ), 2. മാല (നിരുമാലിയം), 3. കെടാവിളക്ക് (നന്താവിളക്ക്), 4. നിത്യച്ചെലവ് (ഒഴുക്കം), 5. നാള്പങ്ക് (ദിവസേന പ്രവൃത്തിക്കാര്‍ക്ക് കൊടുക്കുന്ന പങ്ക്), 6. ഭാരതം വായനക്കാര്‍ക്കുള്ള വക (പാരതമും), 7. കൂത്ത്, 8. ശീവേലി( പലി), 9. തച്ച് എന്നീ ഒന്പതിനങ്ങള് വിലക്കുവാന്‍ പാടില്ല. വിലക്കുന്നവര്‍ മൂഴിക്കളം കച്ചം ലംഘിച്ചവരാകും.
[56] പെരുവനം ഗ്രന്ഥവരി, പെരുവനം മഹാദേവക്ഷേത്രം..., പു. 112-13.
[57] തിരുവല്ലാചെപ്പേടിനു പുറമെ ഏ.ഡി. 1020-ലെ തൃക്കുലശേഖരപുരം വിഷ്ണുക്ഷേത്രത്തിലുള്ള രേഖയില്‍ തൃക്കുലശേഖരപുരത്ത് ഭണ്ഡാരം കാവല്‍ക്കാരനായ പോഴന്‍ ഇരവി ദാനം ചെയ്ത അഞ്ചു കഴഞ്ച് പൊന്ന് ഉപയോ ഗിച്ച് ചിങ്ങമാസത്തില്‍ ദേവര്‍ക്ക് കൂത്തു നടത്തണമെന്ന് രേഖപ്പെടുത്തിയിരിയ്ക്കുന്നു. രേഖയുടെ പൂര്‍ണ രൂപത്തിന്, TAS, vol.VI, part II. pp. 192-93.
[58] Narayanan, Perumals…, p. 123.
[59] M.G.S. Narayanan and Kesavan Veluthat, ‘The Bhakti Movement… ’, pp. 35-36.
[60] ‘ Thus the concept of bhakti acted in two distinct ways in establishing the Brahmanical temple as a pivot for the enactment of the various roles of society. One was by encountering the increasing influence of the ‘heterodox’ religions which led to their ultimate decline or subordination… The other was more significant, in that, it induced messianic expectations among the lower orders of the Varna-based society through the ideal of salvation. With its messianic appeal, it also became amplified into an ethical (moral) system capable of sanctioning and integrating new values (which older norms could not provide) into a coherent and viable synthesis. Correspondingly, it led to the expansion of the role of the temple as the innovative focus for restructuring society, and facilitating the advance of those branches of knowledge that were concerned with ritual display, namely, science of architecture, sculpture, painting, music and dance, and allied arts and crafts - in short, iconography and art as efficient ideological apparatuses.’ R. Champakalakshmi, Religion, Tradition and Ideology: Pre-colonial South India, Oxford University Press, 2011, pp. 618-19.
[61] Narayanan, Perumals…, pp. 76-77; also see, Veluthat, The Early Medieval…, p. 235.
[62] Narayanan, Perumals…, p. 77.
[63] Ibid., pp. 85-86.
[64] വാചാ യേഷാം ഭവതി നൃപതിര്ന്നായകോ രാജ്യലക്ഷ്മ്യാ
ഗ്രാമാന്‍ ഷഷ്ടിം ചതുര ഇഹ യേ ഗ്രാഹ്യചേഷ്ടാ നയന്തി:
ശസ്ത്രേ ശാസ്ത്രേപി ച ഭൃഗുനിഭൈശ്ശശ്വദുല്ഭാസതേ യാ
വിപ്രേന്ദ്രൈസ്തൈര്വിപുലമഠവര്യാവലീഷു സ്ഥലീഷു.
ശുകസന്ദേശം, രണ്ടു സന്ദേശങ്ങള്‍, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്, കേരളകല്പദ്രുമം അച്ചുകൂടം, തൃശ്ശിവപേരൂര്‍, 1903, 5.69 പു. 32.
[65] രാമകുലശേഖരന്റെ ഏ.ഡി 1102-ലെ കൊല്ലം രാമേശ്വരക്ഷേത്രരേഖയുടെ പ്രസക്ത ഭാഗം:
First face
വരി 13-28
ഇരാമര്തിരുവടി കൊയിലതികാരികളായിന ശ്രീകുലചെകരച്ചക്കിരവര്ത്തികള് കുരക്കെണിക്കൊല്ലത്തു പനൈങ്കാവില്‍ കൊയിലകത്തിരുന്നരുള ആരിയരൊടു വന്ന വിരൊതത്തിനു പ്രായച്ചിത്തത്തിനു പുത്തന്‍ അറൈയാല് പതിനാഴി ക്കൊള്ളും പറൈയാല്‍ നിയതം ഒരൊ പറൈ ച്ചെയ്തുനെല്Second face
വരി 29-30
ഇരാമെച്ചുവത്തുTAS, vol.V, no. 13. p. 44.
[66] For a discussion, see Veluthat, ‘The Temple in Medieval South India’ in, The Early Medieval…, pp. 77-78.
[67] For details see, M.G.S. Narayanan, ‘The State in the Era of the Ceraman Perumals of Kerala’ in R. Champakalakshmi et.al, State and Society in Pre-modern South India, pp. 114-15.
[68] രാജശേഖരപ്പെരുമാളുടെ പന്ത്രണ്ടാം ഭരണവര്‍ഷത്തിലുള്ള വാഴപ്പള്ളി ചെപ്പേടിന്റെ പ്രസക്ത ഭാഗം:
1. നമശ്ശിവായ: ശ്രീ രാജരാജാധിരാജ പരമേശ്വരഭട്ടാരക രാജശേഖരദേവര്ക്കു ചെല്ലാനിന്റയാണ്ടു പന്[നി]രണ്ടു. അവ്
2. വാണ്ടു. തി[രു]വാററുവായ് പതിനെട്ടു നാട്ടാരുമ് വാഴൈപ്പള്ളി ഊരാരുങ്കൂടി രാജശേഖരദേവര്‍ [തൃ]ക്കൈക്കീഴ്വൈത്തു ചെയ്തകച്ചം.
3. തിരുവാററുവായ് മുട്ടാപ്പലി വിലക്കുവാര്‍ പെരുമാനടികട്കു നൂറുതീനാരന്തണ്ടപ്പടുവതു. മാതൃപരിഗ്രഹമുഞ്
4. ചെയ്താരാവതുഹ്ള TAS, vol. II, pp. 13-14.
തിരുവാറ്റുവായ് ക്ഷേത്രത്തിലെ നിത്യബലി വിലക്കുന്നവര്‍ പെരുമാനടികള്ക്ക് നൂറു ദിനാരം പിഴ ഒടുക്കണം അവര്‍ മാതൃപരിഗ്രഹം ചെയ്തവരാകും എന്നണിതിന്റെ സാരം.
[69] സ്ഥാണുരവിയുടെ പതിനൊന്നാം ഭരണവര്‍ഷത്തിലെ ഇരിഞ്ഞാലക്കുട ക്ഷേത്രരേഖയുടെ പ്രസക്ത ഭാഗം:
4 ' ഹ്ളഹ്ളഹ്ളഹ്ളഹ്ളഹ്ളഹ്ള...ഇരിനം നാട്ടിനു(ക്കു)
5 മേക്കു, (കുട്ടങ്കൊള) ചിറൈക്കു വടക്കു, ഉടരാററിനു കി
6 ഴക്കു, ---യാറ്റിനുക്കു തെറ്കു, ഇരുങ്കാടിക്കൂടല്
7 --------ഇടൈയീടുള്ളയിടത്തു ഈ---
8 (ഒറ്റിവൈക്കവും)കൊള്ളവും ഇവകളുക്കു (അടൈയൂഴവും)---
9 ----ങ്കേള്ക്കവും, ഇവകളാല്‍---- ക്കവും, ഇവ
10 കള----- തമും പെറാര്‍. ഇവ്വൂരാളി-ച്ചപ
11 ത്തൈ പിഴക്കു----,തായാരൈക്കൊന്റ പാതകളാവതുഹ്ള" BRVRI, vol. IX, P. 48.
.ഇരിനംനാടിനു പടിഞ്ഞാറു കുട്ടങ്കൊളച്ചിറയ്ക്കു വടക്കു ഉടരാറ്റിനു കിഴക്കു...യാറ്റിനു തെക്കുകള്ക്കകത്തുള്ള ഇരിഞ്ഞാലക്കുട ക്ഷേത്രവസ്തുക്കളിലെ ഇടയീടുള്ള ഊരാളര് ഈ വസ്തു ഒറ്റിക്കൊടുക്കുക, ഒറ്റിവാങ്ങുക തുടങ്ങിയ ഒന്നും ചെയ്യരുത്. വ്യവസ്ഥ ലംഘിയ്ക്കുന്നവര്‍ അമ്മയെക്കൊന്ന പാതകം ചെയ്തവരാകും.
[70] അയിരാണിക്കളം ക്ഷേത്ര രേഖയുടെ പ്രസക്തമായ ഭാഗം കാണുക:
7. 'ഹ്ളഇച്ചേരിക്കാല് ചെന്റു അതരംചെ
8. യ്യുമവകള് തന്നൈ ഉപനിച്ചോതിച്ച ഉപാത്തിയായനൈയും തന്ത
9. യൈയുങ്കൊന്റു തായൈക്കളത്തിരം വൈച്ചോരാ
10. വിതു.', ങ്ങ"ര്‍"ണ്ട, ത്മഗ്നl. ണ്ടന്, ണ്മന്റത്സന്ധ. 2, പു. 135. ചേരിക്കല്‍ വസ്തുക്കളില്‍ ചെന്ന് അക്രമം കാണിച്ച് വ്യവസ്ഥ ലംഘിയ്ക്കുന്നവര്‍ തങ്ങളെ ഉപനയിച്ച് ഓതിച്ച ഉപാധ്യായനേയും(ഗുരു) സ്വന്തം അച്ഛനേയും കൊന്ന് അമ്മയെ ഭാര്യയാക്കി സ്വീകരിച്ചവരാകും. ലിഖിതത്തിന്റെ പൂര്‍ണ്ണരൂപം ഒമ്പതാമദ്ധ്യായത്തില്‍ കൊടുത്തിട്ടുണ്ട്.
[71] ഇരിഞ്ഞാലക്കുടയ്ക്കടുത്ത് താഴേക്കാട്ട് പള്ളിപ്പറമ്പില്‍ കണ്ടെത്തിയ പതിനൊന്നാം നൂറ്റാണ്ടിലെ ലിഖിതം. രാജസിംഹ പെരുമാനടികള് കച്ചവടക്കാര്‍ക്ക് നല്കിയ സ്ഥലവും അതിരുകളും മറ്റു വ്യവസ്ഥകളുമാണ് വിഷയം. താഴേക്കാട്ടു ശാസനം. പ്രസക്തഭാഗം
1 സ്വസ്തിശ്രീ ഇരായചിംക പെരുമാനടി
2 കള്‍(ക്കു) താഴെക്കാട്ടുക്കമൈക്കപ്പട്ട വാണികര്ക്
3 കു ഊരാര അവിരൊതത്താ(ല്‍) പീടികൈ കട്ടുവാന് അമൈച്ച
4 ( ട്ട) ചിറുപള്ളി അതിരില്‍ മെക്കു പെരാലിന്‍ വട
൫ കു(ക്കരൈ)പ്പള്ളിയില് കിഴക്കു കീഴ്ത്തിരുക്കൊയിര് തെവ
6 പൂമിക്കുത്തെക്കു ഇതിനകത്തു ഊരാളര് തടുക്കവുമ ത
7 മാതവുമ പീടികൈ കമൈ --- തന്തൈയൈയ്ക്കൊ-
8 ന്റു തായൈക്കളത്തിരമ വെച്ചാരാവിതു. എം.ജി.എസ്സിന്റെ പാഠം.
[72] For details see, Narayanan, Perumals…, pp.114-115. ‘ They are found at Cokkur, Poranghattiri, Trikkakara, Tirunelli, Mulikkalam, Tiruvalla, Elimala, Kaviyur, Tiruvanvandur, Maniyur, Ramanattukara, Pukkottur, Alanallur, Triprayaar, Kumaranallur, Navaykkulam and Tirunandikkara.’ An 11th century inscription (text given elsewhere) found at Urakam also refers to this kaccam.
[73]
5 തെവന് മാടം ഏഴുപാടി അകത്തും പുറത്തും കെ(റപ്)പെറാര്‍
6 പുക്കുവിലക്കവും പൊരുള്കവരവും പെറാര്‍ കൊട്ടുവായിര
7 വെലിക്കച്ചം കച്ചമാവതു തന്ൈതയ്കൊന്റു തായൈകളത്തിര
8 ം വെച്ചാര് ഇ--തു പരയുമവനും അനുബന്ധം പണ്ണുമവന്
9 നും അതവെ കച്ചം. TAS, vol.VI, pp. 194-95.
[74] 2 ................ നാട--മതെവരിന് പെണ്‍കുലം--കൊട്
3 ടുവായിരവെലിക്കച്ചത്തൊടൊക്കുങ് കരയും വയലും(റ്റെഴു)തിയ കച്ചഓലൈകരണമാവതു---
4 പുക്കു തടുത്തവരൈയും ചെഴമനൊരൈയും കൊട്ടുവായിരവെലി കച്ചത്തില് പട്ടവണ്ണങ്കൊള്വിതു.
TAS, Vol.VI, p.194.
[75]
കെ.പി. പദ്മനാഭമേനോന്‍, കൊച്ചിരാജ്യചരിത്രം, മാതൃഭൂമി പ്രസിദ്ധീകരണം, മൂന്നാം പതിപ്പ്, 1989, പു.102.
[76] വയ്ക്കം ക്ഷേത്ര ഗ്രന്ഥവരിയില്‍ കൊല്ലവര്‍ഷം 582-ാംമാണ്ടില്‍ ശാര്ക്കരകോവിലന്മാര് മേല്‍ക്കോയ്മ സ്ഥാനം ഒഴിഞ്ഞുപോയപ്പോള്‍ സമീപത്തുള്ള തെക്കുംകൂര്‍, വടക്കുംകൂര്‍, അമ്പലപ്പുഴ, കായംകുളം, കൊട്ടാരക്കര എന്നീ രാജാക്കന്മാരെ മറികടന്ന് മേല്‍ക്കോയ്മസ്ഥാനം തൃപ്പാദസ്വരൂപത്തെ ഏല്‍പ്പിച്ചതായി കാണാം. ക്ഷേത്രം നിലകൊള്ളുന്ന നാട്ടിലെ രാജാവിനെ തന്നെ മേല്ക്കോയ്മയായി നിശ്ചയിയ്ക്കണമെന്ന് യാതൊരു നിര്‍ബന്ധവുമുണ്ടായിരുന്നില്ല എന്ന് വ്യക്തം. വിശദാംശങ്ങള്‍ക്ക് അതേ ഗ്രന്ഥം, പു. 104-105.
[77] അതേ ഗ്രന്ഥം, പു. 102.
[78] കൊച്ചി തിരുവിതാംകൂര്‍ രാജാക്കന്മാര് തമ്മില്‍ എളംകുന്നപ്പുഴ ദേവസ്വത്തെക്കുറിച്ചുണ്ടായ തര്‍ക്കത്തില്‍ കൊച്ചിയില്‍ നിന്ന് മദ്ധ്യസ്ഥന്‍ മുമ്പാകെ ഹാജരാക്കിയ രേഖയിലെ എ. മുതല്‍ കെ. വരെയുള്ള ഭാഗങ്ങളിലുള്ളത്. വിശദാംശങ്ങള്‍ക്ക്, അതേ ഗ്രന്ഥം പു. 105-109.
[79] അതേ ഗ്രന്ഥം, പു. 108.
[80] 'ഗ്രാമത്തിനകത്ത് ആരെങ്കിലും ക്രമമല്ലാത്ത പ്രവൃത്തി ചെയ്താല്‍ ഏതു ചേരിയില്വെച്ച് ആ പ്രവൃത്തി നടക്കുന്നുവോ ആ ചേരിയിലുള്ള നമ്പൂരിമാര്‍ സമുദായയോഗത്തിങ്കല് പറകയും ഉടനെ സമുദായം ആളയച്ച് ആ പുള്ളിക്കാരെ വരുത്തി യഥാക്രമം ശിക്ഷ കൊടുക്കുകയും ചെയ്തുവന്ന മര്യാദ ആകുന്നു... ഈ ഗ്രാമത്തിനകത്തു പിഴയാളികള്‍ ഉണ്ടായിരുന്നാല്‍ കൊടിയേറ്റിനുമുമ്പ് കൊല്ലും കുലയും നടത്തിവന്ന മര്യാദക്രമത്തിന്ന് അവരെ ശിക്ഷിച്ചുവന്നിരുന്നു. 977-ാമാണ്ടു മുതല്‍ ആ നടപ്പ് നിര്‍ത്തിയിരിക്കുന്നു.' അതേ •ഗ്രന്ഥം, പു. 105.
[81] എളംകുന്നപ്പുഴ ദേവസ്വത്തെ സംബന്ധിച്ച് തിരുവിതാംകൂറും കൊച്ചിയും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ 1802-ല്‍ മദ്ധ്യസ്ഥന്‍ മുന്‍പാകെ കൊച്ചി ഹാജരാക്കിയ വിവരങ്ങളാണിതിലുള്ളത്. അതേ ഗ്രന്ഥം, പു. 106-7.
[82] അതേ ഗ്രന്ഥം, പു. 107.
[83] വടക്കുന്നാഥന് ഗ്രന്ഥവരിയിലെ പ്രസക്തഭാഗം: 'മങ്ങലത്ത് അയനിക്കൂറ്റിലെ മടപ്പാട്ടില്‍ വെച്ചു വടക്കുന്നാഥന്റെ പണ്ടാരപ്പറമ്പന്മാരേയും മാരാന്മാരേയും മനുഷ്യങ്ങളേയും കൂടി 34 ആളെ വെടിവെച്ചുകൊന്നതിന്നും വെളുത്തൂരുവെച്ചു മനുഷ്യങ്ങളോട് ഏറ്റം ചെയ്തതിന്നും കൂടി 3,941 പറ വിത്ത് പാടനിലവും മങ്ങലത്തു മഠപ്പാടും 6 ദേശവും കൂടി അയിനിക്കൂറ്റിലെക്കൊണ്ടു കൊഴുവെപ്പിച്ച് അപ്രകാരത്തിന്നു ക്ഷേത്രത്തിലേക്ക് എഴുതിക്കൊടുക്കുകയും ചെയ്തു. പിഴ ചെയ്യി ച്ചതു ഋഷഭത്തുക്ഷേത്രത്തില് സ്വാമിയാന്മാര്, വാദ്ധ്യാന്‍നമ്പൂരി, യോഗത്തില്‍ ബ്രാഹ്മണര്‍, കക്കാട്ടുകാരണവപ്പാട്, കൊച്ചിത്തമ്പുരാന്, പ്രഭുക്കന്മാര് ഇവര്‍ മുമ്പാകെ വെച്ചായിരുന്നു. അയിനിക്കൂറ്റിലെ കാരണവനായിരുന്ന കക്കാട്ടു കാരണവപ്പാട് കുറ്റം സമ്മതിച്ചു പിഴ ചെയ്തതിന്നു പുറമെ ഒരു ആനയേയും ഇരുത്തി. കൊച്ചിത്തമ്പുരാന് വടക്കുന്നാഥന്റെ തിരുമുമ്പില്‍ എഴുന്നെള്ളിനിന്ന് അയിനിക്കൂറ്റിലെ പിഴകഴിപ്പിപ്പാന് താമസം വന്നുപോയതിന്ന് ഒരു ആനയെ ഇരുത്തി.' കെ.പി. പദ്മനാഭമേനോന്റെ കൊച്ചിരാജ്യചരിത്രത്തില്‍ കൊടുത്തിട്ടുള്ളത്, പു. 107.
[84] അതേ ഗ്രന്ഥം, പു. 103.
[85] പുത്തേഴത്തു രാമമേനോന്, ശക്തന്തമ്പുരാന്, മാതൃഭൂമി, കോഴിക്കോട്, 1989, പു. 343.
[86] കെ.പി. പദ്മനാഭമേനോന്‍, കൊച്ചിരാജ്യചരിത്രം, പു. 103.
[87] രാമമേനോന്, ശക്തന്തമ്പുരാന്, പു. 345.
[88] കെ.പി. പദ്മനാഭമേനോന്‍, കൊച്ചിരാജ്യചരിത്രം, പു. 105.
[89] രാമമേനോന്, ശക്തന്തമ്പുരാന്, പു. 344.
[90] Definition of the Sanketham as put forward by Cochin before the arbitration committee. ‘Sankethom is a tract of territory, belonging to a Pagoda, the limits of which are defined. Within those limits no act calculated to pollute the Pagoda, to which the tract belongs, can be committed. Such lands as are exclusively set apart for the performance of ceremonies etc. at the pagoda are said to be lands comprised in the Sankethom; and the Sovereign, within whose dominions the tract is situated, has as much Sovereign supremacy over it as he has over other portions of his territories’ (IP: 60). Quoted in Giles Tarabout, ‘The Annamanata Case: A Hundred years of Conflict over Rights and Territories in Kerala’, in Daniela Berti and Gilles Tarabout (eds.) Territory, Soil and Society in South Asia, Manohar, Delhi, 2009, pp. 271-309.
[91] Definition of Travancore: ‘… that the Sovereign whose territories surround a Sankethom has, as such, no authority of any kind over it, but all powers are vested in the Sankethom authorities conjointly with the Sovereign elected by them; that the civil and criminal jurisdiction over Sankethoms vest in the constituent members elected or in the Sovereign protector of their choice; that the terms Koima, Aka Koima, Samudayom are applicable to the managing members who are generally Sovereigns elected for the purpose. In short, then, a Sankethom means an independent constitution governed by its own members and presided over by a Sovereign elected by them’. Ibid.
[92] രാമമേനോന്, ശക്തന്തമ്പുരാന്, പു. 343.
[93] വിശദാംശങ്ങള്‍ക്ക് പെരുവനത്തെക്കുറിച്ചുള്ള അദ്ധ്യായം കാണുക.
[94] വിശദാംശങ്ങള്‍ക്ക് ഇരിഞ്ഞാലക്കുടയെക്കുറിച്ചുള്ള അദ്ധ്യായം കാണുക.
[95] തൃശ്ശിവപേരൂരിനെക്കുറിച്ചുള്ള അദ്ധ്യായത്തില്‍ വിശദാംശങ്ങള്‍ കൊടുത്തിട്ടുണ്ട്.
[96] The 13 villages are Annamanata, Kallur, Allatoor, Vennoor, Vayantala, Meladoor, Keyadoor, Vyanatkara, or Arasher, Kumbidi, Palasheri, Aiancodi, Valloor and Kayikodom. Discussed in Giles Tarabout, ‘The Annamanata Case: A Hundred years of Conflict over Rights and Territories in Kerala’, in Daniela Berti and Gilles Tarabout (eds.) Territory, Soil and Society ….
[97] ‘It is evident here that the Sanketam depended very much on the neighbouring chieftains for everything including the constitution of their Yogam and the maintenance of law and order in their territory… A more accurate description of Sanketams would be to state that they were partly autonomous and partly dependant on the local chiefs.’ For details see M.G.S. Narayanan (ed.) Vanjeri Granthhavari, Calicut University. See Introduction, pp. xvii-xviii.
[98] For details Giles Tarabout, ‘The Annamanata Case…’ in Daniela Berti and Gilles Tarabout (eds.) Territory, Soil and Society ….
[99] The judgement said: ‘ I decide, therefore, that Travancore has no Sovereign right to the Adoor Gramom or the Annamanada Devasom, and I direct that she do on before the first July 1882, withdraw from all interference within the disputed tract.’ Cited in Ibid.
ക്ഷേത്രങ്ങളുടെ രാഷ്ട്രീയസ്വാധീനം മനസ്സിലാകണമെങ്കില്‍ അവയും ഭരണകൂടവും തമ്മിലുള്ള ബന്ധം പരിശോധിയ്ക്കേണ്ടതുണ്ട്. കേരളത്തിലെ പ്രഥമ ഭരണകൂടം മഹോദയപുര ത്തെ പെരുമാള്വാഴ്ചക്കാലത്താണ് രൂപംകൊള്ളുന്നത്. പെരുമാളും അദ്ദേഹത്തെ സഹായിച്ചി രുന്ന 'നാലു തളി' എന്ന ബ്രാഹ്മണ കൌണ്‍സിലുമാണ് തലസ്ഥാനത്തിരുന്ന് ഭരണം നിര്‍വ്വഹിച്ചിരുന്നത്. നാലുതളിയും ക്ഷേത്രങ്ങളും രാജാവിന്റെ പരമാധികാരത്തിനു വിഘാതമായി എപ്രകാരം നിലകൊണ്ടുവെന്ന കാര്യം വഴിയെ വിവരിയ്ക്കുന്നുണ്ട്.
കേരളോല്‍പ്പത്തിയില്‍ വിവരിച്ചിട്ടുള്ള 32 ബ്രാഹ്മണ ഗ്രാമങ്ങളിലും പില്ക്കാലത്ത് സ്ഥാപിതമായ ഉപഗ്രാമങ്ങളിലുമായി കേരളത്തില്‍ ധാരാളം ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്തിരുന്നു. ഈ 32 ഗ്രാമങ്ങളുടേയും പ്രതിനിധീകരിച്ച് മൂഴിക്കളം, ഐരാണിക്കളം, ഇരിങ്ങാടിക്കൂടല്‍ (ഇരിഞ്ഞാലക്കുട), പറവൂര്‍ എന്നീ നാലു ഗ്രാമക്കാരാണ് പെരുമാളുടെ കൌണ്സിലില് പങ്കെടുത്തിരുന്നത്. ഇപ്രകാരമാണ് നാലു തളി എന്ന ഭരണസമിതിയുടെ ഉല്‍ഭവം. ഈ പ്രതിനിധികള്‍ക്ക് പ്രത്യേക ഇരിപ്പിടം മഹോദയപുരത്തുള്ള വ്യത്യസ്ത ക്ഷേത്രങ്ങളില്‍ ഉണ്ടായിരുന്നു.61 മൂഴിക്കളം ഗ്രാമത്തിലെ പ്രതിനിധികള്‍ മേല്ത്തളിയിലും ഐരാണിക്കളത്തിന്റെ പ്രതിനിധികള്‍ കീഴ്ത്തളിയിലും പറവൂരിന്റേത് നെടിയ തളിയിലും ഇരിഞ്ഞാലക്കുട ഗ്രാമപ്രതിനിധികള്‍ ചിങ്ങപുരം തളിയിലുമാണ് ഇരുന്നിരുന്നത്. ഇവയില്‍ കീഴ്ത്തളിയും ചിങ്ങപുരം തളിയും അതേ പേരില്‍ ഇന്നും അറിയപ്പെടുന്നു. കീഴ് എന്ന വാക്കിന് കിഴക്കെന്നും മേല്‍ എന്ന വാക്കിന് പടിഞ്ഞാറെന്നും അര്‍ത്ഥമുള്ളതിനാല്‍ മേല്‍ത്തളി ഇന്നത്തെ കീഴ്ത്തളി ക്ഷേത്രത്തിന് പടിഞ്ഞാറായിരിയ്ക്കാമെന്നും അങ്ങനെയെങ്കില്‍ അത് തൃക്കുലശേഖരപുരം വിഷ്ണു ക്ഷേത്രമായിരിയ്ക്കാമെന്നും എം.ജി.എസ്. ചൂണ്ടിക്കാണിയ്ക്കു ന്നുണ്ട്.62 നെടിയ തളി എന്നാല്‍ വലിയ ക്ഷേത്രമെന്നും അതിനാല്‍ അത് കേരളത്തിന്റെ പ്രാചീന തലസ്ഥാന നഗരത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ തിരുവഞ്ചിക്കുളം ക്ഷേത്രമാണെന്നും അദ്ദേഹം സമര്‍ത്ഥിയ്ക്കുന്നുണ്ട്.
തളി എന്ന വാക്കിന് അക്ഷരാര്‍ത്ഥത്തില്‍ ക്ഷേത്രം എന്നാണ് അര്‍ത്ഥമെങ്കിലും മദ്ധ്യകാല കേരളചരിത്രസന്ദര്ഭത്തില് അതിന് രാഷ്ട്രീയവും നിയമപരവുമായ മറ്റു മാനങ്ങള്‍ ഉണ്ട്. പെരുമാളിനെ ഭരണകാര്യങ്ങളില്‍ ഉപദേശിയ്ക്കുകയും നിയന്ത്രിയ്ക്കുകയും ചെയ്തിരുന്ന ഒരു കൌണ്‍സിലായിരുന്നു 'നാലുതളി'യെന്ന് എം.ജി.എസ്. വ്യക്തമാക്കിയിട്ടുണ്ട്. 'നാലുതളി' യെന്ന് വ്യക്തിപരമായ അര്‍ത്ഥത്തിലാണ് പറയുന്നതെങ്കില്‍ അത് തലസ്ഥാനത്തുള്ള തളി ക്ഷേത്രങ്ങളിലെ പ്രതിനിധികളെയാണ് സൂചിപ്പിയ്ക്കുന്നത്. ഇവരെയാണ് പുരാലിഖിത ങ്ങളില്‍ 'തളിയാതിരിമാര്‍' എന്നും 'തളി അധികാരികള്‍' എന്നും പരാമര്‍ശിച്ചു കാണുന്നത്. തളിയാതിരിസ്ഥാനം പരമ്പരാഗ തമായി നിക്ഷിപ്തമായിരുന്ന കുടുംബങ്ങളുടെ പേരുകള്‍ കേരളോല്‍പ്പത്തിയില്‍ കൊടുത്തിട്ടുണ്ട്. മുത്തില്‍, കോതമംഗ ലം കുടുംബങ്ങള്‍ മൂഴിക്കളത്തിനെയും കരിങ്ങമ്പള്ളി ഐരാണിക്കളത്തിനെയും ഇളംതുരുത്തി, കടമ്പനാട് എന്നിവ പറവൂരിനെയും പ്രതിനിധീകരിച്ചിരുന്നതായി കാണാം. ഇരിഞ്ഞാലക്കുട ഗ്രാമത്തെ പ്രതിനിധീകരിച്ചിരുന്ന കുടുംബങ്ങളുടെ പേരുകള്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ വിട്ടുപോകുകയോ ചെയ്തിട്ടുണ്ട്.63കേരളോല്‍പ്പത്തിയില്‍ അല്‍പ്പം അതിശയോക്തി ഉണ്ടാകാ മെങ്കില്‍ തന്നെയും ഈ കൌണ്‍സില്‍ രാജാവിന്റെ അധികാരത്തിന് കടിഞ്ഞാണിട്ടിരുന്നുവെന്ന് പുരാലിഖിതങ്ങള്‍ നല്കുന്ന തെളിവുകള്‍വെച്ച് പറയുവാന്‍ കഴിയും.
എങ്ങനെയാണ് നാലുതളി രാജാധികാരത്തെ ബ്രാഹ്മണരുടെ താല്പ്പര്യത്തി നനുസരിച്ച് നിയന്ത്രിച്ചുനിര്ത്തിയതെന്നുകൂടി അറിയേണ്ടതുണ്ട്. പെരുമാള്‍ പ്രധാന തീരുമാന ങ്ങള് കൌണ്‍സിലുമായി ചര്‍ച്ചചെയ്തതിനു ശേഷമാണ് എടുക്കാറുള്ളതെന്ന് ഈ കാലഘട്ടത്തിലെ ലിഖിതങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. രാജാവിന്റെ ഭരണപരവും ധനപരവുമായ തീരുമാനങ്ങളെ കൌണ്‍സില്‍ നിയന്ത്രിച്ചിരുന്നതായുള്ള സൂചനകളും ലിഖിതങ്ങളില്‍നിന്ന് ലഭിയ്ക്കുന്നുണ്ട്. സ്ഥാനാരോഹണത്തിനു മുന്‍പായി പെരുമാളെക്കൊണ്ട് നാലു തളിയോട് സ്വാഭാവിക വിധേയത്വം പ്രകടിപ്പിച്ചുകൊണ്ടുള്ള ശപഥം ചെയ്യിക്കാറുണ്ടെന്നും രാജാവിനെ സിംഹാസനത്തില്‍ ഇരുത്തുന്നതിന് യഥാര്‍ത്ഥത്തില്‍ ഉത്തരവാദി നാലുതളിയാണെന്നും കേരളോല്‍പ്പത്തിയില്‍ നിന്നനുമാനിയ്ക്കാം. പതിനഞ്ചാം നൂറ്റാണ്ടിലെ കൃതിയായ ശുക സന്ദേശത്തില്‍ നാലുതളിയെക്കുറിച്ചും ബ്രാഹ്മണര്‍ക്ക് മഹോദയപുരത്തുണ്ടായിരുന്ന പ്രൌഢിയെക്കുറിച്ചും അധികാരത്തെക്കുറിച്ചും വര്‍ണ്ണനയുണ്ട്. 64 ഗ്രാമങ്ങളിലെ നേതാക്കന്മാര്ക്ക് ആയുധങ്ങളിലും ശാസ്ത്രങ്ങളിലും ഭൃഗുവിനോളം കരുത്തുണ്ടെന്നും അവരുടെ അനുജ്ഞ കൊണ്ടാണ് രാജാവ് ഭൂമിയുടെ അധിപനായിട്ടുള്ളതെന്നും അതില്‍ ഒരു പദ്യത്തിലുണ്ട്.64 കൊല്ലം ജില്ലയിലെ രാമേശ്വരസ്വാമി ക്ഷേത്രത്തില്‍നിന്നുള്ള ലിഖിതത്തില്‍ 'ആര്യരോട് (ബ്രാഹ്മണര്‍) വന്ന വിരോധത്തിന്' അവസാനത്തെ പെരുമാളായ രാമവര്‍മ്മ കുലശേഖരനെക്കൊണ്ട് പ്രായശ്ചിത്തം ചെയ്യിക്കുന്നതായി പറയുന്നുണ്ട്.65 ഇതു നടക്കുന്ന സമയത്ത് നാലു തളിയും സാമന്തന്മാരും അടങ്ങുന്ന ഒരു വലിയ സഭ പെരുമാളുടെ യുദ്ധകാല തലസ്ഥാന മായിരുന്ന കൊല്ലത്ത് സന്നിഹിതമായിരുന്നുവെന്നുള്ളത് കേരളോല്‍പ്പത്തിയില്‍ പറയുന്ന കാര്യങ്ങളെ ശരിവെയ്ക്കുന്ന തരത്തിലുള്ളതാണ്.
ഭരണകൂടത്തെ സാധൂകരിയ്ക്കുന്നതിനൊപ്പം തന്നെ ക്ഷേത്രങ്ങള്‍ അതിന്റെ പങ്കാളി യാകുന്നതും കാണാം. ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രങ്ങള്‍ക്ക് നല്കപ്പെടു കയോ അഥവാ ക്ഷേത്രങ്ങള്‍ കൈവശപ്പെടുത്തുകയോ ചെയ്തതിനുള്ള ഏറ്റവും ഉത്തമ ദൃഷ്ടാന്തം തിരുവല്ലാ ചെമ്പട്ടയം തന്നേയാണ്. പതിനെട്ട് നികുതികളോടു കൂടി കുടവൂര്‍ ഗ്രാമം വെമ്പൊലനാട്ടിലെ നാടുവാഴി തിരുവല്ലാ ക്ഷേത്രത്തിന് നല്കിയ കാര്യം മുന്‍പ് പ്രതിപാദിച്ചിട്ടുണ്ട്. പ്രസ്തുത നാടുവാഴിയില് നിന്ന് 360 പറ നെല്ല് ഭൂനികുതിയായി (രക്ഷാഭോഗം) ക്ഷേത്രസമിതിയുടെ മാനേജര്‍ക്ക് പിരിയ്ക്കാമെന്നും എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ നാടുവാഴി കൊടുക്കുവാനുള്ള നികുതി മുഴുവനും തുല്ല്യമായ തുകയ്ക്കുള്ള സ്വര്‍ണ്ണമായി (പതിനെട്ട് കഴഞ്ച്) നല്‍കണമെന്നും ഇതില്‍ വ്യവസ്ഥയുണ്ട്. രാജാവിന്റെയോ ഏതെങ്കിലും സാമന്തന്റെയോ കോപത്തില്‍നിന്ന് പ്രസ്തുത ഗ്രാമത്തെ സംര്രക്ഷിയ്ക്കുന്നതിനുള്ള അധികാരവും ക്ഷേത്രത്തിനുണ്ടായിരുന്നു. പെരുന്ന ക്ഷേത്രത്തിലെ ഒരു ലിഖിത ത്തില്‍ പെരുമാളും കൌണ്‍സിലും നെടിയ തളിയില്‍ (തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍) ചേര്‍ന്ന് പെരുനെയ്തല്‍ (പെരുന്ന) ഗ്രാമത്തിന്റെ വാര്‍ഷിക ഭൂനികുതി (ആട്ടൈക്കോള്) റദ്ദുചെയ്യു ന്നതിനുള്ള കല്‍പ്പന ഇറക്കിയതായി കാണാം. നികുതി ഭരണത്തിലെന്നപോലെ നീതിന്യായ നിര്വ്വഹണരംഗത്തും ക്ഷേത്രങ്ങള്‍ ഭരണകൂടത്തിന്റെ പല അധികാരങ്ങളും പ്രയോഗിച്ചിരുന്നു. ഉദാഹരണമായി കുമാരനെല്ലൂര്‍ ക്ഷേത്രലിഖിതമെടുക്കാം. കുമാരനെല്ലൂര്‍ ക്ഷേത്രസന്നിധിയില്‍ ഊരാളര് ഏകകണ്ഠമായി ചെയ്ത വ്യവസ്ഥയാണിതിലുള്ളത്. ക്ഷേത്ര ത്തിനകത്ത് കൂട്ടംകൂടുകയോ ചൂതുകളിയ്ക്കുകയോ പാടില്ല. പുരയിടത്തില്ച്ചെന്ന് അന്യായം ചെയ്യുന്നവര്‍ക്കും ന്യായമില്ലാതെ ഭൂമിവില്ക്കുന്നവര്ക്കും അവര്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കും ദാനവും പരിഷത്തിലെ അംഗത്വവും നഷ്ടമാകും. ഊരിനകത്ത് താമസിയ്ക്കുന്ന ശൂദ്രന്മാര് ബ്രാഹ്മണരോട് മോശമായി സംസാരിച്ചാല്‍ പന്ത്രണ്ട് കാണം പൊന്ന് പിഴയൊടുക്കണം. ശരംകൊണ്ട് ദണ്ഡിച്ചാല്‍ ഇരുപത്തിനാല് കാണാം പൊന്ന് പിഴകൊടുക്കണം. ശൂദ്രന് ശൂദ്രന് നഷ്ടം വരുത്തിയാല്‍ ആറു കഴഞ്ച് പൊന്നും ശൂദ്രന് ശൂദ്രനെ കൊന്നാല്‍ പന്ത്രണ്ടു കഴഞ്ചുമാണ് പിഴ. ഈ സ്വര്‍ണ്ണമെല്ലാം ക്ഷേത്രത്തിലെ ദേവിയ്ക്കുള്ളതാണ്. വെണ്‍പൊലി നാടുവാഴികളുടെ ഊരിനകത്ത് നന്മതിന്മ ചെയ്തതിനുള്ള ശിക്ഷ നല്കുമ്പോള് ഊരാളര് രണ്ട് അഭിപ്രായം പറയാന്‍ പാടില്ല. ഈ വ്യവസ്ഥകള്‍ ലംഘിയ്ക്കുന്നവര്‍ക്ക് മൂഴിക്കളം കച്ചം ലംഘിച്ചവര്‍ക്കുള്ള പിഴ ബാധകമായിരിയ്ക്കും. ഈ വ്യവസ്ഥ ലംഘിച്ചവര്‍ക്ക് കൂട്ടു നിന്നവര്‍ ഓരോരുത്തരും പെരുമാനടികള്ക്കു നൂറു കഴഞ്ചു വീതം സ്വര്‍ണ്ണം പിഴ നല്‍കണം. ഇപ്രകാരം ഭരണകൂടത്തിന്റെ നീതിനിര്‍വ്വഹണ അധികാരങ്ങള്‍ ക്ഷേത്രം കയ്യടക്കുന്ന കാഴ്ചയാണ് ഈ ലിഖിതത്തിലുള്ളത്. ഭരണപരമായ കാര്യങ്ങള്‍ - വിശേഷിച്ചും നികുതിപിരിവ്, നീതിന്യായനിര്‍വ്വഹണം, എന്നിവ - ഭരണകൂടത്തിന്റെ ചുമതലയില്‍ നിന്ന് അടര്‍ത്തിമാറ്റി പ്രാദേശികമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളുടെയോ വ്യക്തികളുടെതന്നെയോ ചുതലയില്‍ വരുന്ന ഫ്യൂഡല്‍ പ്രവണതയാണ് ഇവിടെ കാണുന്നത്. വ്യക്തികളും സ്ഥാപനങ്ങളും ഭരണകൂടം തന്നെയാവുന്ന ഏര്‍പ്പാടാണിത്. ഇതിന് ഫ്യൂഡല്‍ കാലഘട്ടത്തില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ തിരുവല്ലാ ചെപ്പേടുകളിലും കാണാം. ഉദാഹരണത്തിന് ക്ഷേത്രത്തിലേയ്ക്ക് എണ്ണ നല്കാന് ചുമതലയുള്ള ആള്ക്കാര് അതിനു വീഴ്ച്ച വരുത്തുകയാണെങ്കില്‍ 50 കഴഞ്ച് സ്വര്‍ണ്ണം പെരുമാള്‍ക്കും, 25 കഴഞ്ച് ക്ഷേത്ര സഭയ്ക്കും (അസംബ്ലി) 10 കഴഞ്ച് നാടുവാഴിയ്ക്കും പിഴയൊടുക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. അധികാര ശ്രേണിയുടെ ഒരു ചിത്രവും - രാജാവ്, ക്ഷേത്രം, നാടുവാഴി എന്ന ക്രമത്തില്‍ - ഇതുവെച്ച് നിര്‍മ്മിയ്ക്കുവാന്‍ കഴിയും.66 ഇതില്‍നിന്ന് രാജാവിന്റെ അധികാരത്തെക്കുറിച്ച് സംശയമുണ്ടാവേണ്ടതില്ല. ഭരണകൂടവും മതപരമായ സ്ഥാപനങ്ങളും തമ്മില്‍ ഉരസല്‍ ഉണ്ടാവുമ്പോള്‍ പലപ്പോഴും മതസ്ഥാപനങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടുന്നത് സാധാരണമാണല്ലോ. മദ്ധ്യകാലയൂറോപ്പില് വിശുദ്ധറോമാ ചക്രവര്‍ത്തിയും തിരുസഭയും തമ്മില്‍ നടന്ന വഴക്കുകളും പലപ്പോഴും ചക്രവര്‍ത്തി മാര്‍പാപ്പയുടെ മുന്പില് തോറ്റുപോയതും ഇവിടെ ഓര്‍മ്മിക്കാം.
പ്രാദേശികതലത്തില്‍ ഗ്രാമക്ഷേത്രങ്ങളും അധികാരവിനിയോഗ ത്തിലൂടെ ഭരണകൂടത്തെ നിയന്ത്രിച്ചിരുന്നതായി കാണാം. ഗ്രാമക്ഷേത്രങ്ങളിലെ സഭകള്‍ നാടുവാഴിയുടെ സാന്നിദ്ധ്യ ത്തില്‍ യോഗം ചേര്‍ന്ന് രാജകല്പ്പനകള്ക്ക് സമാനമായ കല്‍പ്പനകള്‍ ഇറക്കിയിരുന്നു. പ്രമാണങ്ങളില്‍ അവര്‍ പെരുമാളുടെ ഭരണവര്‍ഷമാണ് ഉപയോഗിച്ചിരുന്നത്. ഗ്രാമസഭാ തീരുമാനങ്ങള്‍ക്ക് രാജാവിന്റെ അംഗീകാരം ആവശ്യമില്ലായിരുന്നു.67 പിഴ ശിക്ഷ വിധി യ്ക്കുന്നതുമുതല് ജാതിയില്‍നിന്നുള്ള പുറത്താക്കല്‍ ഉള്‍പ്പെടേയുള്ള കാര്യങ്ങളില്‍ ഇവരുടെ തീരുമാനം അന്തിമമായിരുന്നു. ശക്തവും സുബന്ധിതവുമായ പ്രാദേശിക ഭരണം കെട്ടിപ്പടുക്കുന്നതിനായി നിയമം നിര്മ്മിയ്ക്കുന്നതിനും ക്ഷേത്രസഭകള്ക്ക് അധികാരം ഉണ്ടായിരുന്നു. അങ്ങനെയാണ് പ്രാദേശിക തലത്തിലുള്ള പെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ടാകുന്നത്. സുപ്രസിദ്ധമായ മൂഴിക്കളം കച്ചം നിലവില്‍ വരുന്നതിനു മുന്‍പ് തന്നെ ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ നടന്നുവന്നിരുന്നതായി പെരുമാള്‍വാഴ്ചക്കാലത്തെ ശാസനങ്ങളില്‍ കാണാം. കൃഷി തടസ്സപ്പെടുത്തുകയോ, കൃഷിഭൂമി കൊള്ളയടിയ്ക്കുകയോ, ക്ഷേത്രകര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തുകയോ ചെയ്തവരെ പാപികളായി കണക്കാക്കിയിരുന്നുവെന്ന് മാത്രമല്ല അവര്‍ക്ക് പ്രത്യേക തരത്തിലുള്ള ശിക്ഷകള്‍ വിധിച്ചിരുന്നതായും ശാസനങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഇത്തര ത്തിലുള്ള കുറ്റങ്ങള്‍ ചെയ്തവരെ സ്വന്തം അമ്മയെ വിവാഹംചെയ്തവരെപ്പോലെ കണക്കാക്കണ മെന്നാണ് രാജശേഖരപ്പെരുമാളുടെ വാഴപ്പള്ളി ചെമ്പട്ടയത്തില്‍ (ഏകദേശം ഒന്‍പതാം നൂറ്റാണ്ടിന്റെ നാലാം ദശകത്തിലുള്ളത്) നിഷ്കര്‍ഷിച്ചിട്ടുള്ളത്. 68കൂടല്‍മാണിക്യം ക്ഷേത്രത്തി ലുള്ള സ്ഥാണുരവിയുടെ പതിനൊന്നാം ഭരണവര്‍ഷത്തെ ലിഖിതത്തില്‍ ഇത്തരം ലംഘനങ്ങള്‍ നടത്തിയവരെ മാതൃഹത്യ നടത്തിയതിനു തുല്യമായ കുറ്റംചെയ്തവരായി കണക്കാക്കണമെന്നും അവരുടെ അനുയായികള്‍ക്കും അതേ ദോഷം ചുമത്തണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 69 ഇത്തരം കുറ്റക്കാരെ സ്വന്തം അച്ഛനെ കൊന്ന് അമ്മയെ വിവാഹം കഴിച്ച കുറ്റം ചെയ്തതായി കണക്കാക്കി അവരുടെ ഭൂമിയും വീടുകളും കണ്ടുകെട്ടുമെന്നാണ് തിരുവല്ലാചെപ്പേടുകളില് പറയുന്നത്. ഐരാണിക്കളം ക്ഷേത്രത്തിലുള്ള ഒരു രേഖയില്‍ (ഏകദേശം ഒന്‍പതാം നൂറ്റാണ്ടിന്റെ പൂര്വ്വാര്ദ്ധത്തിലുള്ളത്) ഇത്തരക്കാരെ സ്വന്തം അച്ഛനേയും ഗുരുവിനേയും (വേദങ്ങളിലേക്ക് പ്രവേശിപ്പിച്ചയാള്‍) കൊന്ന് അമ്മയെ വിവാഹം ചെയ്ത കുറ്റം ചെയ്തതായി കണക്കാക്കുമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.70 ഇരിഞ്ഞാലക്കുടയ്ക്കടുത്ത് താഴേക്കാട്ടുള്ള ലിഖിതത്തില്‍ കച്ചവടസ്ഥലങ്ങളില്‍ തടസം ചെയ്യുന്ന ഊരാളര്ക്കും ഇതേ പാപം ചുമത്തിക്കാണുന്നുണ്ട്. 71
പെരുമാറ്റച്ചട്ടങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ മൂഴിക്കളം കച്ചം കേരളത്തില്‍ വ്യാപകമായി നിലവിലിരുന്ന ഒന്നാണെന്ന് ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന പുരാലിഖിതങ്ങളുടെ വ്യാപ്തിയില്നിന്ന് - വടക്ക് കോലത്തുനാട് മുതല്‍ തെക്ക് ആയ്നാടു വരെ - മനസ്സിലാക്കാം.72 പെരുമാളുടെ അദ്ധ്യക്ഷതയില്‍ മൂഴിക്കളം ക്ഷേത്രത്തില്‍ കൂടിയ സഭാ യോഗത്തില്‍ എല്ലാ ക്ഷേത്രങ്ങളുടേയും പ്രതിനിധികള്‍ പങ്കെടുത്തിരുന്നുവെന്നും അവര്‍ തമ്മില്‍ എത്തിച്ചേര്‍ന്ന ഒരു വിശാല കരാറായിരിയ്ക്കാം മൂഴിക്കളം കച്ചമെന്നുമുള്ള വാദഗതിയെ തെളിവുകളുടെ അഭാവത്തില്‍ എം.ജി.എസ്. നാരായണന് തള്ളിക്കളയുന്നുണ്ട്. മൂഴിക്കളം കച്ചം അടങ്ങുന്ന ലിഖിതം ലഭിച്ചിട്ടില്ല. എന്നിരുന്നാലും മൂഴിക്കളം ഗ്രാമക്ഷേത്രത്തിലുള്ള ഭാസ്കരരവിയുടെ 48-ാം ഭരണവര്‍ഷത്തെ (ഏ.ഡി. 1010) ലിഖിതത്തില്‍ പ്രസ്തുത കച്ചത്തിന്റെ ഒരു മാതൃകയെ ഉദ്ധരിയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ അസ്സല് കച്ചത്തിന്റെ ഉള്ളടക്കം മറ്റുക്ഷേത്രങ്ങളിലുള്ള പുരാലിഖിതങ്ങളുടെ സഹായത്തോടെ കണ്ടെത്താവുന്നതാണ്. തൃശ്ശൂര്‍ ജില്ലയിലെ ഊരകം, തൃപ്രയാര്‍ എന്നീ ക്ഷേത്രങ്ങളില്‍ നിന്നും മൂഴിക്കളം കച്ചത്തെ പ്രതിപാദിയ്ക്കുന്ന പുരാലിഖിതങ്ങള്‍ ലഭിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളുടെ ദൈനംദിന ചിലവുകള്‍ക്കായി നല്കപ്പെട്ടിട്ടുള്ള ഭൂമിയിലെ കാര്‍ഷികവൃത്തി തടസ്സപ്പെടുത്തുകയോ, കാര്‍ഷികവിളകള്‍ കൊള്ളയടിക്കുകയോ ചെയ്താലുള്ള ശിക്ഷയാണ് ഇതിലെ മുഖ്യ പ്രതിപാദ്യം. ചില ശാസനങ്ങളില്‍ ബ്രഹ്മസ്വം ഭൂമിയെപ്പറ്റിയും പറയുന്നുണ്ട്. പ്രാദേശികാടിസ്ഥാനത്തില്‍ നിലനിന്നിരുന്ന മറ്റ് കച്ചങ്ങളില്‍ തൃശ്ശൂരുമായി ബന്ധമുള്ളത് കൊട്ടുവായിരവേലി കച്ചത്തിനാണ്. വടക്കുന്നാഥക്ഷേത്രത്തില്‍ നിന്നുള്ള രണ്ട് ശിലാ ശാസനങ്ങളിലാണ് ഇതിനെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. തേവര്‍മാടം ഏഴുപടിയ്ക്ക് അകത്തും പുറത്തും കയറാന്‍ പാടില്ലായെന്നും പ്രവേശിച്ച് ആദായം തടയാനോ അപഹരിയ്ക്കാനോ പാടില്ലയെന്നുമാണ് ഇതില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. അങ്ങനെ ചെയ്താല്‍ കോട്ടുവായിരവേലി കച്ചത്തിലെ വ്യവസ്ഥ അനുസരിച്ച് ലംഘനം നടത്തിയ ആള്ക്കാര് അച്ചനെ കൊന്ന് അമ്മയെ ഭാര്യയാക്കിയവരായിരിയ്ക്കും.73 ഇത്തരത്തിലുള്ള ഒരു 'ഈഡിപ്പസ്' ഭൂതത്തെ മുന്‍പ് പരാമര്‍ശിച്ച ചില ശാസനങ്ങളിലും കാണാവുന്നതാണ്. ദേവദാസിമാരെ പറ്റി പറയുന്ന മറ്റൊരു ലിഖിതത്തിലും ഇതേ കച്ചം പ്രത്യക്ഷപ്പെടുന്നുണ്ട്.74 ധാര്‍മ്മികതയ്ക്ക പ്പുറത്തുള്ള സാമൂഹ്യ അര്‍ത്ഥം കൂടി ഈ ശാസനകള്ക്കുണ്ട്. അക്കാലത്ത് രൂപപ്പെട്ടുകൊണ്ടിരുന്ന ജാതിസമൂഹത്തിന്റെ പശ്ചാത്തലത്തില്‍ നിന്നു നോക്കിയാലേ അതു മനസ്സിലാകൂ. വ്യവസ്ഥകള്‍ ലംഘിച്ച് ജാതി നഷ്ടപ്പെടുന്നവര്‍ക്ക് ജാതിയ്ക്കൊപ്പം അവരുടെ ഉപജീവനം തന്നേയാണ് നഷ്ടപ്പെട്ടിരുന്നത്. അതുകൊണ്ടാണ് ഇത്തരം ശാസനകള്‍ മദ്ധ്യകാലഘട്ടത്തിലെ ഏറ്റവും ഭീകരമായ ശിക്ഷകളിലൊന്നായിത്തീര്ന്നത്.
ക്ഷേത്രസങ്കേതങ്ങളും അവയുടെ അധികാരങ്ങളും കൂടി പരിശോധിച്ചാല്‍ മാത്രമേ മദ്ധ്യകാല ഭരണകൂടത്തിന്റെ അധികാരപരിമിതികള് വ്യക്തമാകൂ. ആദ്യം ഒരു സങ്കേതമെന്നാല് എന്താണെന്ന കെ.പി. പദ്മനാഭമേനോന്റെ വാക്കുകള്‍ ശ്രദ്ധിക്കാം:
സങ്കേതം എന്നാല്‍ ഒരു രാജാവിന്നും രാജ്യാധികാരം നടത്തുവാന്‍ അവകാശമില്ലാത്തതായ ഒരു ക്ലിപ്തപ്പെട്ട അതിര്‍ത്തിക്കകത്തുള്ള പ്രദേശമാകുന്നു. രണ്ടുതരത്തിലുള്ള സങ്കേതങ്ങള്‍ ഉണ്ടായിരുന്നു. ബ്രാഹ്മണരുടെ ആധിപത്യകലത്ത് അവരാല്‍ ഏര്‍പ്പെടുത്തപ്പെട്ടിരുന്നതും അതില്പിന്നെ രാജാക്കന്മാര് തങ്ങള്‍ക്കു ദേവന്മാരോടും ബ്രാഹ്മണരോടും ഉള്ള ഭക്തിവിശ്വാസത്തെക്കാണിപ്പാന്വേണ്ടി ബ്രാഹ്മണയോഗങ്ങള്ക്കും ദേവസ്വങ്ങള്‍ക്കും വിട്ടുകൊടുത്തിട്ടുള്ള പ്രദേശങ്ങളും ഇങ്ങനെയാണ് രണ്ടുതരത്തില്‍ സങ്കേതങ്ങള്‍ ഉണ്ടായിരുന്നത്. സങ്കേതപ്രദേശം ഏതു രാജ്യ അതിര്‍ക്കകത്ത് ഉള്‍പ്പെട്ടിരുന്നാലും ആ സംഗ തികൊണ്ട് ആ രാജ്യത്തെ രാജാവിന്നു സങ്കേതത്തിനുള്ളില്‍ യാതൊരധികാരവും ഉണ്ടാവുന്നതല്ല. സകല അധികാരങ്ങളും സങ്കേതത്തിലെ അധികാരികളും രക്ഷകസ്ഥാനത്തേയ്ക്കു തിരഞ്ഞ് എടുത്തിട്ടുള്ള രാജാവും കൂടി നടത്തിവന്നിരുന്നു... ചുരുക്കത്തില്‍ പറയുന്നതായാല്‍ ഒരു സങ്കേതം എന്നുവെച്ചാല്‍, സര്വ്വസ്വാതന്ത്ര്യത്തോടുകൂടി ബ്രാഹ്മണയോഗത്തിലെയോ ദേവസ്വത്തിലെയോ അംഗ ങ്ങളാല്‍ തിരഞ്ഞ് എടുക്കപ്പെട്ട അധികാരികളോടും രക്ഷകനോടും കൂടി ഭരിച്ചുവന്ന ഒരു പ്രദേശമാകുന്നു... 75
ബ്രാഹ്മണ യോഗത്തിലേയും (യോഗക്കാര്) ദേവസ്വത്തിലേയും പ്രതിനിധികളായിരുന്നു സങ്കേതത്തിലെ അംഗങ്ങള്‍. കോയ്മസ്ഥാനം രാജാവിനായിരുന്നു. പക്ഷേ പ്രസ്തുത സ്ഥാന ത്തേയ്ക്ക് ഒരു രാജാവിനെ തെരഞ്ഞെടുക്കുന്നത് സങ്കേതത്തിലെ അംഗ ങ്ങളാണ്. മൂന്ന് തരം കോയ്മകള്‍ ഉണ്ടായിരുന്നു: അകക്കോയ്മ, പുറക്കോയ്മ, മേല്‍ക്കോയ്മ. ക്ഷേത്രത്തിലെ നിത്യനിദാന ചടങ്ങുകള്‍ നടത്തിയ്ക്കുന്നതിനുള്ള ചുമതലയാണ് അകക്കോയ്മയ്ക്കുള്ളത്. ദേവസ്വം വസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ച ഭരണചുമതലയാണ് പുറക്കോയ്മയ്ക്കുള്ളത്. മേല്ക്കോയ്മയ്ക്കാണെങ്കില് അകത്തും പുറത്തും ഉള്ള എല്ലാ അധികാരങ്ങളും ഉണ്ടായിരുന്നു. സാധാരണയായി സങ്കേതങ്ങളില്‍ ഏതെങ്കിലും ഒരു കോയ്മയെ ഉണ്ടാകാറുള്ളു. ഒന്നിലധികം കോയ്മകളുള്ള സ്ഥലങ്ങളില്‍ അത് വെവ്വേറെ രാജാക്കന്മാര്ക്കാണ് നല്‍കാറുള്ളത്. സങ്കേതത്തില്‍ യഥാര്‍ത്ഥ അധികാരം കയ്യാളിയിരുന്നത് യോഗക്കാര് എന്ന് അറിയപ്പെട്ടിരുന്ന ബ്രാഹ്മണ പ്രതിനിധികളാണ്. സങ്കേതത്തില്‍ രാജാവിനുണ്ടായിരുന്നത് രക്ഷകസ്ഥാനമാണ്. ഈ രക്ഷകസ്ഥാനം തന്നെ യോഗക്കാരുടെ താല്‍പ്പര്യമനുസരിച്ച് ഏതു രാജാവിനും നല്‍കാമായിരുന്നു. 76 ഉദാഹരണത്തിന് തിരുവിതാംകൂറിലെ ചില ക്ഷേത്രങ്ങളില്‍ കോയ്മസ്ഥാനം കൊച്ചിരാജാവിനും കൊച്ചിരാജ്യത്തെ ചില ക്ഷേത്രങ്ങളിലെ കോയ്മ തിരുവിതാംകൂറിനും നല്കി വന്നിരുന്നതായികാണാം (പെരുവനം, തിരുവല്ല എന്നിവ ഉദാഹരണങ്ങള്‍). സാമൂതിരിയ്ക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ അകക്കോയ്മ സ്ഥാനമുണ്ടായിരുന്നതായി കൊച്ചിരാജ്യചരിത്രത്തില്‍ പ്രതിപാദ്യമുണ്ട്. 77കോയ്മസ്ഥാനങ്ങള് രാജ്യാതിര്‍ത്തി കള്ക്കധീതമായാണ് നിര്ണ്ണയിയ്ക്കപ്പെട്ടിരുന്നതെന്ന് ഇതോടെ വ്യക്തമായല്ലോ.
എളംകുന്നപ്പുഴ ക്ഷേത്രത്തിലെ കൊ.വ. 958-ലെ (ഏ.ഡി. 1783) ചട്ടവരിയോലയില് സങ്കേതത്തിന്റെ അധികാരങ്ങള്‍ വിശദമായി വിവരിച്ചിട്ടുണ്ട്.78 ഇതില്‍ കെ എന്ന് അടയാളപ്പെടുത്തിയിട്ടുള്ള വരിയോലയില്‍ സങ്കേതത്തിന്റെ ഘടനയും അധികാരങ്ങളും കൊടുത്തി രിയ്ക്കുന്നു. 'യോഗം' എന്നാല്‍ ഊരായ്മക്കാരും അകക്കോയ്മയും കൂടുന്ന സംഘമാണെന്നും ഇവരാണ് ദേവസ്വത്തിലെ പരമാധികാരികള്‍ എന്നും 7 മുതല്‍ 13 വരെയുള്ള വകുപ്പുകളിലായി കൊടുത്തിട്ടുണ്ട്. യോഗത്തില്‍ അദ്ധ്യക്ഷത വഹിയ്ക്കുന്നതിനുള്ള അധികാരം അകക്കോയ്മയ്ക്കാണെന്ന് വിവിധ വകുപ്പുകളില്‍ (2, 7 മുതല്‍ 13 വരെ, 14, 29, 31, 34 എന്നി വകുപ്പു കള്‍) രേഖപ്പെടുത്തിയിട്ടുണ്ട്. ദേശക്കോയ്മമാരെ (രാജാക്കന്മാരുടെ ദേശപ്രതിനിധികള്) നിയമി യ്ക്കുന്നതിന് അകക്കോയ്മയ്ക്ക് പ്രത്യേക അധികാരങ്ങളുണ്ടായിരുന്നുവെന്ന് മാത്രമല്ല ദേശങ്ങളില്‍നിന്ന് ഇരട്ടി അവകാശം കിട്ടിയിരുന്നതായും കാണാം. സങ്കേതത്തിനകത്തുള്ള ദേശങ്ങളില്‍ നടക്കുന്ന കുറ്റങ്ങള്‍ക്കുള്ള ശിക്ഷാവിധികളാണ് 5, 13, 16 മുതല്‍ 20 വരേയും, 35-ാം വകുപ്പുകളിലുമുള്ളത്. കൊലക്കുറ്റം ചെയ്തവര്‍ക്ക് വധശിക്ഷ നല്കാന് വ്യവസ്ഥ ചെയ്തിരുന്നു. ദേശങ്ങളില്‍ നിന്നും നികുതി പിരിച്ചെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍ 8, 24, 25, 26, 32, 33, 39, 40 വകുപ്പുകളില്‍ ഉണ്ട്. ഇതില്‍ കുടിയാന്മാര് പിഴവ് വരുത്തിയാല്‍ 'കോയ്മയും പതികളും' കൂടി അത്തരക്കാരുടെ പുരകള്‍ വെട്ടിപ്പൊളിക്കേണ്ടുന്ന വിധവും 5, 16, 17 വകുപ്പുകളില്‍ കാണാം. ഇത്തരമൊരു ശിക്ഷാരീതി തൃശ്ശൂര്‍ വടക്കുന്നാഥന് ഗ്രന്ഥവരിയിലും പരാമര്‍ശിച്ചു കാണുന്നുണ്ട്. 79 ചില ജാതിക്കാരുടെ കുടികള്‍ക്കു പുരപ്പണം പതിച്ച് പിരിച്ചെടുക്കുന്നതിനായി കോയ്മയെ അധികാരപ്പെടുത്തിയിട്ടുള്ളതായി 9-ാം വകുപ്പില്‍ കാണാം. 10-ാം വകുപ്പില്‍ പുറമേയുള്ള പുലയര്‍ക്ക് തൊഴില്‍ നികുതിയും 15-ാം വകുപ്പില്‍ എണ്ണ ആട്ടുന്ന ചക്കുകള്‍ക്ക് നികുതിയും നിശ്ചയിച്ചിരിയ്ക്കുന്നതു കാണാം. സ്ഥാവര വസ്തുക്കള്‍ സംബന്ധിച്ച് എഴുതപ്പെടുന്ന ആധാരങ്ങള്‍ ദേവസ്വം കണക്കില്‍ പതിപ്പിച്ച് മുദ്ര വെയ്ക്കേണ്ടതും അതിന് നിശ്ചിത ഫീസ് അടയ്ക്കേണ്ടതും ആണെന്ന കാര്യങ്ങളാണ് 11, 12 മുതല്‍ 23 വരെയുള്ള വകുപ്പുകളില്‍ പ്രതിപാദിച്ചിട്ടുള്ളത്.
സങ്കേതാധികാരികള് നടത്തിയിരുന്ന അധികാര വിനിയോഗത്തെക്കുറിച്ചുള്ള ചില ഉദാഹരണങ്ങളെങ്കിലും വൈക്കം ഗ്രന്ഥവരിയില്‍ കാണാം. ഗ്രാമത്തിനകത്ത് ആരെങ്കിലും ക്രമമല്ലാത്ത പ്രവര്‍ത്തി ചെയ്താല്‍ കുറ്റംചെയ്തവരെ സഭായോഗം ആളയച്ചു വരുത്തി ശിക്ഷിച്ചിരുന്നു. കൊടിയേറ്റത്തിനുമുന്പ് 'കൊല്ലും കുലയും' നടത്തിയവരെ ശിക്ഷിച്ചു വന്നിരുന്നതായും 977-ാം മാണ്ട് (ഏ.ഡി. 1802) മുതല്‍ ആ പ്രവര്‍ത്തി നിര്‍ത്തിവെച്ചതായും ഇതില്‍ പരാമര്‍ശമുണ്ട്. 80 സങ്കേതാതിര്ത്തിയ്ക്കുള്ളില് രാജാവോ സ്വരൂപികളോ എന്തെങ്കിലും ഉപദ്രവങ്ങള്‍ ചെയ്താല്‍ അവരും ശിക്ഷയ്ക്ക് വിധേയരായിരുന്നു. സങ്കേതത്തിലെ ജനങ്ങള്‍ക്കോ ഉദ്യോഗസ്ഥന്മാര്ക്കോ ഉപദ്രവകരമായ പ്രവര്‍ത്തികള്‍ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ കുറ്റം ചെയ്ത ആള് പിഴയടയ്ക്കുകയോ മറ്റു നിയമാനുസൃത പരിഹാരം ചെയ്യുകയോ വേണമായിരുന്നു. രക്ഷാധികാരം നടത്തുന്ന രാജാവിനും ഈ ശിക്ഷാവിധി ബാധകമാണ്. അങ്ങനെ പരിഹാരം നടത്താത്ത പക്ഷം സങ്കേതം 'അഴിഞ്ഞതായി' പ്രഖ്യാപിയ്ക്കും. രാജാവ് പ്രായശ്ചിത്തം ചെയ്യുകയോ രാജാവിനെകൊണ്ട് പ്രായശ്ചിത്തം ചെയ്യിക്കുകയോ ചെയ്യുന്നതുവരെ സങ്കേതം നിശ്ചലമായി നിലകൊള്ളും. രാജാവ് വഴങ്ങാതെവന്നാല്‍ സങ്കേത നിര്‍ദ്ദേശപ്രകാരം ബ്രാഹ്മണര്‍ 'പട്ടിണി' (നിരാഹാരം) അനുഷ്ഠിച്ചിരുന്നു. രാജാക്കന്മാരേയും സ്വരൂപികളേയും ശിക്ഷിച്ചിട്ടുള്ള നിരവധി സംഭവങ്ങള്‍ പ്രമാണങ്ങളിലുണ്ട്. ഏ.ഡി. 1522 ലെ ഇളംകുന്നപ്പുഴ ക്ഷേത്രരേഖയിലെ ഒരു സംഭവം കാണുക.81 പ്രസ്തുത ക്ഷേത്രത്തിലെ പുറക്കോയ്മയായിരുന്ന തെക്കുംകൂര്‍ രാജാവ് പെരുമ്പറയന് എന്ന ഒരാളെ സങ്കേതാതിര്ത്തിയില്വെച്ച് കൊലപ്പെടുത്തി. തെക്കുംകൂര്‍ രാജാവ് ശിക്ഷാവിധികള്‍ പാലിയ്ക്കാഞ്ഞതിനാല് അന്ന് സങ്കേതം അഴിഞ്ഞു. പിന്നീട് തെക്കുംകൂര്‍ കോയ്മസ്ഥാനം ഒഴിഞ്ഞു. ഈ പ്രതിസന്ധിയ്ക്കു പരിഹാരമായി പ്രസ്തുത ക്ഷേത്രത്തിലെ മേല്ക്കോയ്മയായിരുന്ന (പെരുമ്പടപ്പ്) കൊച്ചി രാജാവ് തെക്കുംകൂറിനു വേണ്ടി ആനയെ നടയിരുത്തി, തോട്ടിയും വളരും വെച്ച് പ്രശ്നം പരിഹരിച്ചതായി കാണാം. ശ്രീപദ്മനാഭസ്വാമി ദേവസ്വസങ്കേതത്തില് വെച്ച് ഏറ്റങ്ങള്‍ ചെയ്ത വകയില്‍ തിരുവിതാംകൂര്‍ രാജാക്കന്മാരെക്കൊണ്ട് പിഴചെയ്യിപ്പിച്ചതായി കാണാം. ഇതില്‍ ആദ്യത്തേത് കൊ.വ 500 മിഥുന മാസത്തിലുള്ളതാണ്. ദേശികളെ വെട്ടിക്കൊന്നതിന് ശ്രീവീര കേരളവര്‍മ്മന്‍ തിരുവടികളെക്കൊണ്ട്, കൃഷി ഭൂമി വിട്ടുകൊടുപ്പിച്ചതിനു പുറമേ, 30,000 പണം കെട്ടിവെപ്പിച്ചതായി പറയുന്നുണ്ട്.82 വടക്കുന്നാഥക്ഷേത്ര ഗ ന്ഥവരിയില് 945-ാം മാണ്ട് (ഏ.ഡി. 1770) മേടമാസത്തിലുണ്ടായ കലശത്തിനു മുന്‍പ് അയ്നിക്കൂറ്റില് നമ്പിടി ചെയ്ത നരഹത്യയ്ക്ക് പിഴചെയ്യിച്ചതായും പ്രസ്തുത ശിക്ഷ നടപ്പിലാക്കാന്‍ വൈകിയതിന് കൊച്ചി രാജാവിനെക്കൊണ്ട് ആനയെ നടയിരുത്തിച്ചതായും പ്രതിപാദ്യമുണ്ട്.83
സങ്കേതങ്ങള്‍ അഭയകേന്ദ്രങ്ങളായിരുന്നുവെന്ന് പ്രമാണങ്ങളില്‍ നിന്ന് മനസ്സിലാക്കാം. രാജ്യത്തിനകത്ത് കുറ്റകൃത്യങ്ങള്‍ ചെയ്തതിനുശേഷം കുറ്റവാളി സങ്കേതാതിര്ത്തിയില് പ്രവേശിച്ച് ശിക്ഷയില്‍നിന്ന് രക്ഷപ്പെടുന്ന സംഭവങ്ങള്‍ പ്രമാണങ്ങളിലുണ്ട്. ഒരു സങ്കേതത്തിനകത്ത് കുറ്റം ചുമത്തപ്പെട്ട ആള്‍ക്ക് മറ്റൊരു ക്ഷേത്രസങ്കേതത്തിലേയ്ക്ക് മാറാന്‍ കഴിഞ്ഞാലും ശിക്ഷയില്‍നിന്ന് രക്ഷപ്പെടാമായിരുന്നു. സങ്കേതത്തിനുള്ളില്‍ അഭയം പ്രാപിച്ചു കഴിഞ്ഞാല്‍ രാജാവിനോ മറ്റു ശത്രുക്കള്‍ക്കോ അഭയാര്‍ത്ഥിയെ ഒന്നും ചെയîാന് കഴിയില്ലാ യിരുന്നു. പോര്‍ച്ചുഗീസ് കാലഘട്ടം മുതല്‍ ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള വൈദേശിക വിവരണങ്ങള്‍ ലഭ്യമാണ്. 1504-ല്‍ എടപ്പള്ളിയില്‍ വെച്ച് സാമൂതിരിയോട് പരാജയപ്പെട്ട കൊച്ചി രാജാവ് വൈപ്പിന്‍ സങ്കേതത്തിലേയ്ക്ക് പിന്‍വാങ്ങിയെന്നും സാമൂതിരിയ്ക്ക് പിന്തുടര്ന്ന് കയറുവാന്‍ പാടില്ലാത്തവിധത്തിലുള്ള ഒരു പരിശുദ്ധ സ്ഥലമായിരുന്നു അതെന്നും വൈറ്റ്വെ രേഖപ്പെടുത്തിയിട്ടുണ്ട്.84 എടപ്പള്ളി നഗരത്തിനകത്ത് പ്രവേശിയ്ക്കുന്ന കടക്കാര്, കുറ്റക്കാര്‍ എന്നിവര്‍ക്ക് രക്ഷ കിട്ടിയിരുന്നുവെന്നും അവിടെ കടന്ന് അവരെ പിടിച്ചു കൊണ്ടുപോരുവാന്‍ പാടില്ലായിരുന്നുവെന്നും ഡച്ച് ഗവര്‍ണറായിരുന്ന മൂണ്‍സ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. എടപ്പള്ളി സങ്കേതത്തെക്കുറിച്ചുള്ള മറ്റൊരു വിദേശ വിവരണം അഡ്രിയാന്‍ വാന്മീലിന്റേതാണ്. 'എടപ്പള്ളി രാജ്യം ഒരു സങ്കേതമാകുന്നു. അവിടെ ആര്‍ക്കും അഭയം പ്രാപിയ്ക്കാം. ഏതു രാജാവും പ്രഭുവും മാടമ്പിയും സൈന്യവും അഭയാര്‍ത്ഥികളെ അങ്ങോട്ടു പിന്തുടരുകയില്ല. അവിടെ എത്തിക്കിട്ടിയാല്‍ ജയിച്ചു...'. 85അതുപോലെ ചെങ്ങന്നൂര്‍ രാജ്യം ഒരു ക്ഷേത്രം വകയായിരുന്നുവെന്നും ക്ഷേത്ര ഉടമസ്ഥരായ ബ്രാഹ്മണര്‍ രാജ്യഭാരം നടത്തി വന്നിരുന്നുവെന്നും ഗാവിയ പറയുന്നു. 86 കിടങ്ങൂര്‍ കോയ്മയുടെ രക്ഷയില്‍ ബ്രാഹ്മണര്‍ സ്വതന്ത്രരായി ഭരിച്ചുവരുന്ന അനേകം ക്ഷേത്രസങ്കേതങ്ങള്‍ ഉണ്ടായിരുന്നതായി വാര്‍ഡും കോണറും രേഖപ്പെടുത്തിക്കാണുന്നു. 'അമ്പലരാജ്യ'ങ്ങളെന്നാണ് അവര്‍ സങ്കേതങ്ങളെ വിശേഷിപ്പിയ്ക്കുന്നതു തന്നെ. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ എഴുതിയ ഇവരുടെ റിപ്പോര്‍ട്ടാണ് സങ്കേതത്തെക്കുറിച്ച് അവസാനമായി ലഭിച്ചിട്ടുള്ള വിദേശവിവരണം.
മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള എളംകുന്നപ്പുഴ ഗ്രന്ഥവരിയില്‍ പിഴകള്‍ വസൂലാക്കുന്നതിന്റെ നടപടിക്രമം വിവരിച്ചിട്ടുണ്ട്. '...പിഴ വസൂലാക്കുമ്പോള്‍ കന്നിരാശികൊണ്ട് പഴേടത്തു പണിയ്ക്കര് നില്ക്കും. നമ്പൂതിരിപ്പാട് മണ്ഡപത്തില്‍ ഇരിക്കും. തേവാരിയും യോഗക്കാരും വെലിക്കപ്പുരയില് കൂടും. യോഗക്കാര് ചോദിക്കും, "പിഴകല്പിച്ചതു സമ്മതമായോ?" "ഉവ്വെ"ന്നു പറഞ്ഞാല്‍ പിഴ കെട്ടും.87 മന്നത്തു മൂത്തത് അതെടുത്തു വെയ്ക്കും...'. ക്ഷേത്രത്തിലെ ഉത്സവം കൊടികയറുന്നതിനു മുന്‍പ് കുറ്റങ്ങള്‍ക്ക് പിഴചെയ്യിച്ചി രുന്നുവെന്ന് ഇതേ രേഖയില്‍ നിന്ന് മനസ്സിലാക്കാം. കൊല്ലവര്‍ഷം 697 (ഏ.ഡി.1522) കുംഭമാസം 10-ാം തിയ്യതിയിലെ രേഖയുടെ പ്രസക്ത ഭാഗം കാണുക: 'യോഗം തികഞ്ഞ് മണ്ഡപത്തിന്റെ കിഴക്കെ നടക്കല്‍ ചെന്നുനിന്നു നമ്പൂരിപ്പാട്ടിലോട് യോഗ ത്തിങ്കന്നു കൊടിയേറ്റ അനുവാദമൊ എന്നു ചോദിച്ചാല്‍ സ്വരൂപങ്ങള്‍ പിഴച്ചിട്ടുണ്ടെങ്കില്‍ പിഴ ചെയ്യിപ്പിച്ച'തിനു ശേഷം എന്നാണ് കൊടുത്തിട്ടുള്ളത്.88 സങ്കേതഭരണം നടന്നിരുന്ന ക്ഷേത്രങ്ങളില്‍ കൊടിയേറ്റസമത്ത് സങ്കടക്കാരെ കേള്‍ക്കുന്ന പതിവ് ഉണ്ടായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ പെരുവനം, തൃപ്രയാര്‍ തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഉത്സവാരംഭസമയത്ത് മേല്‍ശാന്തി പുറത്ത് വന്ന് സങ്കടക്കാരാരെങ്കിലും ഉണ്ടോ എന്ന് ചോദിക്കുന്ന പതിവ് ഇപ്പോഴും തുടര്‍ന്നു വരുന്നു. "ആരുമില്ല, എഴുന്നള്ളിക്കാം" എന്ന് ജനക്കൂട്ടത്തില്‍നിന്ന് ഒരാള്‍ വിളിച്ചുപറയുന്നതോടുകൂടിയാണ് ഉത്സവം ആരംഭിയ്ക്കുന്നത്. 89 എതാണ്ട് ഏ.ഡി. പത്താം നൂറ്റാണ്ടില്‍ സ്ഥാപിതമായ ഈ ക്ഷേത്രങ്ങളില്‍ പ്രസ്തുത ആചാരം ഇന്നും തുടര്‍ന്നുവരുന്നുവെന്നത് സങ്കേതാധികാരത്തിന്റെ പ്രതീകാത്മകമായ ഒരാവിഷ്ക്കാരമായി വേണം കരുതാന്‍.
സങ്കേതങ്ങളുടെ ഘടനയെക്കുറിച്ചും പരമാധികാരത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു. സങ്കേതമെന്നാല് ഒരു ക്ഷേത്രത്തിനു കീഴില്‍ അതിന്റെ അനുഷ്ഠാനപരമായ ആവശ്യങ്ങള്‍ക്കായി മാറ്റിവെയ്ക്കപ്പെട്ട സുനിര്വ്വചിതമായ അതിര്‍ത്തികളോടു കൂടിയ ഭൂമിയെന്നേ അര്‍ത്ഥമുള്ളുവെന്നും ഏതു രാജ്യാതിര്ത്തിയ്ക്കുള്ളിലാണോ ആ ഭൂപ്രദേശം സ്ഥിതിചെയ്യു ന്നത് അവിടത്തെ ഭരണാധിപന്റെ പരാമാധികാരം മറ്റു പ്രദേശങ്ങളി ലെന്നപോലെ സങ്കേതഭൂമിയിലും ബാധകമാണെന്നുമാണ് ഒരു വാദം.90 അതേസമയം സങ്കേതമെന്നത് ഒരു രാജാവിന്റേയും പരമാധികാരത്തിനു വിധേയമല്ലാത്ത വിശാല ക്ഷേത്രഭൂമി യാണെന്നും അവിടത്തെ സിവിലും ക്രിമിനലുമായ അധികാരങ്ങള്‍ പ്രസ്തുത സങ്കേതം തിരഞ്ഞെടുക്കുന്ന ഒരു സമിതിയിലാണ് നിക്ഷിപ്തമായിട്ടുള്ളതെന്നും അതിനാല്‍ സങ്കേതം ഒരു സ്വയംഭരണസ്ഥാപനമാണെന്നുന്നുമാണ് മറ്റൊരു വാദം. 91ആദ്യത്തെ വാദഗ തിക്കാര്‍ രാജാവിന്റെ പരമാധികാരത്തെ അംഗീകരിയ്ക്കുന്നുവെങ്കില് രണ്ടാമത്തവര് അതു നിരാകരിയ്ക്കുക യാണ് ചെയ്യു ന്നത്. ഇരുകൂട്ടരും ക്ഷേത്രങ്ങള്‍ വന്‍തോതില്‍ ഭൂമി കൈവശംവെച്ചിരുന്നുവെന്ന കാര്യത്തില്‍ സമാഭിപ്രായക്കാരാണ്. ഇതില്‍ സങ്കീര്‍ണ്ണമായ നിരവധി പ്രശ്നങ്ങള്‍ അടങ്ങിയിരിയ്ക്കുന്നു. ഇവയെ സൌകര്യാര്‍ത്ഥം രണ്ടായി തിരിയ്ക്കാം- ഭൂഘടന, രാഷ്ട്രീയഘടന എന്നിങ്ങനെ.
ഭൂഘടനയെ സംബന്ധിച്ച കാര്യങ്ങളില്‍ ഏറ്റവും പ്രധാനം സങ്കേത ഭൂമിയ്ക്ക് അനുസ്യൂതമായ തുടര്‍ച്ച അവകാശപ്പെടാന്‍ കഴിയുമോ എന്നതാണ്. ഇതിനുപുറമെ വിവിധ ക്ഷേത്രസങ്കേത ഭൂപ്രദേശങ്ങള്‍ തന്നെ പരസ്പരം അതിലംഘിച്ച് കിടന്നിരുന്നതായി കാണാം. തൃശ്ശൂര്‍ ജില്ലയില്‍ സങ്കേതവാഴ്ചയുണ്ടായിരുന്ന ക്ഷേത്രങ്ങള്‍ പെരുവനം, തൃശ്ശിവപേരൂര്‍ (വടക്കുന്നാഥന്), ഇരിഞ്ഞാലക്കുട (കൂടല്‍മാണിക്യം), ഊരകം, തൃപ്രയാര്‍, തിരുവില്വാമല, അന്നമനട എന്നിവയാണ്. 92 ഇതില്‍ പെരുവനം സങ്കേതത്തിന് വടക്ക് അകമല ശാസ്താവും (വടക്കാഞ്ചേരിയ്ക്കടുത്ത്), തെക്ക് ഊഴത്ത് ശാസ്താവും (കൊടുങ്ങല്ലൂരിനടുത്ത്), കിഴ്ക്ക് കുതിരാന്മല ശാസ്താവും പടിഞ്ഞാറ് എടതിരിഞ്ഞി ശാസ്താവും (തൃപ്രയാറിനടുത്ത്) ആയിരുന്നു അതിരുകള്‍. 93 അതായാത് തൃശ്ശൂര്‍ ജില്ലയിലെ തെക്കുകിഴക്കന്‍ പ്രദേശങ്ങളൊഴികെയുള്ള മിക്ക സ്ഥലങ്ങളും പെരുവനംസങ്കേതം വകയെന്നു സാരം. പെരുവനം ഗ്രന്ഥവരിയില്‍ കൊടുത്തിട്ടുള്ള വിപുലമായ സ്ഥലവിവരണത്തില്‍ നിന്നും സങ്കേതത്തിന്റെ വ്യാപ്തി ശരിയാണെന്നനുമാനിയ്ക്കാം. ഇരിഞ്ഞാലക്കുട ക്ഷേത്രസങ്കേതത്തിന്റെ അതിരുകള്‍ 'വെള്ളാങ്കല്ലൂരിന്നു വടക്കോട്ടും കുറുമാലിപ്പുഴയില്നിന്നു തെക്കോട്ടും കാക്കത്തുരുത്തിപ്പുഴയ്ക്കല് നിന്നു കിഴക്കോട്ടും ചാലക്കുടിപ്പുഴക്കല് നിന്നു പടിഞ്ഞാട്ടും' 94 എന്നാണ് ഗ്രന്ഥവരിയിയില് കൊടുത്തിട്ടുള്ളത്. തൃശ്ശിവപേരൂര്‍ സങ്കേതത്തിന് കാല്‍നാട്ടുകര, അരനാട്ടുകര, മുക്കാല്നാട്ടുകര, പുറനാട്ടുകര എന്നീ നാലുഗ ഗ്രാമങ്ങളാണുണ്ടായിരുന്നത്.95 അന്നമനട സങ്കേതത്തിന് 13 വില്ലേജുകള്‍ ഉണ്ടായിരുന്നതായി ഒരു പഠനത്തില്‍ കൊടുത്തിട്ടുണ്ട്. 96 ഊരകം, തൃപ്രയാര്‍ തിരുവില്വാമല എന്നീ സങ്കേതങ്ങളില്പ്പെട്ട സ്ഥലങ്ങളേതൊക്കെയെന്ന് വ്യക്തമല്ല. ഇതില്‍നിന്നും പെരുവനം സങ്കേതാതിര്ത്തിയ്ക്കുള്ളില് തന്നെ തൃശ്ശിവപേരൂര്‍, ഇരിഞ്ഞാലക്കുട, തൃപ്രയാര്‍, ഊരകം തുടങ്ങിയ ക്ഷേത്രങ്ങളുടെ സങ്കേതഭൂമി സ്ഥിതിചെയ്തിരുന്നതായി കാണാം. സങ്കേതാതിര്ത്തി നിര്‍ണ്ണയത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി ക്കൊണ്ട് ഇവയ്ക്കിടയില്‍ ബ്രഹ്മസ്വം ഭൂമിയും രാജാക്കന്മാരുടെ നിയന്ത്രണത്തിലുള്ള ചേരിക്കല്‍ ഭൂമിയും നിലകൊണ്ടു. എന്തായാലും സങ്കേതഭൂമിയെന്നത് തുടര്‍ച്ചയായ ഭൂപ്രദേശമായിരിയ്ക്കാനിടയില്ലെന്നു ഇതോടെ വ്യക്തമായല്ലോ.
അങ്ങനെയെങ്കില്‍ ഒരു രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ തുടര്‍ച്ചയ്ക്കും ഇതേ പ്രശ്ന ങ്ങളുണ്ടായിരിയ്ക്കാമല്ലോ. ഒരു രാജ്യാതിര്‍ത്തിയ്ക്കുള്ളില്‍ വിവിധ സങ്കേതഭൂമികള് വേറിട്ട തുരുത്തുകള്‍ പോലെയായിരിയ്ക്കാം മദ്ധ്യകാലഘട്ടത്തില്‍ നിലനിന്നത്. എന്തായാലും രാജാക്കന്മാര്ക്ക് സങ്കേത ഭൂമിയ്ക്കുമേല് യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്. ക്ഷേത്രങ്ങളിലെ കോയ്മസ്ഥാനം പലപ്പോഴും പുറത്തുള്ള രാജാക്കന്മാര്ക്കാണ് നല്‍കിയിരുന്നത്. സങ്കേതയോഗ സമയത്ത് നാടുവാഴുന്ന രാജാക്കന്മാരെ വിളിച്ചുവരുത്തി ശാസിയ്ക്കുകയും പിഴചെയ്യിയ്ക്കുകയും ചെയ്ത സംഭവങ്ങള്‍ പ്രമാണങ്ങളിലുണ്ട്. ഇതില്‍നിന്നും രാജാക്കന്മാര്ക്കു മേല്‍ ക്ഷേത്രസങ്കേതം അതിന്റെ പരമാധികാരം നടപ്പാക്കിയിരുന്നുവെന്ന് കാണാം. രാജാവിന്റെ രാഷ്ട്രീയവും നിയമപരവും സൈനികവുമായ അധികാരങ്ങള്‍ സങ്കേതാതിര്ത്തി യ്ക്കുള്ളിലുള്ള പ്രദേശങ്ങളില്‍ പ്രയോഗിയ്ക്കാന്‍ അനുവദിച്ചിരുന്നുമില്ല. സങ്കേതങ്ങള്‍ക്ക് സ്വന്തം സൈന്യമുണ്ടായിരുന്നില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ അവ തൊട്ടടുത്ത നാടുവാഴികളുടെ സഹായം ആവശ്യപ്പെട്ടിരിയ്ക്കാം.97 സങ്കേതവും നാടുവാഴികളും തമ്മില്‍ സംഘര്‍ഷങ്ങളില്ലാതെ മുന്നോട്ടുപോയിരുന്നത് ക്ഷേത്രങ്ങളുടെ ആത്മീയ അധികാരത്തിന്റെ മികവിലാണെന്നു വേണം കരുതാന്‍. നാടുവാഴികള്‍ അവരുടെ അധികാര സാധൂകാരണം സാധിച്ചെടുത്തിരുന്നത് ക്ഷേത്രങ്ങളുടെ സഹായത്തോടെയാണെന്ന കാര്യം മുന്‍പ് വ്യക്തമാക്കിയിട്ടുണ്ടല്ലോ.
തിരുവിതാംകൂര്‍ കൊച്ചി ഭരണകൂടങ്ങള്‍ പ്രായപൂര്‍ത്തി കൈവരിച്ചതോടെ സങ്കേതങ്ങള്‍ രാജ്യാന്തര സംഘര്‍ഷങ്ങള്‍ക്കും വഴിയൊരുക്കി. ഇന്നത്തെ തൃശ്ശൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും സാമൂതിരിയെ തുരത്തുന്നതിനായി 1761-ല്‍ കൊച്ചി തിരുവിതാംകൂറു മായി സന്ധിയുണ്ടാക്കുകയും അതിലെ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ പറവൂര്‍, ആലങ്ങാട് എന്നീ പ്രദേശങ്ങള്‍ തിരുവിതാംകൂറിനു നല്‍കുകയും ചെയ്ത കാര്യം മറ്റൊരിടത്ത് പറഞ്ഞിട്ടുണ്ട്. അന്നമനട, പെരുവനം ക്ഷേത്രങ്ങളുടെ സമുദായസ്ഥാനം തിരുവിതാംകൂറിനു ലഭിച്ചതാണ് ഈ സന്ധിയുടെ മറ്റൊരു ഫലം. (പ്രസ്തുത ക്ഷേത്രങ്ങളുടെ സമുദായസ്ഥാനം പറവൂരിലെ നമ്പൂതിരി നാടുവാഴിയ്ക്കാണുണ്ടായിരുന്നത്). സമുദായസ്ഥാനം ലഭിച്ചതോടെ തിരുവിതാംകൂര്‍ ഈ ക്ഷേത്രങ്ങളുടെ കാര്യങ്ങളില്‍ നേരിട്ടിടപെടാന്‍ തുടങ്ങിയെന്നു മാത്രമല്ല സങ്കേതഭൂമിയില് തങ്ങള്‍ക്ക് പരമാധികാരമുള്ളതായി ഭാവിയ്ക്കാനും തുടങ്ങി. ഇത് അന്നമനട യിലും പെരുമനത്തും കൊച്ചി തിരുവിതാംകൂര്‍ ഭരണകൂടങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ക്കും നിയമയുദ്ധങ്ങള്ക്കുമിടയാക്കി.
അന്നമനട ഗ്രാമത്തിലെ പരമാധികാരം ആര്ക്കാണെന്നുള്ളതായിരുന്നു തര്‍ക്കങ്ങളുടെ മൂലകാരണം. 1773 മുതല്‍ തിരുവിതാംകൂറും കൊച്ചിയും തമ്മില്‍ ക്ഷേത്രഭൂമിയിലെ നികുതി പിരിവിനെച്ചൊല്ലി തര്ക്കമാരംഭിച്ചിരുന്നു. 1792-ല്‍ അന്നമനട ഗ്രാമത്തില്‍നിന്നും തിരുവിതാംകൂറിന്റെ ഏജന്റുമാര്‍ ഭൂനികുതി പിരിയ്ക്കുന്നതിനെ കൊച്ചി എതിര്‍ത്തു. അന്നമനട ഗ്രാാമത്തി ന്റെ ചില പ്രദേശങ്ങളില്‍നിന്നും കൊച്ചി കുരുമുളകു ശേഖരിയ്ക്കുന്നതിനെ തിരുവിതാംകൂറും എതിര്‍ത്തു. 1812-ല്‍ തിരുവിതാംകൂര്‍ തങ്ങളുടെ മേല്‍നോട്ടത്തിലുള്ള എല്ലാ ക്ഷേത്രങ്ങളേയും സര്‍ക്കാര്‍ ക്ഷേത്രങ്ങളായി പ്രഖ്യാപിയ്ക്കുകയും അവയില്‍നിന്നുള്ള വരുമാനം ധനകാര്യ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തു. ഇത് അന്നമനട ക്ഷേത്രത്തിനും ബാധകമായതോടെ കൊച്ചിയില്‍നിന്നും കടുത്ത എതിര്‍പ്പുണ്ടായി. ഇതിനുപുറമെ സങ്കേതഭൂമിയില് സര്‍വ്വേ നടത്തുന്നതിനെക്കുറിച്ചും ഈ പ്രദേശങ്ങളിലെ കുരുമുളകു വ്യാപാരക്കുത്തക സംബന്ധിച്ചും തര്‍ക്കങ്ങളുണ്ടായി. രണ്ടു ഭരണകൂടങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒടുവില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച തര്‍ക്കപരിഹാര കോടതിയുടെ മുന്നിലെത്തി.98
1861-ലെ സന്ധിയനുസരിച്ച് അന്നമനട ഗ്രാമത്തിനുമേല്‍ തങ്ങള്‍ക്ക് പരമാധികാരം ലഭിച്ചുവെന്നും അതിനാല്‍ ആ പ്രദേശത്ത് നികുതിപിരിവുള്പ്പെടെ ഒരു ഭരണകൂടത്തിന്റെ എല്ലാ ചുമതലകളും നിര്വ്വഹിയ്ക്കാന് തങ്ങള്‍ക്ക് അവകാശമുണ്ടെന്നും തിരുവിതാംകൂര്‍ തര്‍ക്കപരിഹാര കോടതിയില്‍ വാദിച്ചു. 1761-ലെ സന്ധിപ്രകാരം പരമാധികാരമല്ല, മറിച്ച് ക്ഷേത്രകാര്യങ്ങളുടെ മേല്‍നോട്ടച്ചുമതല മാത്രമാണ് തിരുവിതാംകൂറിനു ലഭിച്ചതെന്നായിരുന്നു കൊച്ചിയുടെ എതിര്‍വാദം. രാജാവിന്റെ പരമാധികാരം സങ്കേതഭൂമിയില് നടപ്പില്ലെന്ന പരമ്പരാഗ ത വാദമാണ് തിരുവിതാംകൂര്‍ കോടതി മുമ്പാകെ അവതരിപ്പിച്ചത്. എന്നാല്‍ സങ്കേതഭൂമിയ്ക്ക് രാജാവിന്റെ പരമാധികാരം ബാധകമാണെന്ന് കൊച്ചിയും വാദിച്ചു. രണ്ടു ഭരണകൂടങ്ങളും വിഷയത്തിന്റെ അക്കാദമികമായ മേന്മയേക്കാള്‍ അവരവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. ഒടുവില്‍ 1882 ജനുവരിയില്‍ ഈ തര്‍ക്കം കൊച്ചിയ്ക്കനുകൂലമായി തീര്‍പ്പാക്കി. 1761-ല്‍ ഒപ്പിട്ടതും 1765-ല്‍ ഭേദഗ തി വരുത്തിയതുമായ കൊച്ചി-തിരുവിതാംകൂര്‍ സന്ധി പരമാധികരവുമായി ബന്ധപ്പെട്ടതല്ലെന്നും അതിലുള്ളത് ക്ഷേത്രകാര്യങ്ങളുടെ നടത്തിപ്പു സംബന്ധിച്ച കാര്യങ്ങളാണെന്നും അതിനാല്‍ അഡൂര്‍ ഗ്രാമത്തിന്മേലോ അന്നമനട ദേവസ്വത്തിന്മേലോ തിരുവിതാംകൂറിന് പരമാധികാരമില്ലെന്നു മായിരുന്നു ജെ.സി. ഹാനിങ്ങ്ടണ് പ്രസ്താവിച്ച വിധിയുടെ രത്നച്ചുരുക്കം.99
പതിനാറാം നൂറ്റാണ്ടില്‍ കൊളോണിയല്‍ ശക്തികളുടെ വരവും അത് സൃഷ്ടിച്ച സാമ്പത്തിക മത്സരവും രാഷ്ട്രീയ വൈരവും കേരളത്തിന്റെ രാഷ്ട്രീയ സാമ്പത്തിക സമവാക്യങ്ങളെ മാറ്റിമറിച്ചു. ഇത് സ്വരൂപ/നാടുവാഴി വ്യവസ്ഥയെ തകര്‍ത്തുവെന്നു മാത്രമല്ല പുതിയ ഭരണകൂടങ്ങള്‍ നിലവില്‍വരുന്നതിനും കാരണമായി. താരതമ്യേന ദുര്‍ബല സ്വരൂപ മായിരുന്ന പെരുമ്പടപ്പ്/കൊച്ചി ഒരു ഭരണകൂടമെന്ന നിലയില്‍ ശക്തി പ്രാപിയ്ക്കുന്നത് ഈ കാലഘട്ടത്തില്‍ പോര്‍ച്ചുഗീസ്, ഡച്ച് ശക്തികളുടെ സഹായത്തോടെയാണ്. തെക്ക് തിരുവിതാം കൂറും വടക്ക് കോഴിക്കോടും ഇതിനകം കൂടുതല്‍ കരുത്തുറ്റ ഭരണകൂടങ്ങളായിക്കഴിഞ്ഞിരുന്നു. പുതിയ ഭരണകൂടങ്ങള്‍ നാടുവാഴികളെ തങ്ങളുടെ നിയന്ത്രണത്തിലാക്കി. വ്യാപാര താല്‍പ്പര്യ ങ്ങളാല്‍ കൊളോണിയല്‍ ശക്തികളും ഇതിന്റെ ഭാഗഭാക്കായി; പ്രത്യേകിച്ചും കൊച്ചിയില്‍. ഇപ്രകാരം ശക്തിപ്രാപിച്ച രാജാക്കന്മാര് അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ക്ഷേത്രങ്ങളെ നിയന്ത്രിയ്ക്കുകയും സങ്കേതാധികാരങ്ങള് ഇല്ലാതാക്കുകയും ചെയ്തു. തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ്മയും കൊച്ചിയില്‍ ശക്തന് തമ്പുരാനുമാണ് ക്ഷേത്രങ്ങളെ ഭരണകൂടത്തിന്റെ ഫലപ്രദമായ നിയന്ത്രണത്തില്‍ കൊണ്ടുവന്നത്.
[2] TAS, vol. II, part III, Government of Kerala, 1992, pp. 131-207.
[3] Rajan Gurukkal, The Kerala Temple and the Early Medieval Agrarian System, Vallathol Vidhyapeetham, 1992, p. 32.
[4] M.G.S. Narayanan, Perumals of Kerala, Calicut, 1996, p. 144.
[5] പെരുവനം ഗ്രന്ഥവരി, പെരുവനം മഹാദേവക്ഷേത്രം നവീകരണ കലശോപഹാരം, 1979, പു. 115-19.
[6] കെ.വി. ഗോപാലന് കിടാവ്, കേരളത്തിലെ ക്ഷേത്രവാദ്യകലകള്‍, മാതൃഭൂമി ബുക്സ്, 2009, പു. 104.
[7] Narayanan, Perumals…, pp. 1920. ; 'കേരളോല്പത്തി: ഒരു പുനര്‍വായന' എന്ന ലേഖനം കൂടി കാണുക. തപസ്യ
[8] For a discussion on ‘Keralolpatti’ as a narrative of history, see Veluthat, The Early Medieval…, pp. 129-146.
[9] സ്കറിയ സക്കറിയ, കേരളോല്പ്പത്തിയും മറ്റും, 1843-നും 1904-നുമിടയില്‍ ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് പ്രസിദ്ധീകരിച്ച എട്ട് കൃതികള്‍, ഡി.സി. ബുക്സ്, കോട്ടയം, 1992, പു. 179.
[10] ഭൂമിയ്ക്കു മേലുള്ള പരമാധികാരത്തേയാണ് 'അട്ടിപ്പേര്', 'ജന്മം' എന്നീ പദങ്ങള്‍ അര്‍ത്ഥമാക്കുന്നത്. 'പേറ്' എന്ന പദത്തിന്റെ അക്ഷരാര്‍ത്ഥം ജന്മം എന്നാണെന്നും അതിനാല്‍ 'ജന്മം' എന്നത് 'പേറ്' എന്ന പദത്തിന്റെ സംസ്കൃത പരിഭാഷയായിരിയ്ക്കാനാണ് എല്ലാ സാദ്ധ്യതയെന്നും കേശവന് വെളുത്താട്ട് വാദിയ്ക്കുന്നു. For details, see his ‘Landlordism in Medieval Kerala’ in The Early Medieval…p. 285.
11] കോതരവിയുടെ ഐരാണിക്കുളം ശാസനം(ഏ.ഡി. 896)
1. സ്വസ്തി ശ്രീ. കൊക്കോതൈ ഇരവിക്കുച്ചെല്ലാനിന്റയാണ്ടു പതിന്മൂന്റു. അവ്വാണ്ടു (ശ്രീപരമേശ്വര...?)...രൂന്‍ തളി
2. അതികാരരളപപാനുഞ്ചേനാപതിയുമ് കുടക്കൈയുമ് ഇരപപ... (വ)രൈയുമ് ഇരുപത്തൊരുവര് കഴിയു(മ്) (ആമതു)...(തവൈ) കോയിലുമ് ഉലകു
3. മ് ഓണനെയ്യുമുരമംപൊന്നുമ് അതികാരപെപട്ട പുലയരളുമ് മറ്റുമ് ഇവ്വിരണ്ടൂര്കു അടുത്ത കാടുങ്കരൈയുമ് കഴിയുമ് മതിലുങ്
4. കീഴ്വായനുമ് മേല്വായനുമ് മറ്റുമ് ഇവു ഇരണ്ട്യൂറ്കുകുമ് അടുത്ത തെവ്കൈപ്പട്ടതുമ്മ്മുള്ളു മുയറുമ് മൂക് കന്പാമ്പു
5. കല്ലുമ് കരിടുമ് കാഞ്ഞിരക്കുറ്റിയുമ് ഇത്തനൈയുമ് ഉള്ളൊടുങ്കപ്പടാരരുമ് അതികാരികളുമിവൈയ് അമ ച്ചൂള്ളുറുത്ത
6. അതികാരര്‍ ഇവ്വിരണ്ടൂരിലുമ് ഒള്ള പതിയൈയുമ് ഉള് വെച്ചു മാവറക്കുടുത്തു മുതലറ അട്ടുവിച്ചു കൊണ്ടാര്‍ അമ
7. ച്ചുളളുറുത്ത അതികാരരുമ് ഇപ്പരിയെ കോയില്ക് കൊള്ള ഇടൈയീടുങ്കൂട ഇളൈയ ഇരവി ഇരവിയിതട്ടിച്ചു അട്ടി
8. ക്കുടുത്താര്... ഡോ. നടുവട്ടം •ഗോപാലകൃഷ്ണന്റെ കേരളചരിത്രധാരകള്‍ എന്ന ഗ്രന്ഥത്തിലുള്ളത്. മളുബന് പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം, 2003, പു. 65.
[12] 'കല്ലുങ്കരിടും കാഞ്ഞിരക്കുറ്റിയു മുള്ളു മു(യിറു)മാക വമൈയും' എന്ന ഇന്തുക്കോതയുടെ പതിനാറാം ഭരണവര്‍ഷത്തിലെ തൃക്കാക്കര ശാസനത്തിലെ പരാമര്‍ശം കാണുക. TAS, vol. III, pp. 166-68.
[13] R.S. Sharma, Indian Feudalism, Macmillan, Second Edition, (reprint), 1998, pp. 1-62.
4 അവിട്ടത്തൂര്‍ ശാസനം -കാലം. ഏ.ഡി. 903.
1. സ്വസ്തിശ്രീ. കൊ ക്കൊതൈ ഇരവിക്കു ച്ചെല്ലാനിന്റയാണ്ടു ഇരുവതു. ഇവ്വാണ്ടു
2. കന്നിയില വിയാഴന്നിര്ക വിരുച്ചികഞ്ഞായറു ആവട്ടിപുത്തൂരായിരവരും ഇരുപ
3. ത്തെഴുവരും ഇരണ്ടു കുടിപ്പൊതുവാളും അവിരൊതത്താറ് കൂടിത്തിരുക്കൈക്കീഴ് ഇരുന്തു ചെയ്
4. തകച്ചമാവിതു. ചെരമാന്‍ മാതെവിയരുടൈയ ചെരിക്കല്‍ (ആവട്ടിപ്പുത്തൂര്ക്കു) കീഴീടു ചെയ്തു
5. ഇതിനുക്കു ഇലക്കാപോകമാകക്കുടുപ്പാന (മൈഞ്ചി)താവിതുമ ആവട്ടിപുത്തൂര്പ്പെരുന്തിരുå
6. ക്കോയിലിറ് ച(ാ)ന്തി അടികട്ക്കു നിയ(മപ്പടി) ---നാഴി(യാ)ല ഇരുനാഴിച്ചെയ്തരിചിക്കു മുട്ടാ
7. (ണ്ടു) കൊടുപ്പാന്‍ അമൈഞ്ച നെല (ഇടങ്ക)ഴിയാ(ല)---നാഴി--- ഇന്നെല അച്ചങ്കിരാന്തിതൊ
8. റുന്തി(ങ്കള്‍ ഒവാതിയാറ്) കൊടുക്ക അതു കൊളെവതു കടു---
എം.ജി.എസ്സിന്റെ പാഠം.
[15] ഭാസ്കരരവിയുടെ തൃക്കാക്കര ശാസനത്തിന്റെ പ്രസക്തഭാഗം:
1.'...തിരുക്കാര്കരൈപ്പട്ടാരകരുടൈയ ഉള്പ്പാടനും പെരുമുതിയനുങ്കയ്യാല് ച്ചിറുമററപ്പുഴൈ കൊതൈകെരളന് അമൈച്ച അക്കിരപ്പൊന്‍ നാ[ര്‍]പതു പഴങ്കാചിനൊടു കൂട പൊന്‍ നൂററിരുപതിന് കഴഞ്ചു പൊന്‍....... അരൈക്കാല്.......
2.മനൈ ഉടൈയ തെവനാരായണനുന്തെവന്തുപ്പിരമണിയനു തെവഞ്ചുവാകരനു[ന്] തെവന്ഞ്ചെന്നനു മിപ്പൊന് നൂററിരുപതിന് കഴഞ്ചും [പത്തു] അരൈ പൊലിയാല്‍ (ആ)ട്ടും പന്തിരുകല നെല്‍ കൊണ്ടുവന്നു ചിറുമററപ്പുഴൈത്തെവരിടങ്കഴിയാല്
ക്കുടുക്കകടവര്[.] ഇപ്പൊന്നിനു പണൈയം ഇളങ്കുളത്തു തങ്ങനാല്വര്ക്കുമുള്ള മിളിയപ്പഴം വിളാങ്കാടും ഉതരൈക്കഴിയും മറ്റു...' TAS, vol. III, p. 180-81.
തൃക്കാക്കര ക്ഷേത്രത്തില്‍ ചെറുമറ്റപ്പുഴ കോതകേരളന് അഗ്രത്തിന്നായി നാല്‍പ്പത് പഴംകാശിന്റെ കൂടെ 120 കഴഞ്ച് പൊന്ന് പെരുമുതിയനേയും ഉള്പ്പാടനേയും ഏല്‍പ്പിച്ചു. [ഇളംകുളത്തു] മനയിലെ തേവനാരായണനും തേവന് തുപ്പിരമണിയനും തേവന് ചുവാകരനും തേവന് ചേന്നനും ഈ പൊന്ന് പത്തരപ്പലിശയ്ക്കെടുത്ത് ആണ്ടുതോറും പന്ത്രണ്ടുകലം നെല്ല് കൊണ്ടുവന്ന് ചെറുമറ്റപ്പുഴ തേവരുടെ ഇടങ്ങഴിയ്ക്ക് അളന്നു കൊടുക്കണം. ഈ പൊന്നിന് പണയം ഇളംകുളത്ത് മനയില്‍ തങ്ങള്‍ നാല്വര്ക്കുമുള്ള മിളിയപ്പഴംവിളാങ്കാടും ഉതരൈക്കുഴിയും മറ്റുമാണ്.
[16] ശാസനം (തൃക്കാക്കര) ഭാസ്കരരവിയുടെ മുപ്പത്തിഒന്നാം ഭരണവര്ഷത്തിലേത്. ചെറുമറ്റപ്പുഴ കോതനാരായണനില് നിന്ന് അറുപതു കഴഞ്ച് മാറ്റുള്ള പൊന്ന് മാക്കണ്ണപ്പള്ളി കണ്ടനാരായണന് ഏറ്റുവാങ്ങിയപ്പോള്‍ ചെയ്ത വ്യവസ്ഥയിലുള്ളത്. TAS, vol. III, pp. 182-83.
[17] '................ഇപ്പൂമി നാടുവാഴുമവ(ര്‍)കള്‍ പയരപ്പെറാര്. പയരുമവനൈ അമച്ചുള്ളുമറ്റ കൊയിലതികാരികള്ക്കു (നൂ)റ(റു) കഴഞ്ചു പൊന്റണ്ടമ് പടക്കടവിയര്.' ക്ഷേത്രത്തിലേയ്ക്ക് അട്ടിപ്പേറായി ലഭിച്ച ഭൂമിയില്‍ നാടുവാഴുന്നവര്‍ കൃഷി ചെയ്യാനോ പാട്ടം എടുക്കാനോ പാടില്ല. അപ്രകാരം ചെയ്താല്‍ നൂറ് കഴഞ്ച് പൊന്ന് ഓരോ കുറ്റത്തിനും പിഴ ഒടുക്കണം. ഇന്തുക്കോതയുടെ പതിനാറാം ഭരണവര്‍ഷത്തിലുള്ള തൃക്കാക്കര ശാസനം. TAS, vol. III, pp. 166-68.
[18] ഭാസ്കരരവിവര്‍മ്മന്റെ പതിനാലാം ഭരണവര്‍ഷത്തിലെ തിരുക്കടിത്താനം ലിഖിതം. TAS, vol.V, pp. 177-178.
[19] പന്റിത്തുരുത്തി യക്കന്‍ കുന്റപ്പോഴന്‍ നാടുവാഴിയായിരിയ്ക്കെ തൃക്കാക്കര ക്ഷേത്രത്തില്‍ നടപ്പാക്കിയ തീരുമാനമാണിതിലുള്ളത്. പൂജാരികള്‍ കടമായി പണം സ്വീകരിയ്ക്കാന്‍ പാടില്ല. കടം സ്വീകരിച്ചാല്‍ അവര്‍ ദേവന് നൂറു കഴഞ്ച് സ്വര്‍ണ്ണം പിഴയൊടുക്കണം. പണം കടം കൊടുക്കുന്നവര്‍ക്കും ഇതേ പിഴ ബാധകം. TAS, vol. III, p. 175
[20] ഇന്തുക്കോതയുടെ പതിനാറാം ഭരണവര്‍ഷത്തിലെ തൃക്കാക്കര ശാസനം
1. '[സ്വസ്തിശ്രീകൊവി]ന്തുകൊതൈവന്മര് തിരുവടിക്കു ച്ചെല്ലാനിന്റയാണ്ടു പതിനൊരാമാണ്ടൈക്കെതിര് അയ്യാമാണ്ടു ചിങ്കത്തുള് വിയാഴന്നിര്ക ച്ചെയ്ത കരുമമാവതു[.] തിരുക്കാല്‍ക്കരൈ ഉള്പാടനും പെരുമുതിയനുങ്കയ്യാല് പൊന്‍കൊണ്ടു കാല്ക്കരൈനാടുടൈയ കണ്ണമ്പുറൈയന് വായ്ക്കാല്ച്ചിറൈക്കു മെല്‍ ഇടൈച്ചിറൈക്കു കിഴും വെട്ടിക്കരിക്കാട്ടുക്കൊള്ള പൂമിയും[പുനൈ]വ[രെ]യും കൂട തിരുക്കാല്‍ക്കരൈ പട്ടാരകര് തിരുവടിക്കു അട്ടിക്കുടുത്താന് കാല്ക്കരൈനാടുടൈയ കണ്ണംപു
2.[റൈയന്] ...'. TAS, vol. III, pp. 166-68.
രാജാവ് ഇന്ദുക്കോതവര്മത്തിരുവടിയ്ക്ക് നടപ്പുവര്‍ഷം പതിനാറ് നില്‍ക്കെ ചെയ്ത വ്യവസ്ഥ. തൃക്കാക്കര ഉള്പ്പാടന്റെയും (ശ്രീകോവില്‍ സൂക്ഷിപ്പുകാരന്) പെരുമുതിയന്റെയും (സെക്രട്ടറി) കയ്യില്‍നിന്ന് പൊന്ന് വാങ്ങിക്കൊണ്ട് കാല്ക്കരൈനാട്ടിലെ നാടുവാഴി കണ്ണന്പുറയന് വായ്ക്കാല്ച്ചിറയ്ക്ക് പടിഞ്ഞാറ് ഇടച്ചിറയ്ക്ക് കിഴക്ക് വെട്ടിക്കരിക്കാട്ടിനുള്ള ഭൂമിയും പുനൈവരെയും (പുലയരെയും) കൂടി തൃക്കാക്കര ദേവര്‍ തിരുവടിക്ക് അട്ടിപ്പേര് നല്കി എന്നാണിതിന്റെ ചുരുക്കം.
[21] For details, see Gurukkal, The Kerala Temple…, p. 44. കടം വാങ്ങിയ സ്വര്‍ണ്ണത്തിന്റെ തൂക്കം നല്കി യിട്ടില്ലെങ്കിലും പലിശ 290 പറ നെല്ലാണെന്ന് രേഖപ്പെടുത്തിയിരിയ്ക്കുന്നു. അഞ്ച് ശതമാനം പലിശ കണക്കാക്കിയാല്‍ കടം വാങ്ങിയ സ്വര്‍ണ്ണം 70 കഴഞ്ച് 5 കാണം ആയിരിയ്ക്കുമെന്ന് രാജന് •ുരുക്കള് കണക്കുകൂട്ടിയിരിയ്ക്കുന്നു. പു. 44 കുറിപ്പ്, 4.
[22] ഏ.ഡി. 993-ലെ ഭാസ്കരരവിയുടെ മുപ്പത്തിഒന്നാം ഭരണവര്‍ഷത്തിലെ തൃക്കാക്കര ലിഖിതം.
11...കണ്ടനാരായണന് പൊന്‍ കൊണ്ടുവരുകില്
12. തിലപഴാരമാനിടമു [ങ്ക ]ണ്ടനാരായണനു ങ്കൊതൈനാര[യണ]നുമ് കൂടി പൂമി മെലിടക്കടവര്. For the full text, see TAS. vol. III, P. 183.
മാക്കണ്ണപ്പള്ളി കണ്ട നാരായണന് ക്ഷേത്രത്തില്‍നിന്ന് കടംവാങ്ങിയ 60 കഴഞ്ച് സ്വര്‍ണ്ണം തിരികെ നല്കുമ്പോള് അത് ഭൂമിയില്‍ നിക്ഷേപിയ്ക്കണമെന്നന്നാണ് ഈ രേഖയിലുള്ളത്.
[23] കൈമാറ്റത്തില്‍ നാണയത്തിന്റെ അഭാവമാണിതു കാണിയ്ക്കുന്നത്. വാണിജ്യം ശോഷിയ്ക്കുകയും സമ്പദ്വ്യവസ്ഥ ചെറിയ മാത്രകളിലേയ്ക്ക് ഒതുങ്ങുകയും ചെയ്യുന്ന ഈ അവസ്ഥ ഫ്യൂഡല്‍ സമൂഹത്തിന്റെ ഒരു പൊതുസ്വഭാവമാണ്. ഇന്ത്യയുടെ സന്ദര്‍ഭത്തില്‍ ആര്.എസ്. ശര്‍മ്മയുടേയും യൂറോപ്പ്യന്‍ സന്ദര്‍ഭത്തില്‍ ഹെന്റി പിറേന്റേയും (Henry Pirenne, Economic and Social History of Mediaeval Europe, London, 1961)പഠനങ്ങള്‍ ഇവിടെ പ്രസക്തമാണ്.
[24] For a useful discussion on the role of the temple see, Kesavan Veluthat, ‘The Temple in Medieval South India’ in The Early Medieval…, pp. 61-82. Also see his paper ‘The Temple and the State: Religion and Politics in Early Medieval South India’, in R. Champakalakshmi, Kesavan Veluthat, T.R. Venugopalan (eds.), The State and Society in Premodern South India, Cosmobooks, Thrissur, 2002, pp. 96-110.
[25] ആയുധപരിശീലനം ലഭിച്ച ബ്രാഹ്മണ യുവാക്കളെക്കുറിച്ച് കേരളോല്‍പ്പത്തിയിലും മദ്ധ്യകാല ലിഖിതങ്ങളിലും പരാമര്‍ശമുണ്ട്. ആയുധധാരികളായ ബ്രാഹ്മണ സംഘങ്ങളെ 'ശസ്ത്രബ്രാഹ്മണര്' അഥവാ 'ചാത്തിരര്' എന്നാണ് അറിയപ്പെട്ടിരുന്നത്. വിവിധ ഗ്രാമങ്ങളില്നിന്നയി 36,000 ബ്രാഹ്മണര്‍ക്ക് 'ശസ്ത്രഭിക്ഷാ' - ആയുധമേന്തു ന്നതിനുള്ള അവകാശം - പദവി നല്കി താന്‍ സൃഷ്ടിച്ച നാടിന്റെ സംരക്ഷണം പരശുരാമന് ഉറപ്പു വരുത്തി എന്നാണ് വിശ്വാസം. കേരളത്തില്‍ ക്ഷത്രിയരുടെ അഭാവത്തില്‍ ബ്രാഹ്മണര്‍ തന്നെ ക്ഷത്രിയരുടെ ജോലി ഏറ്റെടുത്തു നടത്തുന്ന 'ബ്രഹ്മക്ഷത്ര' സംവിധാനം ഏര്‍പ്പെടുത്തിയതും പരശുരാമന് ആണെന്ന് കേരളോല്‍പ്പത്തിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. For more details, see M.G.S. Narayanan, Aspects of Aryanisation in Kerala, Trivandrum, 1973. There is a useful discussion on Kealolpatti in Veluthat, The Early Medieval .... See the chapter on ‘The Keralolpatti as History’, p. 136-37. Also see his paper on ‘The Cattas and Bhattas: A New Interpretation’ in Brahman Settlements in Kerala: Historical Studies, Sandhya Publications, Calicut, 1978, Appendix II, pp. 102-15.
[26] ഭസ്കരരവിയുടെ പതിമൂന്നാം ഭരണവര്‍ഷത്തിലെ തിരുക്കടിത്താനം ക്ഷേത്രരേഖ:
വരി-2 '...ഊരാളരും പരടൈയാരും ഇച്ചെലവ് ചെലുത്തവും പാട്ടമാളവും ചാന്തിക്കു മാപാരിതത്തിനുങ്കൈക്കൂലി കൊള്ളപെറാര്[.] ചാന്തിചെയ്യുമവരളൈ മൂവാണ്ടില്മിക വൈക്കപെറാര്..For the full text, see TAS, vol. II, pp. 36-37. ശാന്തിക്കാരേയും മഹാഭാരതം വായിയ്ക്കുന്നവരേയും വെയ്ക്കുമ്പോള്‍ ഊരാളരും പരടൈയും കൈക്കൂലി വാങ്ങ രുതെന്നും ശാന്തിക്കാര്‍ക്ക് മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി നല്‍കരുതെന്നുമാണ് ഇതില്‍ പറഞ്ഞിട്ടുള്ളത് [27] Gurukkal, The Kerala Temple…, p. 53.
[28]
1 സ്വസ്തിശ്രി കര്‍ക്കടകത്തില്‍ വ്യാഴന്നിന്റ കര്ക്കടകഞായറ്റില് തിരുചുവപെരൂര്‍ മുക്കാല്വട്ടത്തിരുന്നു ഊരു
2 ം ചമഞ്ചിതരുഞ്ചോകിയാര്തിരുവടിയും പൊതുവാണ്മാരും കൂടി അവിരൊതത്താല് നാട--മ തെവരിന് പെണ്‍കുലം--കൊട്
3 ടുവായിരവെലിക്കച്ചത്തൊടൊക്കുങ്...TAS, vol.VI, Part. II, p. 194.
[29]
1. സ്വസ്തിശ്രീ. തിരുപ്പുറൈയാര്‍ ഊരുമ് പൊതുവാളുങ്്കൂടി മുരു
2. കനാട്ടു ചങ്കരങ്കുന്റപ്പൊഴന് ചമൈഞ്്ചിത്ത തി
3. [രിനെയ്വെതക്] കച്ചമാവത്... BRVRI, vol. IX, p. 137.
[30] This partly damaged inscription in Tamil vattezhuththu, roughly 10th century by character, records the arrangement made by an assembly (of the temple) consisting of the urar and the poduval of Muduvarai regarding the provision for worship. Given in A.S.I. Annual Report 1970-71. n. 72.
[31] A.S.I. Annual Report 1975-76, n.152.
[32] For details, see Gurukkal, The Kerala Temple…, p. 54.
[33] Ibid., p. 55.
[34] Narayanan, Aspects…, p. 52.
[35] വടക്കുന്നാഥന് ലിഖിതത്തിന്റെ പൂര്‍ണ്ണ പാഠം എട്ടാമദ്ധ്യായത്തില്‍ കൊടുത്തിട്ടുള്ളത് കാണുക.
[36] തിരുക്കടിത്താനം ക്ഷേത്രത്തിലെ 'തിരുക്കോയില്‍ ഉടൈയര്‍' 'കൊട്ടികളു'ടെ (കൊട്ടുകാര്) ഭൂമി പണയമായോ കൃഷിയ്ക്കായോ എടുക്കാന്‍ പാടില്ല. ഊരാളര്, ഇടൈയീടര്, പൊതുവാള് എന്നിവരും ആ ഭൂമി പണയത്തിനെടുക്കാന്‍ പാടില്ല. അപ്രകാരം ചെയ്യുന്ന ഊരാളന്മാരും ഇടൈയീടന്മാരും 24 കഴഞ്ചുവീതം സ്വര്‍ണ്ണം ഗവര്‍ണര്‍ക്കും 12 കഴഞ്ചു വീതം സ്വര്‍ണ്ണം ഗ്രാമത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനും പിഴ നല്കാന് ബാധ്യസ്ഥരായിരിയ്ക്കും. അതിക്രമങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നവര്‍ക്കും ഇതേ പിഴ ബാധക¢. For the full text of the inscription see, TAS, vol. V, Part. II, P. 179.
[37] ശമ്പളത്തിന്റെ സ്ഥാനത്ത് ഭൂമിയും അതില്‍നിന്നുള്ള വരുമാനവും അവകാശങ്ങളും വിട്ടുകൊടുക്കുന്നത് ഫ്യൂഡലിസ ത്തിന്റെ പൊതു സ്വഭാവമാണ്. മാര്‍ക്ക് ബ്ലോക്കിന്റെ പഠനങ്ങളും ആര്. എസ്. ശര്‍മ്മയുടെ പഠനങ്ങളും ഇത് വ്യക്തമാക്കുന്നു. See, R.S. Sharma, Indian Feudalism, and Marc Bloch , Feudal Society, (1939) English translation, Routledge & Kegan Paul Ltd., 1961.
[38] തൃക്കാക്കരയിലെ കേരളകേസരി ലിഖിതത്തിന്റെ പ്രസക്ത ഭാഗം :
വരി 7.'...പെരുമുതിയന്മാര്ക്കു പത്തുകാണം ആരാതിക്കുമവന്നു പത്തുകാണം വിറകിടുവാന്നു പത്തുകാണം അരികുത്തുവാനും എച്ചിലടിപ്പാനുന്തളി
8 കൈ ആയുവാനുമഞ്ചുകാണം അക്കിരമടുവാനും പത്തുകാണം[.] നിയിതമിവൈ എല്ലാം[.] ഇച്ചെലവു മുട്ടാമൈച്െചെലു[ത്]തക്കടവര് അതികാരികള്[.] മുട്ടുകില്‍ മുട്ടിരട്ടി ചെലു[ത്]തക്കടവര്[.] അഞ്ചുനാ
9. ള്‍ അടുത്തുമുട്ടുകില് പടാരര്ക്കു പന്തിരുകഴൈഞ്ചു പൊന്റണ്ടമു[മ്]പട്ടു മുട്ടിരട്ടിയൊടു ചെലുവുഞ്ചെലുത്തക്കടവര് അതികാരികള്[.] ഇച്ചെലവിന്നുടല്പ്പൊരുമാറു പൂമികൊണ്ടപ്പൊണ്വിട ക്കടവര്തെ.' TAS, vol. III, p. 187.
പെരുമുതിയന്മാര്ക്ക് (അളവ് സ്വര്‍ണ്ണത്തില്‍)പത്തുകാണം, ശാന്തിചെയ്യുന്നവന് പത്തുകാണം, വിറകിടുന്നവന് പത്തുകാണം, അരികുത്തുന്നവന്, എച്ചിലെടുക്കുന്നവന്, പാത്രം കഴുകുന്നവന് എന്നിവര്‍ക്ക് അഞ്ചുകാണം വീതം. പാചകക്കാരന് പത്തുകാണം. അധികാരികള്‍ ഇവയെല്ലാം മുടങ്ങാതെ കൊടുക്കണം. മുടക്കിയാല്‍ മുടങ്ങിയതിന്റെ ഇരട്ടി ചെലവിടണം. അഞ്ചുനാള്‍ തുടരെ മുടക്കിയാല്‍ ദേവന് പന്ത്രണ്ടുകഴഞ്ചു പൊന്ന് പിഴ ഒടുക്കി മുടങ്ങിയതിന്റെ ഇരട്ടി അധികാരി ചെലവിടണം. TAS, vol. IV, pp. 46-65.
[39] കൊല്ലൂര്‍മഠം ചെപ്പേടുകള്‍ കാണുക
[40] Gurukkal, The Kerala Temple…, pp. 60-61.
[41]. വിശദാംശങ്ങള്‍ക്ക് 11, 20 എന്നീ കുറിപ്പുകള്‍ കാണുക
[42] ഏ.ഡി. 1168-ലെ കിളിമാനൂര്‍ ചെപ്പേടുകളില് വേണാട് രാജാവ് വീര ആദിത്യവര്‍മ്മ തിരുവടി തൃപ്പാല്‍ക്കടല്‍ ക്ഷേത്രത്തിനുനല്കിയ കിളിമാനൂരിലെ ഭൂമി വിവരിയ്ക്കുന്നിടത്ത് പ്രസ്തുത ക്ഷേത്രത്തിലെ കാര്യങ്ങള്‍ നടത്തുന്നതിനായി നിയോ•ിയ്ക്കപ്പെട്ട പത്തുപേരുടെ വിവരമാണ് ആദ്യം കൊടുത്തിരിയ്ക്കുന്നത്. തുടര്‍ന്ന്, അവര്‍ക്ക് കൊടുത്ത സ്വത്തിന്റെ വിവരണത്തിലാണ് 'ആള്' ജോലിക്കാരെ പരാമര്‍ശിച്ചിട്ടുള്ളത്. '...പേരൊന്നിന് നിലം ആറുകലവും ... പേരൊന്നിന് ആണാളൊന്നും പെണ്ണാളൊന്നും...' എന്നിങ്ങനെയാണ് വിവരണം. ഇതില്‍ പരാമര്‍ശിച്ചിട്ടുള്ള ഊരായ്മക്കാരുടെ പേരുകളില്‍ വാവുകാട് ചേന്നന് ദേവന് (അയിരാണിക്കളം), വാരണക്കോട്ടത്ത് ദേവനാരായണന് (ഇരിഞ്ഞാലക്കുട), കുളണ്ണാടു ദേവന് കോവന് (പെരുവനം) എന്നിവര്‍ തൃശ്ശൂര്‍ ജില്ലയിലെ ബ്രാഹ്മണ ഗ്രാമങ്ങളുമായി ബന്ധപ്പെട്ടവരാണ്. വിശദാംശങ്ങള്‍ക്ക് കാണുക, TAS, vol. V, Part. I, pp. 63-85.
[43] Veluthat, The Early Medieval…, p. 256.
[44] TAS, vol. IV, pp. 46-65. Kollur matham plates; Also see, Gurukkal, The Kerala Temple…, pp. 57-58.
[45] തരിസാപ്പള്ളി ചെപ്പേട്-നമ്പര്‍ 1
5. .....ക്കുരക്കേണിക്കൊല്ലത്തു എശോദാ തപിരായി ചെ
6 യ്വിത്ത തരുസാപ്പള്ളിക്കു ഐയ്യനടികടിരുവടി കുടുത്ത വിടുപേറാവതു. നാ
7. ലുകുടി ഈഴവരുമ് മക് കുടിക് കേറുമ്മീഴകൈയരെണ്മരുമ്മിവകള് പന്നിരുവ
8. രുമ്മൊരു വണ്ണാര്ക്കുടിയുമ്മിവ്വനൈവര്ക്കുന്തളൈക്കാണമു മ്മേണിക്കാണമുമ്മ
9. നൈ മേയ്പ്പാന്‍ കൊള്ളുമിറൈയുഞ്ചാന്റാന് മാട്ടു മേനിപ്പൊന്നുമ് പൊലിപ്പൊന്നു
10മ്മിരവു ചോറുങ്കുടനാഴിയുമ്മിവ്വനൈത്തുങ്കൊള്ളപ്പെറാര്...
തരിസാപ്പള്ളി ചെപ്പേട്-നമ്പര്‍ 2.
1. ഇരണ്ടു കുടി-- വിയരുമ് ഒരു കുടി തച്ചരുമളടൈയ പൂമിയ്ക്കു കാരാ
2. ഴര്‍ നാലു കുടി വെള്ളാളരുമ് ഇവ്വനൈവരു തേവര്‍ക്കു നടുവന ന
3. ട്ടു ഇടുവന ഇട്ടു പള്ളിക്കു എണ്ണൈക്കുമ് മററുമ് വേ
4. ണ്ടുമ് കട്ങ്കുറവു വരാതെയ് ചെയ്യക്കടവരാക ചമൈച്ചു ഇ
5. ന്നകരമ് കണ്ടു നീരേററ മരുവാന്‍ സപീരീശൊ ചെയ്വിച്ചു തരി
6. സ്സാപ്പള്ളിക്കു കുടുത്ത പൂമിയാവതുഹ്ള എം.ജി.എസ്സിന്റെ പാഠം.
തരിസാപ്പള്ളിചെപ്പേടിന്റെ പൂര്ണ്ണപാഠത്തിന് എം.ജി.എസ്. നാരായണന്റെ കള്‍ച്ചറല്‍ സിംബയോസിസ് ഇന്‍ കേരള കാണുക. തിരുവനന്തപുരം, 1972, പു. 86-91.
[46] 'വാണിയരും ഐങ്കമ്മാളരെയും അടിമകുടുത്തോം.' വീരരാഘവപ്പട്ടയം, പ്രസക്ത ഭാഗം, ഇളംകുളത്തിന്റെ പാഠം. ഡോ. എന്‍. സാം (എഡി.), ഇളംകുളം കുഞ്ഞന്‍പിള്ളയുടെ തിരഞ്ഞെടുത്ത കൃതികള്‍, കേരള സര്‍വ്വകലാശാല, 2005, പു. 748 സ്സാപ്പള്ളിക്കു കുടുത്ത പൂമിയാവതുഹ്ള എം.ജി.എസ്സിന്റെ പാഠം.
തരിസാപ്പള്ളിചെപ്പേടിന്റെ പൂര്ണ്ണപാഠത്തിന് എം.ജി.എസ്. നാരായണന്റെ കള്‍ച്ചറല്‍ സിംബയോസിസ് ഇന്‍ കേരള കാണുക. തിരുവനന്തപുരം, 1972, പു. 86-91.
[46] 'വാണിയരും ഐങ്കമ്മാളരെയും അടിമകുടുത്തോം.' വീരരാഘവപ്പട്ടയം, പ്രസക്ത ഭാ•ം, ഇളംകുളത്തിന്റെ പാഠം. ഡോ. എന്‍. സാം (എഡി.), ഇളംകുളം കുഞ്ഞന്‍പിള്ളയുടെ തിരഞ്ഞെടുത്ത കൃതികള്‍, കേരള സര്‍വ്വകലാശാല, 2005, പു. 748.
[47] കേരളകേസരി ലിഖിതം കാണുക.. TAS, vol. III, P. 187.
[48. സിറിയന്ചെമ്പട്ടയത്തിന്റെ പ്രസക്തഭാ•ം, 'ഇവകള്‍ കൊള്ളുമ് അടിമൈക്കു ആള്ക്കാചു കൊള്ളപ്പെറാരാകവുമ്ഹ്ള' എം.ജി.എസ്സിന്റെ പാഠം. കള്‍ച്ചറല്‍ സിംബയോസിസ് ..., പു. 89
[49] Paiva’s Report, quoted in The Cochin Synagogue, Quarter Centenary Souvenir, Cochin, 1968, p. 39.
50] സി.കെ. കരീം, ഫ്രാന്‍സിസ് ബുക്കാനന്റെ കേരളം, കേരള ഭാഷാ ഇസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1981, പു. 63.
[51] സ്ഥാണുരവിയുടെ പതിനേഴാം ഭരണവര്‍ഷത്തിലെ തിരുവാറ്റുവായ് ചെപ്പേടിന്റെ പ്രസക്ത ഭാഗം
2.'.....പുന്ചൈ പ്പടകാരത്തു ചേന്തഞ്ചങ്കരന് ആവണിയോണമടുവാന്‍ കൊടുത്ത [പൂ]മി. ചേന്നഞ്ചെന്നനാര്കരി പതിന്കലമമ് കാടെറു
3. ഐന്നൂററുനാഴിയും[.] ഇവൈകൊണ്ടു ഊര്മറൈയാ[ല്‍]ഓണമടക്കട[വ]ര്‍[.] ഊട്ടം മുട്ടികുവരാര് ഐംപത്തു [നാലു] കാണന്‍ പൊന്‍ പഴങ്കായുനൊടു
4. ഒപ്പതു....' TAS, vol. II, pp. 85-86. പുഞ്ചപ്പടകാരത്ത് ചേന്നന് ചങ്കരന് ആവണിയോണത്തിനു ദാനം ചെയ്ത ഭൂമി: ചേന്നന് ചേന്നനാര്‍കരി പത്തുകലവും കാടേറ്-അഞ്ഞൂറുനാഴിയും. ഇവകൊണ്ട് ഊരിലെ വൈദിക ബ്രാഹ്മണര്‍ ഓണം ആഘോഷിയ്ക്കണം. ഊട്ടു മുടക്കുന്നവര്‍ 54 കാണം പൊന്‍ കാശിനോട് തുല്യമായ പിഴയൊടുക്കണം.
[52] ഭാസ്കരരവിയുടെ 47-ാം ഭരണവര്‍ഷത്തില്‍ ചെയ്ത വ്യവസ്ഥപ്രകാരം '..കുവലായിനി • ഗോവിന്ദന് കുന്റപ്പോഴന്റെ നാല്പതു കഴഞ്ചു പൊന്നുകൊണ്ട് നേടിയ മാനാടും ആലക്കാടും അവയൊടു ചേര്‍ന്ന മലയും കരയും കൊണ്ട് തൃക്കാക്കര ദേവര്‍ക്ക് പണി പൂരാടം തുടങ്ങി ഓണം വരെ മൂന്നാനാഴിയാല് നൂറുനാഴിവീതം അരിയും മൂന്നാനാഴിയാല് ഇരുനാഴി വീതം നെയ്യുംകൊണ്ട് അകത്ത് പന്തീരടിയ്ക്കു മുന്‍പേ വന്ന് തിരുവമൃത് ചെയ്യാമെന്നേറ്റിരിയ്ക്കുന്നു. TAS, vol. II, p. 47.
[53] Gurukkal, The Kerala Temple…, p. 64.
[54] ഭാസ്കരരവിയുടെ 2-ാം ഭരണവര്‍ഷത്തില്‍ തിരുക്കടിത്താനത്ത് മേടവിഷുവിന് ഇയ്ക്കന് കോവിന്നന്‍ ഏര്‍പ്പെടുത്തിയ ദാനവ്യവസ്ഥ: മേടവിഷുവിന് ഒരു നന്താവിളക്കു എരിയ്ക്കണം. പന്ത്രണ്ടു പേര്‍ക്ക് ഭോജനം. അമാവാസി ദിവസം പന്ത്രണ്ടു നാഴി നിവേദ്യം... ഇതിലേയ്ക്കു വേണ്ട നാലായിരത്തെണ്ണൂറു പറ നെല്ല് ആദായം കിട്ടാവുന്ന നാനൂറു കലം നിലവും ചേര്‍ന്ന തറയും തിരുക്കടിത്താനം ദേവര്‍ക്ക് ദാനം ചെയ്തു... TAS, vol.V, Part II, p. 190.
[55] ഊരകം ക്ഷേത്രലിഖിതം
1.സ്വസ്തിശ്രീ അരിയനൂര മുക്കാല്വട്ടത്
2.തുക്കൂടിയൂരാര അവിരൊതത്താല് ചെയ്
3.ത കച്ചമാവതു പടാരിയാരുടൈയ നിച്ച
4.നടൈയായുള്ളതു പടൈയുമ് മറുനിരു
5.മാലിയമുമ് നന്താവിളകകുമ് ഒഴുക്ക്
6.മു - ന്നാള്പങ്കുമ് പാരതമുമുങ്കൂത്തു
7.മ് പലിയുന്ത്ച്ചുമിവൈ ഒന്പതുമ്
8.വിലക്കപ്പെറാര് വിലക്കുവോര്
9.മൂഴിക്കളത്-തൊഴുക്കമിച്ചവ
10.ത്തൈ പിഴൈച്ചോരാവത.
ഊരകത്തമ്മത്തിരുവടി ക്ഷേത്രത്തിലെ 11-ാം നൂറ്റാണ്ടിലെ വട്ടെഴുത്തു ലിഖിതം. പ്രൊഫ. എം.ജി.എസ്സിന്റെ വായന. നാലാംവരിയിലെ 'പടൈയും' എന്ന ഭാഗം കേശവന് വെളുത്താട്ട് വായിച്ചതാണ്.
ക്ഷേത്രത്തില്‍ ദിവസേന നടത്തേണ്ട ഒന്പതിനങ്ങളെ സംബന്ധിച്ച് അരിയന്നൂര്‍ മുക്കാല്വട്ടത്തിലിരുന്ന് ഊരാളന്മാര് ഏകകണ്ഠമായി ഏടുത്ത തീരുമാനങ്ങളാണ് ഇതിലുള്ളത്. 1. നിവേദ്യം (പടൈ), 2. മാല (നിരുമാലിയം), 3. കെടാവിളക്ക് (നന്താവിളക്ക്), 4. നിത്യച്ചെലവ് (ഒഴുക്കം), 5. നാള്പങ്ക് (ദിവസേന പ്രവൃത്തിക്കാര്‍ക്ക് കൊടുക്കുന്ന പങ്ക്), 6. ഭാരതം വായനക്കാര്‍ക്കുള്ള വക (പാരതമും), 7. കൂത്ത്, 8. ശീവേലി( പലി), 9. തച്ച് എന്നീ ഒന്പതിനങ്ങള് വിലക്കുവാന്‍ പാടില്ല. വിലക്കുന്നവര്‍ മൂഴിക്കളം കച്ചം ലംഘിച്ചവരാകും.
[56] പെരുവനം ഗ്രന്ഥവരി, പെരുവനം മഹാദേവക്ഷേത്രം..., പു. 112-13.
[57] തിരുവല്ലാചെപ്പേടിനു പുറമെ ഏ.ഡി. 1020-ലെ തൃക്കുലശേഖരപുരം വിഷ്ണുക്ഷേത്രത്തിലുള്ള രേഖയില്‍ തൃക്കുലശേഖരപുരത്ത് ഭണ്ഡാരം കാവല്‍ക്കാരനായ പോഴന്‍ ഇരവി ദാനം ചെയ്ത അഞ്ചു കഴഞ്ച് പൊന്ന് ഉപയോ ഗിച്ച് ചിങ്ങമാസത്തില്‍ ദേവര്‍ക്ക് കൂത്തു നടത്തണമെന്ന് രേഖപ്പെടുത്തിയിരിയ്ക്കുന്നു. രേഖയുടെ പൂര്‍ണ രൂപത്തിന്, TAS, vol.VI, part II. pp. 192-93.
[58] Narayanan, Perumals…, p. 123.
[59] M.G.S. Narayanan and Kesavan Veluthat, ‘The Bhakti Movement… ’, pp. 35-36.
[60] ‘ Thus the concept of bhakti acted in two distinct ways in establishing the Brahmanical temple as a pivot for the enactment of the various roles of society. One was by encountering the increasing influence of the ‘heterodox’ religions which led to their ultimate decline or subordination… The other was more significant, in that, it induced messianic expectations among the lower orders of the Varna-based society through the ideal of salvation. With its messianic appeal, it also became amplified into an ethical (moral) system capable of sanctioning and integrating new values (which older norms could not provide) into a coherent and viable synthesis. Correspondingly, it led to the expansion of the role of the temple as the innovative focus for restructuring society, and facilitating the advance of those branches of knowledge that were concerned with ritual display, namely, science of architecture, sculpture, painting, music and dance, and allied arts and crafts - in short, iconography and art as efficient ideological apparatuses.’ R. Champakalakshmi, Religion, Tradition and Ideology: Pre-colonial South India, Oxford University Press, 2011, pp. 618-19.
[61] Narayanan, Perumals…, pp. 76-77; also see, Veluthat, The Early Medieval…, p. 235.
[62] Narayanan, Perumals…, p. 77.
[63] Ibid., pp. 85-86.
[64] വാചാ യേഷാം ഭവതി നൃപതിര്ന്നായകോ രാജ്യലക്ഷ്മ്യാ
ഗ്രാമാന്‍ ഷഷ്ടിം ചതുര ഇഹ യേ ഗ്രാഹ്യചേഷ്ടാ നയന്തി:
ശസ്ത്രേ ശാസ്ത്രേപി ച ഭൃഗുനിഭൈശ്ശശ്വദുല്ഭാസതേ യാ
വിപ്രേന്ദ്രൈസ്തൈര്വിപുലമഠവര്യാവലീഷു സ്ഥലീഷു.
ശുകസന്ദേശം, രണ്ടു സന്ദേശങ്ങള്‍, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്, കേരളകല്പദ്രുമം അച്ചുകൂടം, തൃശ്ശിവപേരൂര്‍, 1903, 5.69 പു. 32.
[65] രാമകുലശേഖരന്റെ ഏ.ഡി 1102-ലെ കൊല്ലം രാമേശ്വരക്ഷേത്രരേഖയുടെ പ്രസക്ത ഭാഗം:
First face
വരി 13-28
ഇരാമര്തിരുവടി കൊയിലതികാരികളായിന ശ്രീകുലചെകരച്ചക്കിരവര്ത്തികള് കുരക്കെണിക്കൊല്ലത്തു പനൈങ്കാവില്‍ കൊയിലകത്തിരുന്നരുള ആരിയരൊടു വന്ന വിരൊതത്തിനു പ്രായച്ചിത്തത്തിനു പുത്തന്‍ അറൈയാല് പതിനാഴി ക്കൊള്ളും പറൈയാല്‍ നിയതം ഒരൊ പറൈ ച്ചെയ്തുനെല്Second face
വരി 29-30
ഇരാമെച്ചുവത്തുTAS, vol.V, no. 13. p. 44.
[66] For a discussion, see Veluthat, ‘The Temple in Medieval South India’ in, The Early Medieval…, pp. 77-78.
[67] For details see, M.G.S. Narayanan, ‘The State in the Era of the Ceraman Perumals of Kerala’ in R. Champakalakshmi et.al, State and Society in Pre-modern South India, pp. 114-15.
[68] രാജശേഖരപ്പെരുമാളുടെ പന്ത്രണ്ടാം ഭരണവര്‍ഷത്തിലുള്ള വാഴപ്പള്ളി ചെപ്പേടിന്റെ പ്രസക്ത ഭാഗം:
1. നമശ്ശിവായ: ശ്രീ രാജരാജാധിരാജ പരമേശ്വരഭട്ടാരക രാജശേഖരദേവര്ക്കു ചെല്ലാനിന്റയാണ്ടു പന്[നി]രണ്ടു. അവ്
2. വാണ്ടു. തി[രു]വാററുവായ് പതിനെട്ടു നാട്ടാരുമ് വാഴൈപ്പള്ളി ഊരാരുങ്കൂടി രാജശേഖരദേവര്‍ [തൃ]ക്കൈക്കീഴ്വൈത്തു ചെയ്തകച്ചം.
3. തിരുവാററുവായ് മുട്ടാപ്പലി വിലക്കുവാര്‍ പെരുമാനടികട്കു നൂറുതീനാരന്തണ്ടപ്പടുവതു. മാതൃപരിഗ്രഹമുഞ്
4. ചെയ്താരാവതുഹ്ള TAS, vol. II, pp. 13-14.
തിരുവാറ്റുവായ് ക്ഷേത്രത്തിലെ നിത്യബലി വിലക്കുന്നവര്‍ പെരുമാനടികള്ക്ക് നൂറു ദിനാരം പിഴ ഒടുക്കണം അവര്‍ മാതൃപരിഗ്രഹം ചെയ്തവരാകും എന്നണിതിന്റെ സാരം.
[69] സ്ഥാണുരവിയുടെ പതിനൊന്നാം ഭരണവര്‍ഷത്തിലെ ഇരിഞ്ഞാലക്കുട ക്ഷേത്രരേഖയുടെ പ്രസക്ത ഭാഗം:
4 ' ഹ്ളഹ്ളഹ്ളഹ്ളഹ്ളഹ്ളഹ്ള...ഇരിനം നാട്ടിനു(ക്കു)
5 മേക്കു, (കുട്ടങ്കൊള) ചിറൈക്കു വടക്കു, ഉടരാററിനു കി
6 ഴക്കു, ---യാറ്റിനുക്കു തെറ്കു, ഇരുങ്കാടിക്കൂടല്
7 --------ഇടൈയീടുള്ളയിടത്തു ഈ---
8 (ഒറ്റിവൈക്കവും)കൊള്ളവും ഇവകളുക്കു (അടൈയൂഴവും)---
9 ----ങ്കേള്ക്കവും, ഇവകളാല്‍---- ക്കവും, ഇവ
10 കള----- തമും പെറാര്‍. ഇവ്വൂരാളി-ച്ചപ
11 ത്തൈ പിഴക്കു----,തായാരൈക്കൊന്റ പാതകളാവതുഹ്ള" BRVRI, vol. IX, P. 48.
.
[70] അയിരാണിക്കളം ക്ഷേത്ര രേഖയുടെ പ്രസക്തമായ ഭാഗം കാണുക:
7. 'ഹ്ളഇച്ചേരിക്കാല് ചെന്റു അതരംചെ
8. യ്യുമവകള് തന്നൈ ഉപനിച്ചോതിച്ച ഉപാത്തിയായനൈയും തന്ത
9. യൈയുങ്കൊന്റു തായൈക്കളത്തിരം വൈച്ചോരാ
10. വിതു.', ങ്ങ"ര്‍"ണ്ട, ത്മഗ്നl. ണ്ടന്, ണ്മന്റത്സന്ധ. 2, പു. 135. ചേരിക്കല്‍ വസ്തുക്കളില്‍ ചെന്ന് അക്രമം കാണിച്ച് വ്യവസ്ഥ ലംഘിയ്ക്കുന്നവര്‍ തങ്ങളെ ഉപനയിച്ച് ഓതിച്ച ഉപാധ്യായനേയും(ഗുരു) സ്വന്തം അച്ഛനേയും കൊന്ന് അമ്മയെ ഭാര്യയാക്കി സ്വീകരിച്ചവരാകും. ലിഖിതത്തിന്റെ പൂര്‍ണ്ണരൂപം ഒമ്പതാമദ്ധ്യായത്തില്‍ കൊടുത്തിട്ടുണ്ട്.
[71] ഇരിഞ്ഞാലക്കുടയ്ക്കടുത്ത് താഴേക്കാട്ട് പള്ളിപ്പറമ്പില്‍ കണ്ടെത്തിയ പതിനൊന്നാം നൂറ്റാണ്ടിലെ ലിഖിതം. രാജസിംഹ പെരുമാനടികള് കച്ചവടക്കാര്‍ക്ക് നല്കിയ സ്ഥലവും അതിരുകളും മറ്റു വ്യവസ്ഥകളുമാണ് വിഷയം. താഴേക്കാട്ടു ശാസനം. പ്രസക്തഭാഗം
1 സ്വസ്തിശ്രീ ഇരായചിംക പെരുമാനടി
2 കള്‍(ക്കു) താഴെക്കാട്ടുക്കമൈക്കപ്പട്ട വാണികര്ക്
3 കു ഊരാര അവിരൊതത്താ(ല്‍) പീടികൈ കട്ടുവാന് അമൈച്ച
4 ( ട്ട) ചിറുപള്ളി അതിരില്‍ മെക്കു പെരാലിന്‍ വട
൫ കു(ക്കരൈ)പ്പള്ളിയില് കിഴക്കു കീഴ്ത്തിരുക്കൊയിര് തെവ
6 പൂമിക്കുത്തെക്കു ഇതിനകത്തു ഊരാളര് തടുക്കവുമ ത
7 മാതവുമ പീടികൈ കമൈ --- തന്തൈയൈയ്ക്കൊ-
8 ന്റു തായൈക്കളത്തിരമ വെച്ചാരാവിതു. എം.ജി.എസ്സിന്റെ പാഠം.
[72] For details see, Narayanan, Perumals…, pp.114-115. ‘ They are found at Cokkur, Poranghattiri, Trikkakara, Tirunelli, Mulikkalam, Tiruvalla, Elimala, Kaviyur, Tiruvanvandur, Maniyur, Ramanattukara, Pukkottur, Alanallur, Triprayaar, Kumaranallur, Navaykkulam and Tirunandikkara.’ An 11th century inscription (text given elsewhere) found at Urakam also refers to this kaccam.
[73]
5 തെവന് മാടം ഏഴുപാടി അകത്തും പുറത്തും കെ(റപ്)പെറാര്‍
6 പുക്കുവിലക്കവും പൊരുള്കവരവും പെറാര്‍ കൊട്ടുവായിര
7 വെലിക്കച്ചം കച്ചമാവതു തന്ൈതയ്കൊന്റു തായൈകളത്തിര
8 ം വെച്ചാര് ഇ--തു പരയുമവനും അനുബന്ധം പണ്ണുമവന്
9 നും അതവെ കച്ചം. TAS, vol.VI, pp. 194-95.
[74] 2 ................ നാട--മതെവരിന് പെണ്‍കുലം--കൊട്
3 ടുവായിരവെലിക്കച്ചത്തൊടൊക്കുങ് കരയും വയലും(റ്റെഴു)തിയ കച്ചഓലൈകരണമാവതു---
4 പുക്കു തടുത്തവരൈയും ചെഴമനൊരൈയും കൊട്ടുവായിരവെലി കച്ചത്തില് പട്ടവണ്ണങ്കൊള്വിതു.
TAS, Vol.VI, p.194.
[75]
കെ.പി. പദ്മനാഭമേനോന്‍, കൊച്ചിരാജ്യചരിത്രം, മാതൃഭൂമി പ്രസിദ്ധീകരണം, മൂന്നാം പതിപ്പ്, 1989, പു.102.
[76] വയ്ക്കം ക്ഷേത്ര ഗ്രന്ഥവരിയില്‍ കൊല്ലവര്‍ഷം 582-ാംമാണ്ടില്‍ ശാര്ക്കരകോവിലന്മാര് മേല്‍ക്കോയ്മ സ്ഥാനം ഒഴിഞ്ഞുപോയപ്പോള്‍ സമീപത്തുള്ള തെക്കുംകൂര്‍, വടക്കുംകൂര്‍, അമ്പലപ്പുഴ, കായംകുളം, കൊട്ടാരക്കര എന്നീ രാജാക്കന്മാരെ മറികടന്ന് മേല്‍ക്കോയ്മസ്ഥാനം തൃപ്പാദസ്വരൂപത്തെ ഏല്‍പ്പിച്ചതായി കാണാം. ക്ഷേത്രം നിലകൊള്ളുന്ന നാട്ടിലെ രാജാവിനെ തന്നെ മേല്ക്കോയ്മയായി നിശ്ചയിയ്ക്കണമെന്ന് യാതൊരു നിര്‍ബന്ധവുമുണ്ടായിരുന്നില്ല എന്ന് വ്യക്തം. വിശദാംശങ്ങള്‍ക്ക് അതേ ഗ്രന്ഥം, പു. 104-105.
[77] അതേ ഗ്രന്ഥം, പു. 102.
[78] കൊച്ചി തിരുവിതാംകൂര്‍ രാജാക്കന്മാര് തമ്മില്‍ എളംകുന്നപ്പുഴ ദേവസ്വത്തെക്കുറിച്ചുണ്ടായ തര്‍ക്കത്തില്‍ കൊച്ചിയില്‍ നിന്ന് മദ്ധ്യസ്ഥന്‍ മുമ്പാകെ ഹാജരാക്കിയ രേഖയിലെ എ. മുതല്‍ കെ. വരെയുള്ള ഭാഗങ്ങളിലുള്ളത്. വിശദാംശങ്ങള്‍ക്ക്, അതേ ഗ്രന്ഥം പു. 105-109.
[79] അതേ ഗ്രന്ഥം, പു. 108.
[80] 'ഗ്രാമത്തിനകത്ത് ആരെങ്കിലും ക്രമമല്ലാത്ത പ്രവൃത്തി ചെയ്താല്‍ ഏതു ചേരിയില്വെച്ച് ആ പ്രവൃത്തി നടക്കുന്നുവോ ആ ചേരിയിലുള്ള നമ്പൂരിമാര്‍ സമുദായയോഗത്തിങ്കല് പറകയും ഉടനെ സമുദായം ആളയച്ച് ആ പുള്ളിക്കാരെ വരുത്തി യഥാക്രമം ശിക്ഷ കൊടുക്കുകയും ചെയ്തുവന്ന മര്യാദ ആകുന്നു... ഈ ഗ്രാമത്തിനകത്തു പിഴയാളികള്‍ ഉണ്ടായിരുന്നാല്‍ കൊടിയേറ്റിനുമുമ്പ് കൊല്ലും കുലയും നടത്തിവന്ന മര്യാദക്രമത്തിന്ന് അവരെ ശിക്ഷിച്ചുവന്നിരുന്നു. 977-ാമാണ്ടു മുതല്‍ ആ നടപ്പ് നിര്‍ത്തിയിരിക്കുന്നു.' അതേ •ഗ്രന്ഥം, പു. 105.
[81] എളംകുന്നപ്പുഴ ദേവസ്വത്തെ സംബന്ധിച്ച് തിരുവിതാംകൂറും കൊച്ചിയും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ 1802-ല്‍ മദ്ധ്യസ്ഥന്‍ മുന്‍പാകെ കൊച്ചി ഹാജരാക്കിയ വിവരങ്ങളാണിതിലുള്ളത്. അതേ ഗ്രന്ഥം, പു. 106-7.
[82] അതേ ഗ്രന്ഥം, പു. 107.
[83] വടക്കുന്നാഥന് ഗ്രന്ഥവരിയിലെ പ്രസക്തഭാഗം: 'മങ്ങലത്ത് അയനിക്കൂറ്റിലെ മടപ്പാട്ടില്‍ വെച്ചു വടക്കുന്നാഥന്റെ പണ്ടാരപ്പറമ്പന്മാരേയും മാരാന്മാരേയും മനുഷ്യങ്ങളേയും കൂടി 34 ആളെ വെടിവെച്ചുകൊന്നതിന്നും വെളുത്തൂരുവെച്ചു മനുഷ്യങ്ങളോട് ഏറ്റം ചെയ്തതിന്നും കൂടി 3,941 പറ വിത്ത് പാടനിലവും മങ്ങലത്തു മഠപ്പാടും 6 ദേശവും കൂടി അയിനിക്കൂറ്റിലെക്കൊണ്ടു കൊഴുവെപ്പിച്ച് അപ്രകാരത്തിന്നു ക്ഷേത്രത്തിലേക്ക് എഴുതിക്കൊടുക്കുകയും ചെയ്തു. പിഴ ചെയ്യി ച്ചതു ഋഷഭത്തുക്ഷേത്രത്തില് സ്വാമിയാന്മാര്, വാദ്ധ്യാന്‍നമ്പൂരി, യോഗത്തില്‍ ബ്രാഹ്മണര്‍, കക്കാട്ടുകാരണവപ്പാട്, കൊച്ചിത്തമ്പുരാന്, പ്രഭുക്കന്മാര് ഇവര്‍ മുമ്പാകെ വെച്ചായിരുന്നു. അയിനിക്കൂറ്റിലെ കാരണവനായിരുന്ന കക്കാട്ടു കാരണവപ്പാട് കുറ്റം സമ്മതിച്ചു പിഴ ചെയ്തതിന്നു പുറമെ ഒരു ആനയേയും ഇരുത്തി. കൊച്ചിത്തമ്പുരാന് വടക്കുന്നാഥന്റെ തിരുമുമ്പില്‍ എഴുന്നെള്ളിനിന്ന് അയിനിക്കൂറ്റിലെ പിഴകഴിപ്പിപ്പാന് താമസം വന്നുപോയതിന്ന് ഒരു ആനയെ ഇരുത്തി.' കെ.പി. പദ്മനാഭമേനോന്റെ കൊച്ചിരാജ്യചരിത്രത്തില്‍ കൊടുത്തിട്ടുള്ളത്, പു. 107.
[84] അതേ ഗ്രന്ഥം, പു. 103.
[85] പുത്തേഴത്തു രാമമേനോന്, ശക്തന്തമ്പുരാന്, മാതൃഭൂമി, കോഴിക്കോട്, 1989, പു. 343.
[86] കെ.പി. പദ്മനാഭമേനോന്‍, കൊച്ചിരാജ്യചരിത്രം, പു. 103.
[87] രാമമേനോന്, ശക്തന്തമ്പുരാന്, പു. 345.
[88] കെ.പി. പദ്മനാഭമേനോന്‍, കൊച്ചിരാജ്യചരിത്രം, പു. 105.
[89] രാമമേനോന്, ശക്തന്തമ്പുരാന്, പു. 344.
[90] Definition of the Sanketham as put forward by Cochin before the arbitration committee. ‘Sankethom is a tract of territory, belonging to a Pagoda, the limits of which are defined. Within those limits no act calculated to pollute the Pagoda, to which the tract belongs, can be committed. Such lands as are exclusively set apart for the performance of ceremonies etc. at the pagoda are said to be lands comprised in the Sankethom; and the Sovereign, within whose dominions the tract is situated, has as much Sovereign supremacy over it as he has over other portions of his territories’ (IP: 60). Quoted in Giles Tarabout, ‘The Annamanata Case: A Hundred years of Conflict over Rights and Territories in Kerala’, in Daniela Berti and Gilles Tarabout (eds.) Territory, Soil and Society in South Asia, Manohar, Delhi, 2009, pp. 271-309.
[91] Definition of Travancore: ‘… that the Sovereign whose territories surround a Sankethom has, as such, no authority of any kind over it, but all powers are vested in the Sankethom authorities conjointly with the Sovereign elected by them; that the civil and criminal jurisdiction over Sankethoms vest in the constituent members elected or in the Sovereign protector of their choice; that the terms Koima, Aka Koima, Samudayom are applicable to the managing members who are generally Sovereigns elected for the purpose. In short, then, a Sankethom means an independent constitution governed by its own members and presided over by a Sovereign elected by them’. Ibid.
[92] രാമമേനോന്, ശക്തന്തമ്പുരാന്, പു. 343.
[93] വിശദാംശങ്ങള്‍ക്ക് പെരുവനത്തെക്കുറിച്ചുള്ള അദ്ധ്യായം കാണുക.
[94] വിശദാംശങ്ങള്‍ക്ക് ഇരിഞ്ഞാലക്കുടയെക്കുറിച്ചുള്ള അദ്ധ്യായം കാണുക.
[95] തൃശ്ശിവപേരൂരിനെക്കുറിച്ചുള്ള അദ്ധ്യായത്തില്‍ വിശദാംശങ്ങള്‍ കൊടുത്തിട്ടുണ്ട്.
[96] The 13 villages are Annamanata, Kallur, Allatoor, Vennoor, Vayantala, Meladoor, Keyadoor, Vyanatkara, or Arasher, Kumbidi, Palasheri, Aiancodi, Valloor and Kayikodom. Discussed in Giles Tarabout, ‘The Annamanata Case: A Hundred years of Conflict over Rights and Territories in Kerala’, in Daniela Berti and Gilles Tarabout (eds.) Territory, Soil and Society ….
[97] ‘It is evident here that the Sanketam depended very much on the neighbouring chieftains for everything including the constitution of their Yogam and the maintenance of law and order in their territory… A more accurate description of Sanketams would be to state that they were partly autonomous and partly dependant on the local chiefs.’ For details see M.G.S. Narayanan (ed.) Vanjeri Granthhavari, Calicut University. See Introduction, pp. xvii-xviii.
[98] For details Giles Tarabout, ‘The Annamanata Case…’ in Daniela Berti and Gilles Tarabout (eds.) Territory, Soil and Society ….
[99] The judgement said: ‘ I decide, therefore, that Travancore has no Sovereign right to the Adoor Gramom or the Annamanada Devasom, and I direct that she do on before the first July 1882, withdraw from all interference within the disputed tract.’ Cited in Ibid.
( 07 ആഗസ്റ്റ് 2011 മലയാള നാട് പ്രസിദ്ധീകരിച്ചത് )